എത്ര പെട്ടെന്നാണ് അളിയനും അളിയനും തമ്മിലുളള ബന്ധം മലയാളികള്‍ക്കിടയില്‍ ശക്തമായത്? കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘ഗുരുവായൂരമ്പല നടയില്‍’ എന്ന സിനിമ വിനിമയം ചെയ്യുന്നത് രണ്ട് അളിയന്‍മാര്‍ തമ്മിലുളള ബന്ധത്തിന്റെ കഥയാണ്. അനശ്വര രാജന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സഹോദരനായാണ് പൃഥിരാജ് വരുന്നതെങ്കില്‍

എത്ര പെട്ടെന്നാണ് അളിയനും അളിയനും തമ്മിലുളള ബന്ധം മലയാളികള്‍ക്കിടയില്‍ ശക്തമായത്? കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘ഗുരുവായൂരമ്പല നടയില്‍’ എന്ന സിനിമ വിനിമയം ചെയ്യുന്നത് രണ്ട് അളിയന്‍മാര്‍ തമ്മിലുളള ബന്ധത്തിന്റെ കഥയാണ്. അനശ്വര രാജന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സഹോദരനായാണ് പൃഥിരാജ് വരുന്നതെങ്കില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്ര പെട്ടെന്നാണ് അളിയനും അളിയനും തമ്മിലുളള ബന്ധം മലയാളികള്‍ക്കിടയില്‍ ശക്തമായത്? കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘ഗുരുവായൂരമ്പല നടയില്‍’ എന്ന സിനിമ വിനിമയം ചെയ്യുന്നത് രണ്ട് അളിയന്‍മാര്‍ തമ്മിലുളള ബന്ധത്തിന്റെ കഥയാണ്. അനശ്വര രാജന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സഹോദരനായാണ് പൃഥിരാജ് വരുന്നതെങ്കില്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എത്ര പെട്ടെന്നാണ് അളിയനും അളിയനും തമ്മിലുളള ബന്ധം മലയാളികള്‍ക്കിടയില്‍ ശക്തമായത്? കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ‘ഗുരുവായൂരമ്പല നടയില്‍’ എന്ന സിനിമ വിനിമയം ചെയ്യുന്നത് രണ്ട് അളിയന്‍മാര്‍ തമ്മിലുളള ബന്ധത്തിന്റെ കഥയാണ്. അനശ്വര രാജന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സഹോദരനായാണ് പൃഥിരാജ് വരുന്നതെങ്കില്‍ അനശ്വരയെ വിവാഹം കഴിക്കുന്ന ചെക്കനാണ് ബേസില്‍ ജോസഫ് അവതരിപ്പിക്കുന്ന കഥാപാത്രം. ഇവര്‍ തമ്മിലുളള കെമിസ്ട്രിയാണ് ചിത്രത്തിന്റെ പ്രമേയത്തിലെ നിർണായകമായ ഒരു ഇനം. യഥാർഥത്തില്‍ രണ്ട് അളിയന്‍മാര്‍ തമ്മില്‍ ഇത്രയും റാപ്പോ വര്‍ക്ക് ഔട്ട് ആവുമോ?

