ദൃശ്യസമ്പന്നമായ കാഴ്ചകൾകൊണ്ടു സമ്പുഷ്ടമാണ് രക്ഷിത് ഷെട്ടിയുടെ അവൻ ശ്രീമൻനാരായണ. കണ്ടു മറന്ന ക്ളീഷേ കാഴ്ചകളെ ഒക്കെ മാറ്റി നിർത്തിയ മികച്ച സിനിമ അനുഭവമാണ് ഈ ചിത്രം പ്രേക്ഷകർക്കു സമ്മാനിക്കുക. എന്നും മാറ്റി നിർത്തപ്പെടുന്ന കന്നഡ സിനിമ മേഖലയിൽ നിന്നും വ്യത്യസ്ത നിറഞ്ഞ ഓരോ നിമിഷവും അടുത്തതെന്ത് എന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദൃശ്യസമ്പന്നമായ കാഴ്ചകൾകൊണ്ടു സമ്പുഷ്ടമാണ് രക്ഷിത് ഷെട്ടിയുടെ അവൻ ശ്രീമൻനാരായണ. കണ്ടു മറന്ന ക്ളീഷേ കാഴ്ചകളെ ഒക്കെ മാറ്റി നിർത്തിയ മികച്ച സിനിമ അനുഭവമാണ് ഈ ചിത്രം പ്രേക്ഷകർക്കു സമ്മാനിക്കുക. എന്നും മാറ്റി നിർത്തപ്പെടുന്ന കന്നഡ സിനിമ മേഖലയിൽ നിന്നും വ്യത്യസ്ത നിറഞ്ഞ ഓരോ നിമിഷവും അടുത്തതെന്ത് എന്ന് ആകാംഷയോടെ കണ്ടിരിക്കാൻ പ്രേരിപ്പിക്കുന്നു അവൻ ശ്രീമൻ നാരായണ.

ADVERTISEMENT

ഒരു ഗ്രാമത്തിൽ ആറ് നാടകക്കാർ മോഷ്ടിച്ചു കൊണ്ട് വരുന്ന നിധി അവർ മറ്റാരും അറിയാതെ ഒളിപ്പിച്ചു വയ്ക്കുന്നു.ഒരു പ്രത്യേക സാഹചര്യത്തിൽ ആ ആറ് പേർ ഇല്ലാതാവുകയും ആ നിധിയെ പറ്റി മറ്റാർക്കും അറിയാതെ വരുകയും ചെയുന്നു. അങ്ങനെ ആ നാട് മുഴുവൻ നിധി അന്വേഷിക്കുന്നതും അവർക്കിടയിൽ ഒരു പൊലീസ് ഇൻസ്‌പെക്ടർ വരുന്നതുമാണ് സിനിമ.

ADVERTISEMENT

കഥ നടക്കുന്നത് എൺപതുകളിലാണ്. 15 വർഷം മുൻപ് കാണാതെ പോയ നിധി കവർന്നെടുത്ത നാടകക്കാരെ ആജന്മ ശത്രുക്കളായി പ്രഖ്യാപിച്ച് കഴിഞ്ഞു അഭീരകൾ. ജയരാമനും തുക്കാറാമും ഒരച്ഛന്റെ രണ്ട് അമ്മമാരിൽ ജനിച്ച സഹോദരന്മാർ. അവരിൽ ആര് നിധി കണ്ടെത്തുന്നുവോ അവർക്കാണ് അഭീരകളുടെ രാജാവാകാൻ അവകാശം.   

ADVERTISEMENT

അതിൽ തുടങ്ങുന്നു കഥയുടടെയും കലിയുടെയും ആദ്യ ഭാഗം. ആദ്യാവസാനം പ്രേക്ഷകന് മുന്നിലേക്ക് ചോദ്യങ്ങൾ എറിഞ്ഞ് ഇട്ടുകൊണ്ടിരിക്കുകയാണ് പഴുതടച്ച തിരക്കഥ... ഒരു പുതുമുഖ സംവിധായകൻ തന്റെ കന്നി ചിത്രവുമായി എത്തുമ്പോൾ അത് എങ്ങനെയാവണം എന്നത്തിന് മികച്ച ഉദാഹരണമാണ് അവൻ ശ്രീമൻനാരായണന്‍. ചിത്രത്തിന്റെ ഒഴുക്കിനൊത്ത എഡിറ്റിങ്ങിലും സംവിധായകന്റെ കൈ തന്നെയാണ് ഉള്ളത്. പൂർണമായും വിഷ്വൽ ഫാന്റസി സമ്മാനിക്കുന്ന ഒരു പാൻ അമേരിക്കൻ സ്റ്റൈൽ കൗ ബോയ് ബാർ ഉൾപ്പടെ വളരെ രസകരമായ ആർട് വർക്കുകളും ചിത്രത്തിന്റെ സവിശേഷതയാണ്. വിഷ്വൽ എഫക്ട്, ക്യാമറ, ബിജിഎം തുടങ്ങിയവയെല്ലാം മികച്ചതാണ്. 

മൊഴിമാറ്റിയെത്തുന്ന കന്നഡ ചിത്രങ്ങളിൽ മലയാളി പ്രേക്ഷകരോട് അടുത്തു നിൽക്കുന്ന ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കും. പരീക്ഷണങ്ങളും പുതുമകളും ഇഷ്ടപ്പെടുന്നവർക്ക് അവൻ ശ്രീമൻനാരായണ ആസ്വാദ്യകരമായ അനുഭവമാകും സമ്മാനിക്കുക.