‘കുഞ്ചാക്കോ ബോബനാ’ണ് നാട്ടിലെ പെൺകുട്ടികളെ പ്രേമിക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് മാടായിപ്പറമ്പിൽ മനോഹരന്റെ കണ്ടുപിടിത്തം. പ്രണയവിവാഹങ്ങളെ അടിമുടി എതിർക്കുന്ന, പ്രേമിക്കുന്നവരെ വെറുക്കുന്ന, എന്തിന് പ്രേമം സിനിമയുടെ പോസ്റ്റർ പോലും ഇഷ്ടമല്ലാത്ത മനോഹരൻ. നാട്ടുകാരുടെ കണ്ണിലുണ്ണിയായ ആ മനോഹരന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കുഞ്ചാക്കോ ബോബനാ’ണ് നാട്ടിലെ പെൺകുട്ടികളെ പ്രേമിക്കാൻ പ്രേരിപ്പിക്കുന്നതെന്നാണ് മാടായിപ്പറമ്പിൽ മനോഹരന്റെ കണ്ടുപിടിത്തം. പ്രണയവിവാഹങ്ങളെ അടിമുടി എതിർക്കുന്ന,  പ്രേമിക്കുന്നവരെ വെറുക്കുന്ന, എന്തിന് പ്രേമം സിനിമയുടെ പോസ്റ്റർ പോലും ഇഷ്ടമല്ലാത്ത മനോഹരൻ. നാട്ടുകാരുടെ കണ്ണിലുണ്ണിയായ ആ മനോഹരന്റെ ജീവിതത്തിന്റെ നർമത്തിൽ ചാലിച്ച കഥയുമാണ് ഇത്തവണ ജിബു ജേക്കബിന്റെ വരവ്. സിനിമയുടെ പേര് സൂചിപ്പിക്കുന്നതുപോലെ ‘ആദ്യരാത്രി’ മനോഹരന്റേത് അല്ല, മുല്ലക്കര എന്ന ഗ്രാമത്തിന്റെ രാത്രിയാണ്. അതിന് ചുക്കാൻ പിടിക്കുന്നത് മനോഹരനും.

Aadya Rathri | Official Trailer | Jibu Jacob | Biju Menon | Central Pictures
ADVERTISEMENT

വീട്ടിലുണ്ടാകുന്ന വലിയൊരു ദുരന്തത്തിൽ നിന്നാണ് മനോഹരന്റെ ജീവിതം മാറി മറിയുന്നത്. 22 വർഷങ്ങൾക്കു മുമ്പ്, ആലപ്പുഴയിലെ കൊച്ചുഗ്രാമമായ മുല്ലക്കരയിലെ ഒരു വിവാഹം. ആ ആഘോഷരാത്രിയിൽ വീട്ടുകാരുടെയെല്ലാം സന്തോഷം കെടുത്തികൊണ്ട് കല്യാണപെണ്ണ് ഒളിച്ചോടി പോവുന്നു. ആ ദുഃഖം താങ്ങാൻ കഴിയാതെ മനോഹരന്റെ അച്ഛൻ മരിക്കുന്നു. ‌അതോടെ മനോഹരന് പ്രേമമെന്ന് കേട്ടാൽ വെറുപ്പം ദേഷ്യവുമാണ്. ‍അങ്ങനെ ഇരിക്കുമ്പോൾ മുല്ലക്കരയിലെ മറ്റൊരു കല്യാണത്തലേന്ന് ചില പ്രശ്നങ്ങൾ ഉണ്ടാകുന്നു. അത് പരിഹരിക്കുന്ന മനോഹരൻ പിന്നീട് കല്യാണ ദല്ലാളായി മാറുകയാണ്. ഇന്ന് മുല്ലക്കരക്കാർക്ക് പെണ്ണുകാണൽ മുതൽ കല്യാണത്തിനുവരെ മനോഹരൻ കൂടിയേ തീരൂ. 