ആവും എന്നാണ് മലയാളി ജീവിതപരിസരം നിരീക്ഷിക്കുന്ന ആര്‍ക്കും പറയാന്‍ സാധിക്കുന്നത്. സ്വന്തം സഹോദരന്‍മാര്‍ തമ്മില്‍ പോലും അസ്വാരസ്യങ്ങളുളള കുടുംബങ്ങളിലും അളിയന്‍മാര്‍ തമ്മില്‍ സൗഹൃദം നിലനില്‍ക്കുന്നതായി കണ്ടു വരാറുണ്ട്. ഒരുമിച്ച് യാത്രകളും മദ്യപാനവും കളിചിരിയും തമാശകളും ആവശ്യഘട്ടങ്ങളില്‍ പരസ്പര സഹായങ്ങളുമൊക്കെയായി അവര്‍ നല്ല ആത്മബന്ധം സൂക്ഷിക്കുന്നു. അളിയന്‍മാര്‍ തമ്മില്‍ കൂട്ടാകുമ്പോള്‍ സ്വാഭാവികമായും അത് കുടുംബ ബന്ധത്തില്‍ മൊത്തത്തില്‍ ഇഴയടുപ്പം സൃഷ്ടിക്കുന്നു. അളിയന്‍ എന്ന പദം തന്നെ ഇന്ന് കേരളത്തില്‍ സൗഹൃദത്തിന്റെ മറുവാക്കായി മാറിയിട്ടുണ്ട്. പലപ്പോഴും നല്ല സുഹൃത്തുക്കള്‍ പരസ്പരം അഭിസംബോധന ചെയ്യുന്നത് തന്നെ അളിയാ എന്നാണ്. ന്യൂജന്‍ തരംഗം വന്നപ്പോള്‍ അത് മച്ചാ എന്ന് പരിഷ്‌കരിക്കപ്പെട്ടു. അളിയന്‍ എന്നു പറയുമ്പോള്‍ രണ്ട് തരത്തിലാണ് ഈ ബന്ധത്തിന്റെ പോക്ക്. ഒരാള്‍ക്ക് അയാളുടെ സഹോദരീ ഭര്‍ത്താവും ഒപ്പം ഭാര്യാ സഹോദരനും അളിയനാകും. 

ADVERTISEMENT

ഗുരുവായൂരിലെ അളിയന്‍മാര്‍

സിനിമയില്‍ നാം കാണുന്നത് പൃഥ്വിരാജിന് സഹോദരീ ഭര്‍ത്താവ് എന്ന നിലയില്‍ ബേസില്‍ അളിയനാകുമ്പോള്‍ ബേസിലിന് ഭാര്യാ സഹോദരന്‍ എന്ന നിലയില്‍ പൃഥ്വിരാജ് അളിയനാകുന്നു. രണ്ട് അളിയന്‍മാര്‍ തമ്മിലുളള രസങ്ങള്‍ മുറുകുമ്പോള്‍ അത് പ്രേക്ഷകര്‍ക്ക് അധികരസം സമ്മാനിക്കുന്നു. പിരിമുറുക്കവും സംഘര്‍ഷങ്ങളും നിറഞ്ഞ ഗൗരവസ്വഭാവമുളള സിനിമകളില്‍ നിന്ന് മാറി ദീര്‍ഘകാലത്തിന് ശേഷം പൃഥ്വിരാജ് പ്രത്യക്ഷപ്പെടുന്ന ഫീല്‍ഗുഡ് മൂവിയാണ് ഗുരുവായൂരമ്പലനടയില്‍...

ഈ ജോണറിലുളള സിനിമകളുടെ മുഖമുദ്രയായ കുലീന നര്‍മവും ഈ സിനിമയ്‌ക്കൊപ്പമുണ്ട്. ബേസില്‍ മുഖ്യവേഷത്തില്‍ വരുന്ന സിനിമയില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന കൗതുകവും കുസൃതിയും രസങ്ങളും തമാശകളും എല്ലാം കൂടി ചേര്‍ന്ന ഒരു ഫാമിലി പാക്കേജ്. അനശ്വര രാജന്‍- നിഖില വിമല്‍ കോംബോ കൂടി ചേരുമ്പോള്‍ സിനിമയുടെ ടോട്ടല്‍ നേച്ചര്‍ ഊഹിക്കാവുന്നതേയുളളു.

എന്തായാലും നനുത്ത ചിരിയുടെ തൂമന്ദഹാസം ഉതിര്‍ക്കുന്ന ഈ രണ്ട് അളിയന്‍സ് മലയാളക്കരയെ ആകെ ചിരിപ്പിക്കുകയാണ്. ഒപ്പം കടുത്ത വേനലില്‍ ഒരു കുളിര്‍മഴ പെയ്ത അനുഭവം സമ്മാനിക്കുകയും ചെയ്യുന്നു. മലയാള സിനിമയിലെ കണ്ടിന്യൂസ് ഹിറ്റ് തരംഗത്തിന് ആക്കം കൂട്ടുകയാണ് ഗുരുവായൂരമ്പലനടയില്‍ എന്ന ഈ സിനിമയും.

