കെഎസ്ആർടിസി ഡ്രൈവറുമായുള്ള നടുറോഡിലെ തർക്കത്തിൽ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി നടൻ ഹരീഷ് പേരടി. നിയമത്തിന്റെ വഴി സ്വീകരിക്കാതെ ജനാധിപത്യ വിരുദ്ധമായ നടപടിയാണ് മേയര്‍ ആര്യയില്‍ നിന്നുണ്ടായതെന്നും മനുഷ്യത്വമില്ലാത്ത അധികാരി അഥവാ രാജകുമാരി മാത്രമായി മാറിയെന്നും ഹരീഷ് പേരടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കെഎസ്ആർടിസി ഡ്രൈവറുമായുള്ള നടുറോഡിലെ തർക്കത്തിൽ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി നടൻ ഹരീഷ് പേരടി. നിയമത്തിന്റെ വഴി സ്വീകരിക്കാതെ ജനാധിപത്യ വിരുദ്ധമായ നടപടിയാണ് മേയര്‍ ആര്യയില്‍ നിന്നുണ്ടായതെന്നും  മനുഷ്യത്വമില്ലാത്ത അധികാരി അഥവാ രാജകുമാരി മാത്രമായി മാറിയെന്നും ഹരീഷ് പേരടി കുറിച്ചു.

‘‘പ്രിയപ്പെട്ട ആര്യ, നിങ്ങൾ ചെറിയ പ്രായത്തിൽ തിരുവനന്തപുരം എന്ന തലസ്ഥാന നഗരിയുടെ മേയറമ്മയായി മാറിയപ്പോൾ ഒരുപാട് സന്തോഷിച്ച ഒരു ജനാധിപത്യ വിശ്വാസിയാണ് ഞാൻ. പക്ഷേ ഇന്നലത്തെ നിങ്ങളുടെ പ്രവൃത്തി അതിന്റെ തലേന്ന് വോട്ട് ചെയ്യാൻ രണ്ട് മണിക്കൂർ വരി നിന്ന എന്നെ വല്ലാതെ തളർത്തി. ഞാനൊക്കെ തമിഴ് സിനിമകളിൽ അവതരിപ്പിക്കുന്ന വില്ലനായ രാഷ്ട്രീയ കഥാപാത്രം സാധാരണക്കാരനായ നായകനെ തടയാൻ നിയമങ്ങളൊന്നും അനുസരിക്കാതെ നടത്തുന്ന ജനാധിപത്യ വിരുദ്ധമായ പ്രവൃത്തി പോലെയായി.

ADVERTISEMENT

ആര്യ പറയുന്നതാണ് ശരിയെങ്കിൽ മേയറായ ആര്യയ്ക്ക് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്താൽ ആ നിമിഷം അവിടെ നിയമം മുന്നിൽ എത്തുമായിരുന്നു. ആ നിയമത്തിന്റെ വഴി സ്വീകരിക്കാതെ കൊടിസുനിയുടെയും കിർമാണി മനോജിന്റെയും വഴി സ്വീകരിച്ചത് ജനാധിപത്യ വിരുദ്ധമായി..ഗുണ്ടായിസമായി ...രാഷ്ട്രീയക്കാരുടെ ജീവിതം എസ്എഫ്ഐയുടെ സംരക്ഷിക്കാൻ ആളുണ്ട് എന്ന അമിത വിശ്വാസത്തിൽ നടത്തുന്ന കല്ലേറ് സമരം മാത്രമല്ല.

അത് ആരുമില്ലാതെയാവുമ്പോൾ എതിർഭാഗത്ത് നിൽക്കുന്ന ജാവേദക്കർമാരുമായി നടത്തുന്ന രഹസ്യ സംഭാഷണവുമാണ് എന്ന് ഞാൻ പറായാതെ തന്നെ നിങ്ങൾക്ക് അറിയാം...അതുകൊണ്ട് തന്നെ നിങ്ങൾ എപ്പോഴും സുരക്ഷിതാരാണെന്ന് പൂർണ ബോധ്യവും നിങ്ങൾക്കുണ്ട്..പക്ഷേ ഇതൊന്നുമറിയാതെ സ്വന്തം കുടുംബം പോറ്റാൻ വേണ്ടി 750 രൂപയുടെ ദിവസ കൂലിക്ക് പണിയെടുക്കുന്ന കെഎസ്ആർടിസിയിലെ ഒരു തൊഴിലാളിയോട് പരസ്യമായി ഏറ്റുമുട്ടുമ്പോൾ നിങ്ങൾ കമ്യുണിസ്റ്റ് അല്ലാതെയാവുന്നു. അമ്മയും പെങ്ങളും സ്ത്രീയും അല്ലാതെയാവുന്നു...വെറും മനുഷ്യത്വമില്ലാത്ത ഒരു അധികാരി അഥവാ ഒരു രാജകുമാരി മാത്രമാത്രമാകുന്നു. ഡ്രൈവർ സലാം. തൊഴിൽ സലാം.’’–ഹരീഷ് പേരടിയുടെ വാക്കുകൾ.