ഈ ക്രിസ്മസ്- പുതുവത്സര അവധിക്കാലത്ത് കുട്ടികളെയും കുടുംബത്തെയും സന്തോഷിപ്പിക്കുന്ന ഒരു കൊച്ചു ചിത്രമാണ് 'മൈ സാന്റാ'. ദിലീപിനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുശ്രീയാണ് നായിക. ബേബി മാനസ്വിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബേബി ദേവനന്ദ, സായ് കുമാര്‍, സിദ്ധിഖ്,

ഈ ക്രിസ്മസ്- പുതുവത്സര അവധിക്കാലത്ത് കുട്ടികളെയും കുടുംബത്തെയും സന്തോഷിപ്പിക്കുന്ന ഒരു കൊച്ചു ചിത്രമാണ് 'മൈ സാന്റാ'. ദിലീപിനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുശ്രീയാണ് നായിക. ബേബി മാനസ്വിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബേബി ദേവനന്ദ, സായ് കുമാര്‍, സിദ്ധിഖ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ ക്രിസ്മസ്- പുതുവത്സര അവധിക്കാലത്ത് കുട്ടികളെയും കുടുംബത്തെയും സന്തോഷിപ്പിക്കുന്ന ഒരു കൊച്ചു ചിത്രമാണ് 'മൈ സാന്റാ'. ദിലീപിനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുശ്രീയാണ് നായിക. ബേബി മാനസ്വിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബേബി ദേവനന്ദ, സായ് കുമാര്‍, സിദ്ധിഖ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ ക്രിസ്മസ്- പുതുവത്സര അവധിക്കാലത്ത് കുട്ടികളെയും കുടുംബത്തെയും സന്തോഷിപ്പിക്കുന്ന ഒരു കൊച്ചു ചിത്രമാണ് 'മൈ സാന്റാ'. ദിലീപിനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുശ്രീയാണ് നായിക. ബേബി മാനസ്വിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബേബി ദേവനന്ദ, സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, സണ്ണി വെയ്ൻ, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മഞ്ജു പത്രോസ് തുടങ്ങിയവരാണ് മറ്റുകഥാപാത്രങ്ങൾ. 

 

ADVERTISEMENT

ഷൈൻ ടോം ചാക്കോ, അനശ്വര രാജൻ, അജു വർഗീസ് എന്നിവരും ചിത്രത്തിൽ അതിഥിതാരങ്ങളായി എത്തുന്നുണ്ട്.  വാള്‍ പോസ്റ്റര്‍ എന്റർടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിഷാദ് കോയ, സജിത്ത്, അജീഷ് ഒ.കെ., സരിത സുഗീത് എന്നിവര്‍ ചേര്‍ന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ജെമിന്‍ സിറിയക് ആണ് നിര്‍വഹിച്ചിരിക്കുന്നത്. ഫൈസല്‍ അലി ഛായാഗ്രഹണം. സന്തോഷ് വര്‍മ്മ, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു. 

 

My Santa - Official Trailer | Dileep | Sugeeth | Vidyasagar | Anusree | Wall Poster Entertainments

പ്രമേയം...

 

ADVERTISEMENT

വാഹനാപകടത്തിൽ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടവളാണ് ആറു വയസുകാരി ഐസ. മുത്തച്ഛനോടൊപ്പമാണ് അവൾ താമസിക്കുന്നത്. കൂടെ ഏലിയാമ്മ എന്ന പൂച്ചയും. അവൾ തന്റെ ആഗ്രഹങ്ങൾ ഒക്കെ ദൈവത്തിനു കത്തായി എഴുതി അയക്കാറുണ്ട്. മുത്തച്ഛൻ പറഞ്ഞു കൊടുത്ത ഫെയറി ടെയ്‌ലുകളിലൂടെ അവളുടെ മനസ്സിൽ കയറിക്കൂടിയ കഥാപാത്രമാണ് സാന്റാക്ളോസ്. ക്രിസ്മസിന് നിറയെ സമ്മാനങ്ങളുമായി പറക്കുംമാനുകൾ വഹിക്കുന്ന രഥത്തിൽ വരുന്ന കുടവയറും പഞ്ഞിത്താടിയുമുള്ള സാന്റാക്ളോസ് ഒരിക്കൽ തന്റെ അടുത്തെത്തി തന്റെ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു തരുമെന്ന് അവൾ വിശ്വസിക്കുന്നു. 