ADVERTISEMENT

ഈ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ അളിയന്‍ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ കൗതുകപൂര്‍ണമായ പലതും കണ്ടെത്താന്‍ കഴിയും. വ്യത്യസ്തരായ നിരവധി അളിയന്‍മാരെയാണ് പല തിരക്കഥാകൃത്തുക്കളും സംവിധായകരും ചേര്‍ന്ന് അവരുടെ തൂലികയിലുടെ നമുക്ക് സമ്മാനിച്ചിട്ടുളളത്. പ്രതിഭാധ നന്‍മാരായ നടന്‍മാര്‍ അവരുടെ അഭിനയമികവ് കൊണ്ട് അതിനെ പരമാവധി ഇംപ്രവൈസ് ചെയ്ത് കാണികളൂടെ മനസില്‍ മായാത്ത അനുഭവമാക്കി മാറ്റി. 

‘സന്ദേശ’ത്തിലെ അളിയന്‍മാര്‍

പെട്ടെന്ന് ഓര്‍മയില്‍ വരുന്ന ഒരു അളിയന്‍, ‘സന്ദേശ’ത്തില്‍ മാള അരവിന്ദന്‍ അവതരിപ്പിച്ച സബ് ഇന്‍സ്‌പെക്ടറാണ്. ജയറാം അവതരിപ്പിച്ച വലതുപക്ഷ രാഷ്ട്രീയക്കാരനായ കഥാപാത്രത്തിന്റെ പാര്‍ട്ടിയില്‍ പെട്ട ഒരാളെ തല്ലിച്ചതച്ചിന്റെ പേരില്‍ സ്ഥിരമായി സ്ഥലംമാറ്റത്തിന് വിധേയനാകേണ്ടി വരുന്ന അളിയന്‍. ഒരു സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ച് പെട്ടിയും കിടക്കയും കുട്ടികളുമായി അവിടെ എത്തുമ്പോഴേക്കും അടുത്ത സ്ഥലത്തേക്ക് മാറ്റിയിരിക്കും. മാള അളിയന്റെ ഭാഷയില്‍ പറഞ്ഞാല്‍ രാഷ്ട്രീയക്കാര്‍ ഫുട്‌ബോള്‍ തട്ടുന്ന ലാഘവത്തോടെ ഈ അളിയനെയിട്ട് തട്ടുകയാണ്. അതും മറ്റേ അളിയന്റെ ദേഷ്യം തീര്‍ക്കാന്‍...

പക്ഷേ ഇതൊക്കെ വീടിന് പുറത്ത് മാത്രം. വീടിനുളളില്‍ എസ്ഐ അളിയന്‍ ആള് പുലിയാണ്. കാരണം ആ തറവാട്ടിലെ മൂത്ത ചേച്ചിയുടെ ഭര്‍ത്താവാണ് അദ്ദേഹം. രാഷ്ട്രീയക്കാരായ അളിയന്‍മാരൊക്കെ പ്രായം കൊണ്ടും സ്ഥാനം കൊണ്ടും അദ്ദേഹത്തേക്കാള്‍ വളരെ ഇളപ്പമാണ്. ലോക്കല്‍ നേതാവായ അളിയന്റെ ഉപദ്രവം സഹിക്കവയ്യാതെ എസ്ഐ അളിയന്‍ അവധിയെടുത്ത് രണ്ട് അളിയന്‍മാരും ഒരുമിച്ച് താമസിക്കുന്ന തറവാട് വീട്ടിലെത്തുകയാണ്. സ്ഥലംമാറ്റം ചെയ്ത് ഉപദ്രവിച്ചതിന്റെ കലി തീര്‍ക്കാന്‍ പൊലീസ് അളിയന്‍ കാട്ടിക്കൂട്ടുന്ന വിക്രിയകളാണ് രസം. ലീഡര്‍ അളിയന്റെ റൂമില്‍ കയറി പൊലീസ് അളിയന്‍ ബലമായി പാര്‍ക്കുന്നു. അയാളുടെ ഷര്‍ട്ട് അധികാരപൂര്‍വം എടുത്ത് ധരിക്കുന്നു. എന്നു വേണ്ട സകലവിധത്തിലും ഉപദ്രവിക്കുന്നു. സഹികെട്ട ലീഡര്‍ അളിയന്‍ എന്തു ചെയ്യണമെന്ന് അറിയാതെ വിഷമിക്കുന്നു. കുടുംബത്ത് നയാപൈസയുടെ പ്രയോജനമില്ലാത്ത ലീഡര്‍ അളിയന് മൂത്തസഹോദരീ ഭര്‍ത്താവായ പൊലീസ് അളിയനോട് ഇറങ്ങി പോകാന്‍ പറയാനുളള വോയ്‌സ് ഇല്ല. ചുരുക്കത്തില്‍ രണ്ട് അളിയന്‍മാര്‍ തമ്മിലുളള ഈഗോ ക്ലാഷും കിടമത്സരവും ഈ സിനിമയിലെ ഏറ്റവും രസകരമായ എപ്പിസോഡാണ്.