ADVERTISEMENT

നാട്ടിലെ അറിയപ്പെടുന്ന പണക്കാരനാണ് കുഞ്ഞുമോൻ. കായൽ രാജാവ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന കുഞ്ഞുമോന്റെ വിവാഹവും മനോഹരൻ തന്നെ ഏറ്റെടുക്കുന്നു. വധുവായി നിശ്ചയിക്കുന്നതോ മനോഹരന്റെ തന്നെ അടുത്ത ബന്ധുവായ അച്ചു എന്ന പെൺകുട്ടിയെയും. എന്നാൽ ആ വിവാഹം മനോഹരനെ സംബന്ധിച്ചടത്തോളം അത്ര എളുപ്പമായിരുന്നില്ല. അത് കൊണ്ടെത്തിക്കുന്നതോ ഒരുപിടി പ്രശ്നങ്ങളിലും.

ADVERTISEMENT

വെള്ളിമൂങ്ങ പോലെ തന്നെ നാട്ടിൻപുറത്തെ രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയ എന്റർടെയ്നർ തന്നെയാണ് ആദ്യരാത്രിയും. ബിജു മേനോന്റെ കോമഡി ടൈമിങ് തന്നെയാണ് ചിത്രത്തിന്റെ മറ്റൊരു ആകർഷണം. മനോഹരന്റെ സന്തതസഹചാരിയായ കുഞ്ഞാറ്റയായി മനോജ് ഗിന്നസ്‌ എത്തുന്നു. ഇരുവരും ഒന്നിച്ചുള്ള നർമ മുഹൂർത്തങ്ങളും കൗണ്ടറുകളും രസകരമാണ്. ഉദാഹരണം സുജാത, തണ്ണീർമത്തൻ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ സുപരിചിതയായ അനശ്വര രാജനാണ് ചിത്രത്തിലെ നായിക. കോളജ് പെൺകുട്ടിയുടെ വേഷം നന്നായി തന്നെ അനശ്വര കൈകാര്യം ചെയ്തു. കുഞ്ഞുമോൻ എന്ന പണക്കാരനായി അജു വർഗീസും തിളങ്ങി. സര്‍ജാനോ ഖാലിദ്, ശ്രീലക്ഷ്മി, വിജയരാഘവൻ,  ബിജു സോപാനം, വീണ നായര്‍ തുടങ്ങിയവരും തങ്ങളുടെ കഥാപാത്രങ്ങളോട് നീതി പുലർത്തുന്നു. മനോഹരന്റെ വരവോടെ ബ്രോക്കർ ഫീല്‍ഡ് വിട്ട് ലോട്ടറിക്കച്ചവടം നടത്തുന്ന ത്രേസ്യാമ്മയെ അവതരിപ്പിച്ച പോളി വിത്സനും കൈയ്യടി നേടുന്നു.

മൂന്നാമത്തെ ചിത്രത്തിലും നർമത്തിന്റെ കാര്യത്തിൽ ജിബു ജേക്കബിന് ഒരു വിട്ടുവീഴ്ചയുമില്ല. നാട്ടിൻപുറങ്ങളിലെ പതിവു കാഴ്ചകളെ രസകരമാക്കി അവതരിപ്പിക്കുന്നതിൽ ഇത്തവണയും അദ്ദേഹം വിജയിക്കുന്നു. ക്വീൻ സിനിമയുടെ തിരക്കഥ ഒരുക്കിയ ഷാരിസ്, ജെബിൻ എന്നിവരാണ് ഈ ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. വിവാഹക്കാര്യത്തിൽ പെൺകുട്ടിയുടെ തീരുമാനവും അതിനു നൽകേണ്ട വിലയും ചിത്രത്തിലൂടെ പകർന്നുനല്‍കുന്നുണ്ട്. ആലപ്പുഴയുടെ ദൃശ്യഭംഗിയെ അതിമനോഹരമായി ക്യാമറയിൽ പകര്‍ത്തിയ സാദിഖ് കബീറിന്റെ കരവിരുത് എടുത്തുപറയേണ്ടതാണ്.  സന്തോഷ് വര്‍മയും ബിജിബാലും ചേര്‍ന്നൊരുക്കിയ ഗാനങ്ങളും മികവു പുലർത്തുന്നു. 

ചിരിയിൽ മുങ്ങിയ ആരെയും രസപ്പിക്കുന്ന മനോഹരമായ സിനിമയാണ് ആദ്യരാത്രി. ബിജു മേനോന്റെ മനോഹരൻ എന്ന കഥാപാത്രവും മുല്ലക്കര ഗ്രാമത്തിലെ ആളുകളും ചേർന്നൊരുക്കുന്ന ഇൗ വിരുന്ന് എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്നതാണ്.