ബാലതാരം ദേവനന്ദയും സൈജു കുറുപ്പും പ്രധാനവേഷങ്ങളിലെത്തിയ ​ഗു എന്ന ഹൊറർ സിനിമ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടുകയാണ്. മനുഷ്യന് പൂർണമായും അറിയാനും മനസിലാക്കാനും കഴിയാത്ത ചില ശക്തികളുണ്ട് ഇവിടെയെന്ന് വിശ്വസിക്കുന്നവരാണ് നമ്മളിൽ പലരും. ഇതിന് ഓരോ നാട്ടിലും ഓരോ പേരും രൂപവുമായിരിക്കും. പലർക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാലതാരം ദേവനന്ദയും സൈജു കുറുപ്പും പ്രധാനവേഷങ്ങളിലെത്തിയ ​ഗു എന്ന ഹൊറർ സിനിമ തിയേറ്ററുകളിൽ തരം​ഗം സൃഷ്ടിക്കുകയാണ്. മനുഷ്യന് പൂർണ്ണമായും അറിയാനും മനസിലാക്കാനും കഴിയാത്ത ചില ശക്തികളുണ്ട് ഇവിടെയെന്ന് വിശ്വസിക്കുന്നവരാണ് നമ്മളിൽ പലരും. ഇതിന് ഓരോ നാട്ടിലും ഓരോ പേരും രൂപവുമായിരിക്കും. പലർക്കും മുത്തശ്ശിയും മുത്തച്ഛനും പറഞ്ഞ് നൽകിയ കഥകളും ഭാവനകളുമാകാമിത്.

അങ്ങനെയുള്ള കഥകളുടെ ദൃശ്യാവിഷ്കാരം കൂടിയാണ് നവാ​ഗതനായ മനു രാധാകൃഷ്ണന്റെ ​ഗു എന്ന ചിത്രം. പേര് പോലെത്തന്നെ തീമിലും വ്യത്യസ്തത പുലർത്താൻ എഴുത്തുകാരൻ കൂടിയായ മനു അതീവ ശ്രദ്ധ പുലർത്തിയിട്ടുണ്ട്. അറുകൊല, ചാത്തൻ, മാട, മറുത, ഗുളികൻ തുടങ്ങി നിരവധി മിത്തുകളെ കൂട്ടുപിടിച്ചിട്ടുണ്ടെങ്കിലും പ്രേതവും തെയ്യവും തമ്മിലുള്ള ഒരു കോമ്പോ മലയാള സിനിമയിൽ എന്ന് മാത്രമല്ല, മലയാള സാഹിത്യ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും.

ADVERTISEMENT

ഈ സിനിമയിൽ കുട്ടികൾക്ക് ഇത്രയും പ്രാധാന്യം വരാനും കുട്ടികളിലൂടെ കഥ മുന്നോട്ട് പോകാനും ചില പ്രധാനപ്പെട്ട കാരണങ്ങളുണ്ട്. സംവിധായകൻ ചെറിയ കുട്ടി ആയിരിക്കുമ്പോൾ തന്റെ അച്ഛനിൽ നിന്ന് കേട്ടതും താൻ സ്വന്തം മകൾക്ക് പറഞ്ഞ് കൊടുക്കാറുള്ളതുമായ കഥകളിൽ നിന്നാണ് ശെരിക്കും ​ഗുളികൻ എന്ന സിനിമ ഉടലെടുക്കുന്നത്. 