ADVERTISEMENT

ജയറാം, മാള അരവിന്ദന്‍ എന്നീ മികച്ച അഭിനേതാക്കള്‍ ഈ കഥാപാത്രങ്ങളെ ഗംഭീരമായി അഭിനയിച്ച് ഫലിപ്പിക്കുകയും ചെയ്തു. ഹ്യൂമര്‍ രക്തത്തിലുളള രണ്ട് നടന്‍മാര്‍ അഭിനയിച്ചു എന്നതു കൊണ്ട് മാത്രമാണ് വളരെ സീരിയസായ രംഗങ്ങള്‍ പോലും തിയറ്ററില്‍ പൊട്ടിച്ചിരിയുണര്‍ത്തും വിധത്തില്‍ അവതരിപ്പിക്കാന്‍ സഹായകമായത്. ശ്രീനിവാസന്റെ തിരക്കഥയും സത്യന്‍ അന്തിക്കാടിന്റെ സംവിധാന മികവും ഈ സന്ദര്‍ഭത്തില്‍ വിസ്മരിക്കുന്നില്ല. പൊലീസ് അളിയന് ജയറാമിനെ പോലെ തന്നെ മറ്റൊരു അളിയനുമുണ്ട് ചിത്രത്തില്‍. ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയക്കാരനായ പ്രഭാകരന്‍ കോട്ടപ്പളളി. സായുധ വിപ്ലവത്തെക്കുറിച്ചൊക്കെ ഘോരഘോരം പ്രസംഗിക്കുന്ന തോക്കിനും ലാത്തിക്കും മുന്‍പില്‍ വിരിമാറ് കാട്ടുമെന്ന് ഒക്കെ ഗീര്‍വാണം പറയുന്ന കോട്ടപ്പളളിയെ പൊലീസ് അളിയന്‍ വിരട്ടുന്ന ഒരു സീനുണ്ട് സിനിമയില്‍. 

''നീ ജീവിതത്തില്‍ ഇന്നേവരെ ഒരു തോക്ക് കണ്ടിട്ടുണ്ടോ? ബോംബ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നിനക്ക് അറിയാമോ?''

എന്നൊക്കെ ചോദിക്കുമ്പോള്‍ ലീഡര്‍ അളിയന്‍ പതറുന്നു. ഇടിച്ച് നിന്റെ കൂമ്പ് വാട്ടുമെന്ന് പറഞ്ഞ് വെറുതെ കൈ ഉയര്‍ത്തുമ്പോള്‍ റവലൂഷനറി അളിയന്‍ ഓടി രക്ഷപ്പെടുന്നു. 

