ബോക്സ്ഓഫിസിലും പ്രേക്ഷകർക്കിടയിലും ആവേശം തീർത്ത് ഫഹദ് ഫാസിലിന്റെ ‘ആവേശം’. റിലീസ് ചെയ്ത് അഞ്ചാം ദിവസം പിന്നിടുമ്പോൾ ചിത്രം അൻപത് കോടി ക്ലബ്ബിലേക്കു കുതിക്കുകയാണ്. ഇതുവരെ ചിത്രത്തിന്റെ ആഗോള കലക്‌ഷൻ 48 കോടിയാണ്. തുടർച്ചായി അഞ്ച് ദിവസവും മൂന്ന് കോടിക്കു മുകളിൽ കലക്‌ഷനാണ് കേരളത്തിൽ നിന്നു മാത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബോക്സ്ഓഫിസിലും പ്രേക്ഷകർക്കിടയിലും ആവേശം തീർത്ത് ഫഹദ് ഫാസിലിന്റെ ‘ആവേശം’. റിലീസ് ചെയ്ത് അഞ്ചാം ദിവസം പിന്നിടുമ്പോൾ ചിത്രം അൻപത് കോടി ക്ലബ്ബിലേക്കു കുതിക്കുകയാണ്. ഇതുവരെ ചിത്രത്തിന്റെ ആഗോള കലക്‌ഷൻ 48 കോടിയാണ്. തുടർച്ചായി അഞ്ച് ദിവസവും മൂന്ന് കോടിക്കു മുകളിൽ കലക്‌ഷനാണ് കേരളത്തിൽ നിന്നു മാത്രം സിനിമയ്ക്കു ലഭിച്ചത്.

ആദ്യ ദിവസം കേരളത്തിൽ നിന്നും 3.5 കോടി വാരിയപ്പോൾ ആഗോള കലക്‌ഷനായി ലഭിച്ചത് 10.57 കോടിയായിരുന്നു. പിന്നീട് വന്ന ദിവസങ്ങളിലെല്ലാം ആഗോള കലക്‌ഷൻ പത്ത് കോടിയായി സിനിമ നില നിർത്തി. ഞായറാഴ്ച കേരളത്തിൽ നിന്നും 4 കോടിക്കടുത്ത് കലക്‌ഷൻ ലഭിക്കുകയുണ്ടായി. ഞായറാഴ്ച മാത്രം ആഗോള കലക്‌ഷൻ 11 കോടിയായിരുന്നു. തമിഴ്നാട്ടിലും ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്.

ADVERTISEMENT

ഞാൻ പ്രകാശൻ ആണ് ഫഹദ് ഫാസിലിന്റെ ആദ്യ അൻപത് കോടി ചിത്രം. ഈ ആവേശം തുടരുകയാണെങ്കിൽ ഫഹദിന്റെ ആദ്യ 100 കോടി ചിത്രമായി ആവേശം മാറും.

‘രോമാഞ്ച’ത്തിനു ശേഷം ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ചിത്രം ബ്ലോക്ബസ്റ്റർ ആകുമെന്നാണ് റിപ്പോർട്ട്. ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഫഹദ് ഫാസിലിനെയാണ് ചിത്രത്തില്‍ കാണാനാവുക. ബെംഗളൂരു സ്വദേശിയായ രംഗ എന്ന അധോലോക നായകനെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ADVERTISEMENT

അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍‌മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഫഹദ് ഫാസില്‍ ആന്‍ഡ് ഫ്രണ്ട്‌സിന്റെ ബാനറില്‍ നസ്രിയ നസീമും ചേര്‍ന്നാണ് ആവേശം നിര്‍മിക്കുന്നത്. കോളജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം എ ആൻഡ് എ റിലീസ് വിതരണം ചെയ്യുന്നു.  ഫഹദിന് പുറമെ മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ എത്തുന്നുണ്ട്.

English Summary:

Aavesham entering to 50 Crore Club