 

അത്തവണത്തെ ക്രിസ്‌മസിന്‌ സാന്റാക്ളോസ് ശരിക്കും അവളെ കാണാനെത്തുന്നു. അന്ന് രാത്രി മുഴുവൻ അവളുടെ ആഗ്രഹങ്ങൾ സഫലമാക്കാൻ സാന്റാ കൂട്ടുനിൽക്കുന്നു. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രം രസകരമായി അവതരിപ്പിക്കുന്നത്. അവസാനം വരെ പ്രേക്ഷകരെ ഫിക്‌ഷന്റെ മായികലോകത്തുകൂടെ സഞ്ചരിപ്പിക്കുന്ന ചിത്രം ക്ലൈമാക്സിൽ ചില വഴിത്തിരിവുകളിലൂടെ റിയലിസത്തിലേക്ക് ചുവടുമാറ്റുന്നു. രണ്ടു കൊച്ചു കുട്ടികൾ തമ്മിലുള്ള നിസ്വാർത്ഥമായ സ്നേഹത്തിന്റെ കഥയായി അവസാനം ചിത്രം മാറുന്നു. ആദ്യ പകുതി മുഴുവനും ഐസയും അവളുടെ സ്‌കൂളും കൂട്ടുകാരും കുറുമ്പുകളും സ്നേഹമുള്ള അയൽക്കാരുമെല്ലാമാണ് നിറയുന്നത്. രണ്ടാം പകുതിയിലാണ് സാന്റാ സജീവമായി എത്തുന്നത്.ഐസയുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ ക്രിസ്മസ് രാത്രി മുഴുവൻ കൂടെക്കൂടുന്ന സാന്റായുമൊത്തുള്ള യാത്ര കുട്ടികൾക്ക് നന്നായി ഇഷ്ടപ്പെടും.

 

ADVERTISEMENT

അഭിനയം..

 

രണ്ടു കുട്ടികളാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തെ മുന്നോട്ടു നയിക്കുന്നത് ഐസയെ അവതരിപ്പിച്ച ബേബി മാനസ്വിയുടെ പ്രകടനമാണ്. ഐസയുടെ കുറുമ്പുകളും വാശിയും സന്തോഷവും സങ്കടവുമെല്ലാം കുട്ടിപ്രേക്ഷകരെ പോലെതന്നെ മുതിർന്നവർക്കും ആസ്വദിക്കാനാകും. ഐസയുടെ കൂട്ടുകാരി അന്നയെ അവതരിപ്പിച്ച ദേവനന്ദ പ്രേക്ഷകരുടെ കണ്ണുനനയിക്കുന്നുണ്ട്. കുട്ടികളെ രസിപ്പിക്കുന്ന സ്വതസിദ്ധമായ ശരീരഭാഷയും അഭിനയശൈലിയും ചിത്രത്തിൽ ഭൂരിഭാഗവും ദിലീപ് നിലനിർത്തുന്നു. ക്ലൈമാക്സിൽ വൈകാരികമായ തലത്തിലേക്ക് ട്രാക്ക് മാറ്റാനും ദിലീപിലെ നടന് കഴിയുന്നുണ്ട്. പ്രേക്ഷകരെ ചിരിപ്പിക്കാനുള്ള കർത്തവ്യം കൂടുതലും ഏറ്റെടുക്കുന്നത് ധർമജനാണ്. സായ്കുമാർ, സിദ്ദിക്ക്, സണ്ണി വെയ്ൻ തുടങ്ങി മറ്റുതാരങ്ങളും തങ്ങളുടെ റോൾ ഭംഗിയാക്കിയിട്ടുണ്ട്. ക്ലൈമാക്സിലെത്തി അജുവും 'കയ്യടി' നേടുന്നുണ്ട്.

 

സാങ്കേതികവശങ്ങൾ...

 

ഫിക്‌ഷനും റിയലിസവും ഭംഗിയായി ഇടകലർത്തിയ തിരക്കഥയാണ് ചിത്രത്തിലെ താരം. പ്രേക്ഷകരെ ഫാന്റസിക്കൊപ്പം അവസാനം വരെ കൊണ്ടുപോകാൻ കഥാവതരണത്തിനു കഴിയുന്നുണ്ട്. ഒരു ഫെയറിടെയിൽ അവതരിപ്പിക്കുമ്പോൾ കുട്ടികളെ രസിപ്പിക്കുന്നതിന് ആവശ്യമായ ഫാന്റസി കാഴ്ചകൾ ഒരുക്കുന്നതിൽ ഛായാഗ്രഹണം, സിജിഐ തുടങ്ങിയവ നീതി പുലർത്തുന്നുണ്ട്. ഊട്ടിയുടെ പ്രകൃതിഭംഗിയും മഞ്ഞുമെല്ലാം ക്യാമറ മനോഹരമായി സ്ക്രീനിലേക്ക് ആവാഹിച്ചിട്ടുണ്ട്. ഗാനങ്ങൾ കുട്ടികളെയും പ്രേക്ഷകരെയും രസിപ്പിക്കുന്നുണ്ട്. രണ്ടര മണിക്കൂറുള്ള ചിത്രത്തിന്റെ ദൈർഘ്യം അൽപം കുറച്ചിരുന്നെങ്കിൽ കുറേക്കൂടി ആസ്വാദ്യകരമായേനെ. 

 

രത്നച്ചുരുക്കം..

 

കുട്ടികളെ രസിപ്പിക്കുന്ന, മക്കളെ സ്നേഹിക്കുന്ന കുടുംബപ്രേക്ഷകരെ സന്തോഷിപ്പിക്കുകയും കണ്ണുനിറയ്ക്കുകയും ചെയ്യുന്ന ഒരു കൊച്ചു ഫീൽ ഗുഡ് എന്റർടെയിനറാണ് മൈ സാന്റാ...