രാഷ്ട്രീയക്കാരുടെ അന്തസാരശൂന്യതയും കപടനാട്യവും തുറന്ന് കാട്ടുന്ന സിനിമയില്‍ ഈ അളിയന് നിർണായക സ്ഥാനമുണ്ട്. തലമുതിര്‍ന്ന അളിയന് കുടുംബ സംവിധാനത്തിലുളള പ്രാധാന്യം കൂടി ഈ അളിയന്‍ കഥാപാത്രത്തിലുടെ ഭംഗ്യന്തരേണ ശ്രീനിവാസന്‍ വരച്ചു കാട്ടുന്നുണ്ട്.  മൊത്തത്തില്‍ മൂന്ന് അളിയന്‍മാര്‍ തമ്മിലുളള രസക്കേടുകള്‍ സന്ദേശം എന്ന സിനിമയെ രസാവഹമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിരിക്കുന്നു.

അവിടത്തെ പോലെ ഇവിടെയും...

അധിമാരുടെയും ഓര്‍മയില്‍ തങ്ങി നില്‍ക്കാത്ത ഒരു ചിത്രമാണ് 1985 ല്‍ റിലീസായ ‘അവിടുത്തെ പോലെ ഇവിടെയും’. അളിയന്‍ സിനിമകളിലെ ഒരു മാസ്റ്റര്‍പീസാണ് ഈ ചിത്രം. ജോണ്‍പോളിന്റെ തിരക്കഥയില്‍ കെ.എസ്. സേതുമാധവന്‍ സംവിധാനം ചെയ്ത ഈ സിനിമയില്‍ മലയാളത്തിന്റെ മമ്മൂട്ടിയും മോഹന്‍ലാലുമാണ് അളിയന്‍മാര്‍. സുഹൃത്തുക്കളും റൂംമേറ്റ്‌സുമായ ഇവര്‍ വളരെ യാദൃച്ഛികമായി ഡബിള്‍ അളിയന്‍മാരായി തീരുന്നതാണ് ചിത്രത്തിന്റെ കഥ. മോഹന്‍ലാലിന്റെ സഹോദരി ആങ്ങളയും കൂട്ടുകാരും ഒരുമിച്ച് താമസിക്കുന്ന വീട്ടില്‍ ലാലിനെ കാണാനെത്തുന്നു. അങ്ങനെ പരിചയത്തിലായ മമ്മൂട്ടിയുടെ കഥാപാത്രത്തിന് അവളെ ഇഷ്ടപ്പെടുന്നു. ബോളിവുഡ് താരം കവിതാ ഠാക്കൂറാണ് ഈ വേഷത്തില്‍ അഭിനയിച്ചത്. മറുഭാഗത്ത് മമ്മൂട്ടിയുടെ വീട്ടില്‍ ഗസ്റ്റായി വരുന്ന മോഹന്‍ലാലിന് മമ്മൂട്ടിയുടെ സഹോദരിയോട് അടുപ്പം തോന്നുന്നു. ശോഭനയാണ് ഈ റോളിലെത്തിയത്. അങ്ങനെ ഒരു മാറ്റക്കല്യാണം സംഭവിക്കുന്നു. മമ്മൂട്ടി ലാലിന്റെയും ലാല്‍ മമ്മൂട്ടിയുടെയും സഹോദരിയെ വിവാഹം കഴിക്കുന്നു. അങ്ങനെ സുഹൃത്തുക്കളകായിരുന്ന ഘട്ടത്തില്‍ പരസ്പരം അളിയാ എന്ന് വിളിച്ചിരുന്ന കൂട്ടുകാര്‍ കുടുംബത്തിലും അളിയന്‍മാരായി മാറുന്നു. 

