ആഘോഷ ചിത്രങ്ങളുമായി എന്നും പ്രേക്ഷകരെ രസിപ്പിക്കാനെത്തുന്ന സംവിധായകനാണ് ഒമർ ലുലു. അദ്ദേഹത്തിന്റെ ഇതുവരെയുള്ള എല്ലാ സംവിധാന സംരംഭങ്ങളിലും ആ ആഘോഷമുണ്ട്. അതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല ധമാക്ക. യുവത്വത്തിന്റെ ആഘോഷമായി എന്നാൽ വളരെ സാമൂഹിക പ്രസക്തമായ വിഷയം പറയുന്ന ചിത്രമാണിത്. യുവാക്കളെ കേന്ദ്ര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആഘോഷ ചിത്രങ്ങളുമായി എന്നും പ്രേക്ഷകരെ രസിപ്പിക്കാനെത്തുന്ന സംവിധായകനാണ് ഒമർ ലുലു. അദ്ദേഹത്തിന്റെ ഇതുവരെയുള്ള എല്ലാ സംവിധാന സംരംഭങ്ങളിലും ആ ആഘോഷമുണ്ട്. അതിൽ നിന്നും ഒട്ടും വ്യത്യസ്തമല്ല ധമാക്ക. യുവത്വത്തിന്റെ ആഘോഷമായി എന്നാൽ വളരെ സാമൂഹിക പ്രസക്തമായ വിഷയം പറയുന്ന ചിത്രമാണിത്.

ADVERTISEMENT

യുവാക്കളെ കേന്ദ്ര കഥാപാത്രമാക്കി ക്യാംപസ് പ്രണയത്തിന്റെ കഥയാണ് ഒരു അഡാർ ലൗവിൽ പറഞ്ഞതെങ്കിൽ, ക്യാംപസ് ജീവിതം കഴിഞ്ഞുള്ള യുവാക്കളുടെ ‍ജീവിതം പ്രമേയമാക്കിയുള്ള കഥയാണ് ധമാക്ക. മോഹൻലാൽ ചിത്രം ഒളിമ്പ്യൻ അന്തോണി ആദത്തിലൂടെ ബാലതാരമായി വിലസിയ അരുൺ കുമാർ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിൽ പുത്തൻ ലുക്കിൽ ധർമജനും ഉഗ്രൻ ലുക്കിൽ നിക്കി ഗൽറാണിയുമെത്തുന്നു. ബിടെക് കഴിഞ്ഞ് പണിയൊന്നുമില്ലാതെ നടക്കുന്ന ചെറുപ്പക്കാരനെ കോടീശ്വരിയായി രണ്ടാം െകട്ടുകാരിയെ കൊണ്ട് വിവാഹം കഴിപ്പിക്കുന്നതിലൂടെയാണ് ചിത്രം കുടുംബ പശ്ചാത്തലത്തിലേക്ക് എത്തുന്നത്. അവിടെ നിന്ന് ദാമ്പത്യ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങൾ രസകരമായി നർമ്മം കലർത്തി അവതരിപ്പിച്ചിരിക്കുന്നു.

ADVERTISEMENT

ആദ്യമായി മുഴുനീള നായക വേഷം കൈകാര്യം ചെയ്യുന്ന അരുൺ തന്റെ തുടക്കം മോശമാക്കിയില്ല. ധർമജൻ ചിരിയുടെ മാലപടക്കവുമായി കോമഡി പാർട്ട് നയിച്ചു. ദമ്പതികളായി മുകേഷും ഉർവശിയും ചിത്രത്തിന്റെ മികച്ചൊരു റോൾ ഏറ്റെടുത്തപ്പോൾ, അമ്മാവനായി ഇന്നസെന്റും ഡോകടറായി ഹരീഷ് കണാരനും തങ്ങളുടെ ഭാഗങ്ങൾ ഗംഭീരമാക്കി. ശാലിൻ സോയയ്ക്കും ശ്രദ്ധേയമായ കഥാപാത്രമാണ്. വില്ലൻ പരിവേഷമണിഞ്ഞ് വ്യത്യസ്ത ലുക്കിലെത്തുന്ന സാബു മോനും തകർത്തു.

ADVERTISEMENT

ആഘോഷവും കളി തമാശയുമൊക്കെയാണെങ്കിലും യുവാക്കളെ കേന്ദ്ര കഥാപാത്രമാക്കി വളരെ ഗൗരവമായ പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. പല യുവാക്കളും സ്വന്തം ദാമ്പത്യജീവിതത്തിൽ‌ അനുഭവിക്കുന്നതും കൃത്യമായ നിർദ്ദേശങ്ങളില്ലാത്തതിന്റെ പേരിൽ പല ചികിൽസാ കുരുക്കുകളിൽ ചെന്ന് ചാടുന്നതുമായ സാഹചര്യങ്ങളുടെ നേർ സാക്ഷ്യമാണ് ചിത്രം പറയുന്നത്. മനുഷ്യന്റെ നിസഹായവസ്ഥ ചൂഷണം ചെയ്യുന്ന സ്വകാര്യ/വ്യാജ ചികിത്സാരീതികൾക്കെതിരെയുള്ള വിമർശനം കൂടി അവസാനം സലീംകുമാറിന്റെ കഥാപാത്രത്തിലൂടെ ചിത്രം പുറത്ത് കാട്ടുന്നു.

എല്ലാതരത്തിലും ഒരു ആഘോഷ ചിത്രത്തിന് പറ്റിയ സംഗീതമാണ് ഗോപി സുന്ദർ ഒരുക്കിയിരിക്കുന്നത്. ധമാക്കയുടെ ട്രെയിലറിൽ കണ്ടത് പോലെ തന്നെ എല്ലാം കളർഫുൾ ആയി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഗുഡ് ലൈൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ എം.കെ നാസര്‍ നിർമാണം നിർവഹിച്ചിരിക്കുന്നത്. യുവാക്കളെ ലക്ഷ്യമിടുന്ന ചിത്രമാണ് ധമാക്ക. യുവത്വത്തിന്റെ ആഘോഷമാണ് ചിത്രം മുഴുവൻ. എന്നിരുന്നാലും സിനിമ കൈകാര്യം ചെയ്യുന്ന സാമൂഹിക പ്രസക്തിയുള്ള വിഷയം എല്ലാത്തരം പ്രേക്ഷകർക്കും ആസ്വാദ്യകരമാകുന്ന ഒന്നാണ്.