വിജയ്‌യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദ് ഗ്രേറ്റസ്‍റ്റ് ഓഫ് ഓള്‍ടൈം എന്ന സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഈ വർഷം സെപ്റ്റംബർ അഞ്ചിന് തിയറ്ററുകളിലെത്തും. ചിത്രത്തിൽ അച്ഛന്റെയും മകന്റെയും വേഷത്തിൽ രണ്ട് ഗെറ്റപ്പുകളിലാകും താരം എത്തുക. ഡി ഏയ്ജിങ് ടെക്നോളജിയിലാകും വിജയ്‌യുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിജയ്‌യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ദ് ഗ്രേറ്റസ്‍റ്റ് ഓഫ് ഓള്‍ടൈം (ഗോട്ട്) എന്ന സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഈ വർഷം സെപ്റ്റംബർ അഞ്ചിന് തിയറ്ററുകളിലെത്തും.

ചിത്രത്തിൽ അച്ഛന്റെയും മകന്റെയും വേഷത്തിൽ രണ്ട് ഗെറ്റപ്പുകളിലാകും താരം എത്തുക. ഡി ഏയ്ജിങ് ടെക്നോളജിയിലാകും വിജയ്‌യുടെ ചെറുപ്പം സിനിമയിൽ അവതരിപ്പിക്കുക. ഹോളിവുഡ് സിനിമകളായ ജെമിനി മാൻ, ഡിബി കൂപ്പർ എന്നിവയിൽനിന്നു പ്രചോദനമുൾക്കൊണ്ടാണ് ‘ഗോട്ട്’ ഒരുക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

ADVERTISEMENT

കേരളം, തമിഴ്നാട്, റഷ്യ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻസ്. തിരുവനന്തപുരത്ത് രണ്ടാഴ്ച നീണ്ടു നിന്ന ചിത്രീകരണത്തിനു ശേഷം വിജയ്‌യും സംഘവും റഷ്യയിലേക്ക് തിരിച്ചിരുന്നു.

വിജയ്‌യുടെ നായികയായി തെലുങ്ക് താരം മീനാക്ഷി ചൗധരി എത്തുന്നു. ജയറാം, പ്രശാന്ത്, മോഹൻ, സ്നേഹ, പ്രഭുദേവ, അജ്മൽ അമീര്‍, ലൈല, വിടിവി ഗണേശ്, യോഗി ബാബു തുടങ്ങിയവും വെങ്കട് പ്രഭുവിന്റെ സ്ഥിരം കൂട്ടാളികളായ വൈഭവ്, പ്രേംജി, അരവിന്ദ്, അജയ് രാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

ADVERTISEMENT

യുവൻ ശങ്കർ രാജയാണ് സംഗീതം. സയൻസ് ഫിക്‌ഷൻ ഗണത്തിൽപെടുന്ന സിനിമയാണിത്. നേരത്തേ വിര്‍ച്വൽ പ്രൊഡക്‌ഷന്റെ ഭാഗയമായുള്ള സെറ്റ് വർക്കുകളുടെ ചിത്രങ്ങള്‍ വെങ്കട് പ്രഭു പങ്കുവച്ചിരുന്നു. ഇതിനായി വിജയ്‌യും സംവിധായകനും അമേരിക്ക സന്ദർശിച്ചത് വാർത്തയായിരുന്നു.

English Summary:

Vijay's 'GOAT' to release on September 5