വളരെ സന്തോഷകരമായിരുന്നു പ്രാരംഭ ഘട്ടത്തില്‍ അവരുടെ ജീവിതം. എന്നാല്‍ ക്രമേണ കാര്യങ്ങള്‍ മാറിമറിഞ്ഞു. മമ്മൂട്ടിയും കവിതയും തമ്മിലുളള പടലപിണക്കങ്ങള്‍ ലാലിനെയും ശോഭനയെയും ബാധിച്ചു തുടങ്ങി. തന്റെ പെങ്ങളോട് അളിയന്‍ ചെയ്യുന്ന തെറ്റിനെല്ലാം ലാലിന്റെ കഥാപാത്രം സ്വന്തം ഭാര്യയെ ശിക്ഷിക്കാന്‍ തുടങ്ങി. അങ്ങനെ അളിയനും അളിയനും ശത്രുക്കളായി മാറുകയും കുടുംബജീവിതം സംഘര്‍ഷഭിരതമാവുകയും ചെയ്തു. എന്നാല്‍ പിന്നീട് എല്ലാം കലങ്ങിത്തെളിഞ്ഞ് ശുഭകരമായി പര്യവസാനിക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു. മികച്ച നര്‍മ മുഹൂര്‍ത്തങ്ങള്‍ വിളക്കി ചേര്‍ത്ത് രസകരമായി അവതരിപ്പിച്ച സിനിമയായിരുന്നു അവിടത്തെ പോലെ ഇവിടെയും. എന്നാല്‍ പടം തിയറ്ററുകളില്‍ വിചാരിച്ച ചലനമുണ്ടാക്കിയില്ല. വലിയ പരാജയവുമായിരുന്നില്ല. പക്ഷേ മമ്മൂട്ടി-മോഹന്‍ലാല്‍-ശോഭന എന്നിങ്ങനെ മികച്ച താരനിരയുണ്ടായിട്ടും ചര്‍ച്ച ചെയ്യപ്പെടുന്ന  സിനിമയായില്ല.

പരസ്പരം മനസിലാക്കുന്ന അളിയന്‍മാര്‍

പ്രായം ചെന്ന രണ്ട് അളിയന്‍മാരുടെ പരസ്പര സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും ആത്മബന്ധത്തിന്റെയും തലം വരച്ചു കാട്ടുന്ന സിനിമയാണ് കിരീടം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അച്ചുതന്‍ നായര്‍ തനിക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം കിട്ടിയാലുടന്‍ ഒരു കുപ്പിയുമായി ശങ്കരാടി അവതരിപ്പിച്ച അളിയനെ കാണാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഒരു പോക്കുണ്ട്. പിന്നെ രാത്രി ഏറെ വൈകും വരെ കളിയും ചിരിയും തമാശകളും നാട്ടുവര്‍ത്തമാനങ്ങളും വീട്ടുവിശേഷങ്ങളുമായി സമയം പോകുന്നത് അറിയില്ല. ഗാഢമായ ആ ബന്ധത്തിന്റെ തുടര്‍ച്ചയെന്നോണം ശങ്കരാടി അളിയന്റെ മകളും തിലകന്‍ അളിയന്റെ മകനും തമ്മിലുളള വിവാഹവും പറഞ്ഞുറപ്പിച്ച് വച്ചിരിക്കുകയാണ്. 

അച്ചുവിന് എന്നും അളിയനെ നന്നായി മനസിലാക്കാന്‍ കഴിഞ്ഞിരുന്നു. 

സബ് ഇന്‍സ്‌പെക്ടറാകാന്‍ ഇറങ്ങിത്തിരിച്ച് അവസാനം ഗുണ്ടയായി മാറുന്ന സേതുമാധവന് ഇനി തന്റെ മകളെ വിവാഹം കഴിച്ചുകൊടുക്കാനാവില്ലെന്ന് വിഷമത്തോടെ വന്ന് പറയുന്ന അളിയനെ അച്ചുതന്‍ നായര്‍ കുറ്റപ്പെടുത്തുന്നില്ലെന്ന് മാത്രമല്ല പിന്‍തുണയ്ക്കുന്നുണ്ട്. അളിയന്റെ സ്ഥാനത്ത് താനാണെങ്കിലും ഇങ്ങനെ തന്നെ ചെയ്യുമായിരുന്നെന്ന് അദ്ദേഹം ഉറപ്പിച്ച് പറയുന്നു. അതില്‍ പരിഭവത്തിന്റെ ലാഞ്ജന ലവലേശമില്ല. മറിച്ച് പരസ്പരം നന്നായി മനസിലാക്കിയ രണ്ട് ആത്മാവുകളുടെ ആത്മാര്‍ഥ സംവാദമാണ് സംഭവിക്കുന്നത്. 

