ശങ്കറിന്റെ മകൾ ഐശ്വര്യ ശങ്കറിന്റെ വിവാഹചടങ്ങിൽ പങ്കെടുത്ത ദളപതി വിജയ്‌യുടെ മകന്റെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. വിജയ്‌യുടെ മകൻ ജെയ്‌സൺ സഞ്ജയ്‌യുടെ ചിത്രം ശങ്കറിന്റെ രണ്ടാമത്തെ മകൾ അതിഥി ശങ്കറാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. അതിഥിയുടെ അടുത്ത സുഹൃത്താണ് ജെയ്‌സൺ സഞ്ജയ്. അതിഥിക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശങ്കറിന്റെ മകൾ ഐശ്വര്യ ശങ്കറിന്റെ വിവാഹചടങ്ങിൽ പങ്കെടുത്ത ദളപതി വിജയ്‌യുടെ മകന്റെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ.  വിജയ്‌യുടെ മകൻ ജെയ്‌സൺ സഞ്ജയ്‌യുടെ ചിത്രം ശങ്കറിന്റെ രണ്ടാമത്തെ മകൾ അതിഥി ശങ്കറാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്. അതിഥിയുടെ അടുത്ത സുഹൃത്താണ് ജെയ്‌സൺ സഞ്ജയ്. അതിഥിക്കും െജയ്സണുമൊപ്പം പ്രണവ് ഉണ്ണി, അർജിത്ത് ശങ്കർ, ഐശ്വര്യ ശങ്കർ എന്നിവരെ ചിത്രങ്ങളിൽ കാണാം.

തമിഴ് സംവിധായകൻ എസ്. ശങ്കറിന്റെ മൂത്ത മകളാണ് ഐശ്വര്യ.  കഴിഞ്ഞ ഏപ്രിൽ 15 നാണ് ഐശ്വര്യയും തരുൺ കാർത്തികേയനും തമ്മിലുള്ള വിവാഹം നടന്നത്. ചെന്നൈയിൽ വച്ച് നടന്ന വിവാഹത്തിൽ രജനികാന്ത്, കമൽഹാസൻ, മോഹൻലാൽ, ചിരഞ്ജീവി, ബോണി കപൂർ, ജാൻവി, എ ആർ റഹ്മാൻ, മണിരത്‌നം, രജനീകാന്ത്, നയൻതാര, വിഘ്‌നേഷ് ശിവൻ തുടങ്ങി ഇന്ത്യൻ സിനിമാലോകത്തെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുത്തിരുന്നു. 

ADVERTISEMENT

ശങ്കറിന്റെ ഇളയമകൾ അതിഥി നല്ലൊരു ഗായിക കൂടിയാണ്. ഇരുപത്തിയേഴുകാരിയായ അതിഥി ‘വിരുമൻ’ എന്ന കാർത്തി ചിത്രത്തിൽ നായികയായാണ് സിനിമയിലെത്തിയത്. ചിത്രം വലിയ വിജയം നേടിയില്ലെങ്കിലും അതിഥിക്ക് പ്രേക്ഷക ശ്രദ്ധ ലഭിച്ചു. വിരുമനുശേഷം ശിവകാർത്തികേയൻ നായകനായ മാവീരനിലും നായികയായെത്തി. അതിഥിക്ക് നിരവധി അവസരങ്ങൾ ലഭിക്കുന്നുണ്ട്. 

രജനി നായകനായ 2.0യ്ക്കു ശേഷം ശങ്കറിന്‍റെ ചിത്രങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല. ഇന്ത്യന്‍ 2, രാം ചരണിന്‍റെ ഗെയിം ചെയ്ഞ്ചര്‍ എന്നിവ ഒരുങ്ങുന്നുണ്ട്. ഇതില്‍ ഗെയിം ചെയ്ഞ്ചര്‍ നീളുന്നതിന്‍റെ കാരണം ഷങ്കറിന്‍റെ മകളുടെ ജീവിതത്തിലെ പ്രശ്നങ്ങളാണ് എന്ന് കോളിവുഡില്‍ സംസാരവുമുണ്ടായിരുന്നു.

ADVERTISEMENT

ഇന്ത്യൻ 2വിന്റെ ചിത്രീകരണം പൂർത്തിയായി കഴിഞ്ഞു. ചിത്രം മേയ് റിലീസ് ആണ്.

English Summary:

Vijay's son Jason Sanjay looks dapper in new picture from Aishwarya Shankar’s wedding