സൂപ്പർതാരം അമിതാഭ് ബച്ചനോടു സ്വയം ഉപമിച്ച് ബോളിവുഡ് താരം കങ്കണ റനൗട്ട്. ഹിമാചൽ പ്രദേശിലെ മാണ്ഡിയയിൽ നിന്നു ജനവിധി തേടുന്ന താരം ഒരു തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലാണ് വിവാദപരാമർശം നടത്തിയത്. കങ്കണയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. ഹിമാചലിലെ ഒരു തിരഞ്ഞെടുപ്പു പ്രചരണ യോഗത്തിൽ കങ്കണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂപ്പർതാരം അമിതാഭ് ബച്ചനോടു സ്വയം ഉപമിച്ച് ബോളിവുഡ് താരം കങ്കണ റനൗട്ട്. ഹിമാചൽ പ്രദേശിലെ മാണ്ഡിയയിൽ നിന്നു ജനവിധി തേടുന്ന താരം ഒരു തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലാണ് വിവാദപരാമർശം നടത്തിയത്. കങ്കണയുടെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. 

ഹിമാചലിലെ ഒരു തിരഞ്ഞെടുപ്പു പ്രചരണ യോഗത്തിൽ കങ്കണ പറഞ്ഞതിങ്ങനെ: "രാജ്യമൊന്നാകെ ആശ്ചര്യപ്പെടുകയാണ്... ഞാൻ രാജസ്ഥാനിലോ ബംഗാളിലോ ഡൽഹിയിലോ മണിപ്പൂരിലോ പോയാലും വളരെയധികം സ്നേഹവും ബഹുമാനവും ലഭിക്കുമെന്ന് എനിക്കറിയാം. അമിതാഭ് ബച്ചനു ശേഷം ആർക്കെങ്കിലും ഇൻഡസ്ട്രിയിൽ ഇത്രയും സ്നേഹവും ബഹുമാനവും ലഭിക്കുന്നുണ്ടെങ്കിൽ, അത് എനിക്കാണെന്ന് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും." 

ADVERTISEMENT

'2015ലാണ് ഏറ്റവുമൊടുവിൽ കങ്കണയുടെ ഒരു ചിത്രം ഹിറ്റായത്. അതിനു ശേഷം ഇറങ്ങിയ എല്ലാ ചിത്രങ്ങളും തിയറ്ററിൽ പരാജയപ്പെട്ടു. എന്നിട്ടും അമിതാഭ് ബച്ചനുമായി സ്വയം താരതമ്യം ചെയ്യുന്ന കങ്കണ' എന്ന അടിക്കുറിപ്പോടെയാണ് താരത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടത്. താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകൾ പ്രത്യക്ഷപ്പെട്ടു. 

കരിയറിൽ ഒന്നിനു പിറകെ ഒന്നായി പരാജയങ്ങൾ ഏറ്റുവാങ്ങിയിട്ടും അമിതാഭ് ബച്ചനെ പോലെയൊരു ഇതിഹാസതാരവുമായി സ്വയം താരതമ്യം ചെയ്യാൻ കങ്കണയ്ക്കു മാത്രമെ കഴിയൂ എന്നായിരുന്നു ചിലരുടെ പ്രതികരണം. അതേസമയം, കരിയറിലെ വിജയപരാജയങ്ങളല്ല ഒരു താരത്തിന്റെ ജനസമ്മതിക്ക് ആധാരമെന്നും അഭിപ്രായമുയർന്നു.