ബന്ധങ്ങളെയും മനുഷ്യമനോഭാവങ്ങളെയും ഇത്രമേല്‍ ആഴത്തില്‍ വിശകലനം ചെയ്യുന്ന ഒരു സിനിമ സൃഷ്ടിക്കാന്‍ ലോഹിതദാസിനെ പോലെ ഒരു തിരക്കഥാകൃത്തിന് മാത്രമേ കഴിയൂ എന്ന് തോന്നിപ്പോകും. അളിയന്‍മാര്‍ തമ്മിലുളള ബന്ധത്തിന്റെ പൊരുളും ആഴവും മഹനീയതയും നമ്മെ ബോധ്യപ്പെടുത്തുന്ന രണ്ട് കഥാപാത്രങ്ങളാണ് കിരീടത്തില്‍ ശങ്കരാടിയും തിലകനും അനശ്വരമാക്കിയത്. 

ഹൃദയത്തില്‍ തൊട്ട അളിയന്‍

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ടി.പി.ബാലഗോപാലന്‍ എംഎ രണ്ട് തരത്തിലാണ് ചരിത്രത്തില്‍ സ്ഥാനം പിടിച്ചത്. ഗ്രാമ്യഭംഗിയുളള ഗ്രാമീണ കഥാപാത്രങ്ങളില്‍ മോഹന്‍ലാലിനെ അവതരിപ്പിക്കുക എന്ന പ്രക്രിയക്ക് തുടക്കം കുറിച്ച ചിത്രം. മറ്റൊന്ന് മോഹന്‍ലാലിന് ആദ്യമായി മികച്ച നടനുളള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചിത്രം. മൂന്ന് സത്യന്‍ അന്തിക്കാടിന് മികച്ച കഥാകൃത്തിനുളള സംസ്ഥാന അവാര്‍ഡ് ലഭിക്കാനിടയായ ചിത്രം. അളിയന്‍ ബന്ധത്തിലെ ഹൃദയസ്പര്‍ശിയായ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാണ് ഈ ചിത്രം. സാമ്പത്തികമായി ഏറെ കഷ്ടപ്പെടുന്ന സുഹൃത്തിന്റെ വിഷമതകള്‍ മനസിലാക്കി അയാളുടെ സഹോദരിയെ കാല്‍ക്കാശ് സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കാന്‍ സന്നദ്ധനാവുകയാണ് മണിയന്‍ പിളള രാജു അവതരിപ്പിച്ച ലാലിന്റെ സുഹൃത് കഥാപാത്രം. അന്നേ വരെ സുഹൃത്തുക്കള്‍ എന്ന നിലയിലുളള അളിയന്‍ ബന്ധം കുടുംബത്തിലേക്ക് വഴിമാറുകയാണ്. ഒരു ആപത്ഘട്ടത്തില്‍ സുഹൃത്തിനെ സഹായിക്കാനും അയാളുടെ സഹോദരിക്ക് ജീവിതം നല്‍കാനും തയ്യാറാകുന്ന ആത്മാര്‍ത്ഥതയുളള അത്തരമൊരു അളിയന്‍ മലയാള സിനിമാ ചരിത്രത്തില്‍ അധികമില്ല. ഹൃദയസ്പൃക്കായി ആ രംഗം അവതരിപ്പിക്കാന്‍ സംവിധായകന് കഴിഞ്ഞു എന്നതിലുപരി ആ സീനുകളില്‍ അഭിനയിച്ച രാജുവും മോഹന്‍ലാലും കഥാപാത്രങ്ങളൂടെ ആത്മാവ് തൊട്ടറിഞ്ഞ് അതിന് ജീവന്‍ പകരുകയും ചെയ്തു.