കഥ തിരക്കഥയാകുന്നത്

ADVERTISEMENT

എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ വീടിനടുത്ത് ആരും വീടുവയ്ക്കാത്ത വലിയൊരു പറമ്പുണ്ടായിരുന്നു. അവിടെ വരുത്ത് പോക്ക് ഉണ്ടായിരുന്നു എന്നാണ് അച്ഛൻ ഞങ്ങളോട് പറഞ്ഞിരുന്നത്. ചെറുപ്പം മുതലേ അങ്ങനെയൊരു കഥ മനസിലുണ്ടായിരുന്നു. അച്ഛൻ ചെറിയ കുട്ടി ആയിരുന്നപ്പോൾ മാടന്റെ വരുത്ത് പോക്ക് കണ്ട് പേടിച്ചോടിയ കഥയും എന്നോട് പറഞ്ഞിട്ടുണ്ട്. പക്ഷേ അച്ഛൻ ഇതിന്റെ ശാസ്ത്രീയ വശം കൂടി വിശദീകരിച്ചാണ് അനുഭവങ്ങളും കഥകളും പറഞ്ഞ് തന്നിരുന്നത്. യഥാർത്ഥത്തിൽ സൈജു കുറുപ്പ് എന്ന കഥാപാത്രത്തിന്റെ റഫറൻസ് തന്നെ അച്ഛനിൽ നിന്നും ഉണ്ടായതാണെന്ന് വേണം പറയാൻ.

പിന്നീട് അച്ഛൻ അതിന്റെ ശാസ്ത്രീയ വശം കൂടെ പറഞ്ഞു തന്നിരുന്നു. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് താമസം മാറിയത് മുതലാണ് ​ഗുളികന്റെ സഞ്ചാരത്തെക്കുറിച്ച് കൂടുതൽ കേൾക്കാൻ തുടങ്ങിയത്. തെക്കൻ കേരളത്തിലെ മാടനും ദേവിയും ഇവിടെ എത്തിയപ്പോഴേക്കും ​ഗുളികൻ ആയി മാറുകയാണ്. ഈ സ്ഥലത്ത് നിറയെ ​ഗുളികൻ കാവുകളുമൊക്കെയാണുള്ളത്.

ADVERTISEMENT

എന്റെ മോൾക്ക് ഉറങ്ങണമെങ്കിൽ ഓരോ ദിവസവും ഓരോ കഥ കേൾക്കണം. ഒരു ദിവസം പറഞ്ഞ കഥയിൽ ഈ പന്തത്തിന്റെ പോക്കും മുതലായ കാര്യങ്ങളുമൊക്കെ ഉൾപ്പെടുത്തി. ആ കഥയിൽ മകൾ ലോക്ക് ആയി. പിന്നീടുള്ള ഓരോ ദിവസവും അതേ കഥ തന്നെ ആവർത്തിക്കാൻ മകൾ ആവശ്യപ്പെട്ടു. ആ സമയത്താണ് മണിയൻപിള്ള രാജു സർ മാളികപ്പുറത്തെ ദേവനന്ദയെ വെച്ച് ചെയ്യാൻ മനുവിന്റെ കയ്യിൽ കഥയുണ്ടോ എന്ന് ചോദിക്കുന്നത്. ഞങ്ങൾ അപ്പോൾ മറ്റൊരു വലിയ സിനിമയുടെ ചർച്ചയിൽ ആയിരുന്നു. 

ഞാനപ്പോൾ കഥയുണ്ട്, പക്ഷേ സ്ക്രിപ്റ്റ് ഇല്ല എന്ന് പറഞ്ഞു. അങ്ങനെ എന്റെ മോൾക്ക് പറഞ്ഞ് കൊടുത്തിരുന്ന ആ ഫാന്റസി കഥയിൽ കുറച്ച് ഹൊറർ എലമെന്റ്സ് എല്ലാം ചേർത്താണ് ​ഗുവിനുള്ള തിരക്കഥയെഴുതുന്നത്. മോളോട് പറഞ്ഞിരുന്നത് തികച്ചും കുട്ടികൾക്കുള്ള കഥയായിരുന്നു. ഈ കഥയിങ്ങലെ ഡെവലപ്പ് ആയി സൈജു കുറുപ്പിന്റെ കഥാപാത്രം വന്നു, നിരഞ്ജന്റെ കഥാപാത്രം വന്നു. അങ്ങനെ ഇതൊരു സൈക്കോ ഇമോഷണൽ ഡ്രാമയായി മാറി.

English Summary:

Manu Radhakrishnan about Gu Movie