പൊട്ടിച്ചിരിയുടെ തിളക്കമുളള അളിയന്‍

റാഫിയുടെ തിരക്കഥയില്‍ ദിലീപ് നായകനായ തിളക്കം പതിവ് റാഫി ചിത്രങ്ങള്‍ പോലെ തമാശ മുഖമുദ്രയാക്കിയ ചിത്രമാണ്. ബന്ധങ്ങളുടെ ആഴമേറിയ വിശകലനമൊന്നും ഈ സിനിമയൂടെ ലക്ഷ്യമല്ല. എന്നാല്‍ പൊട്ടിച്ചിരിയുണര്‍ത്തു നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ അളിയന്‍ കഥാപാത്രത്തെ രസകരമായി നിര്‍വചിച്ച സിനിമയാണ് തിളക്കം. ദിലീപിന്റെ അളിയനായി ഇതില്‍ പ്രത്യക്ഷപ്പെടുന്നത് സലിംകുമാറാണ്. കഞ്ചാവ് വലിച്ച ദിലീപ് ഏതോ വിചിത്രഭാഷയില്‍ സംസാരിക്കുന്നത് കേട്ട അജ്ഞനായ അളിയന് കഞ്ചാവ് വലിച്ചാല്‍ ഇംഗ്ലിഷ് സംസാരിക്കാന്‍ കഴിയുമെന്ന തിരിച്ചറിവുണ്ടാകുന്നു. അങ്ങനെ അയാളും അത് വാങ്ങി വലിക്കുന്നു. പിന്നീട് അളിയന്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ തീയറ്ററുകളില്‍ വന്‍കയ്യടിയും ഹര്‍ഷാരവവും സൃഷ്ടിച്ച ഒന്നാണ്. പോക്കിരിത്തരത്തിന്റെ ഉസ്താദായ ആ അളിയനും പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ ആഘോഷമായിരുന്നു. 

മിഥുനം സിനിമയിലും കാണാം ഇതുപോലുള്ള രസകരമായ അളിയൻ കോംബിനേഷൻ. അതിൽ സ്കോർ ചെയ്തത് മലയാളികളുടെ സ്വന്തം ഇന്നസന്റും.

മിനിസ്‌ക്രീനിലെ അളിയന്‍സ്

‘അളിയന്‍സ്’ എന്ന ശീര്‍ഷകത്തില്‍ ഒരു കോമഡി സീരിയല്‍ തന്നെയുണ്ട് ടിവിയിൽ. 825 എപ്പിസോഡുകള്‍ പിന്നിട്ട ഈ ഹാസ്യപരമ്പരയില്‍ ചലച്ചിത്ര താരങ്ങളായ മഞ്ജു പത്രോസിനും സേതു ലക്ഷ്മിക്കും റിയാസ് നര്‍മക്കാലയ്ക്കുമൊപ്പം ടെലിവിഷന്‍ താരങ്ങളായ അനീഷ് രവിയും സൗമ്യ ഭാഗ്യനാഥന്‍ പിളളയുമാണ് മുഖ്യവേഷത്തില്‍. ഒരേ വീടിന്റെ രണ്ട് ഭാഗങ്ങളില്‍ താമസിക്കുന്ന അളിയന്‍മാരും അവരുടെ ഭാര്യമാരും തമ്മിലുളള പടലപിണക്കങ്ങളൂം ഇണക്കങ്ങളും കോര്‍ത്തിണക്കിയ ഈ പരമ്പര അളിയന്‍- അളിയന്‍ ബന്ധത്തിലെ വിവിധ തലങ്ങള്‍ സൂക്ഷ്മനിരീക്ഷണത്തിലുടെ കണ്ടെടുത്ത് ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.

മികച്ച ജീവിത നിരീക്ഷണത്തില്‍ നിന്നുരുവം കൊളളുന്ന കലാരൂപമെന്ന നിലയില്‍ കാലാകാലങ്ങളില്‍ സിനിമയിലും ഇത്തരം ബന്ധങ്ങള്‍ കൃത്യമായി പ്രതിഫലിക്കാറുണ്ട്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമെന്ന നിലയില്‍ ‘ഗുരുവായൂരമ്പലനടയില്‍’ എന്ന സിനിമയും വ്യാപകമായി ആഘോഷിക്കപ്പെടുന്നു.

English Summary:

In movies seen that friendship exists between brothers-in-law even in families where there is discomfort even between their own brothers. They maintain a good relationship by traveling together, drinking, laughing, joking and helping each other in times of need.