ഫീൽഗുഡ് സിനിമകളുടെ ആശാനാണ് ജിസ് ജോയ്. വലിയ ഒച്ചപ്പാടും ബഹളങ്ങളുമൊന്നുമില്ലാത്ത ലളിതമായ കഥകൾ അതിലും ലളിതമായി പ്രേക്ഷകർക്ക് പകർന്നു കൊടുക്കാൻ ശ്രമിക്കുന്ന സംവിധായകൻ. കുഞ്ചാക്കോ ബോബനെ നായകനാക്കി അദ്ദേഹം ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ മോഹൻകുമാർ ഫാൻസും അത്തരത്തിൽ ഫീൽഗുഡ് ഫാൻസിനു വേണ്ടിയുള്ള ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫീൽഗുഡ് സിനിമകളുടെ ആശാനാണ് ജിസ് ജോയ്. വലിയ ഒച്ചപ്പാടും ബഹളങ്ങളുമൊന്നുമില്ലാത്ത ലളിതമായ കഥകൾ അതിലും ലളിതമായി പ്രേക്ഷകർക്ക് പകർന്നു കൊടുക്കാൻ ശ്രമിക്കുന്ന സംവിധായകൻ. കുഞ്ചാക്കോ ബോബനെ നായകനാക്കി അദ്ദേഹം ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ മോഹൻകുമാർ ഫാൻസും അത്തരത്തിൽ ഫീൽഗുഡ് ഫാൻസിനു വേണ്ടിയുള്ള ഒരു സിനിമയാണ്. 

ADVERTISEMENT

ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പർ സ്റ്റാറായിരുന്നു മോഹൻകുമാർ. എന്നാൽ പിന്നീട് ചലച്ചിത്ര മേഖലയിൽ നിന്ന് ഫീൽഡ് ഒൗട്ട് ആയിപ്പോയ താരം 30 വർഷങ്ങൾക്കു ശേഷം ഒരു സിനിമയിലൂടെ തിരിച്ചു വരികയാണ്. പക്ഷേ ജീവിതത്തിൽ എപ്പോഴും പിന്തുടരുന്ന നിർഭാഗ്യം വീണ്ടും മോഹൻകുമാറിനെ തേടിയെത്തുന്നു. ജീവിതത്തിലും കരിയറിലും തനിക്കുണ്ടായ വെല്ലുവിളികളെ മോഹൻകുമാർ നേരിടുന്നതാണ് ചിത്രത്തിന്റെ കഥ. 

ADVERTISEMENT

മുൻ ജിസ് ജോയ് സിനിമകളെപ്പോലെ നർമത്തിൽ പൊതിഞ്ഞാണ് ചിത്രത്തിന്റെ ആദ്യ പകുതി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിദ്ദിഖും നായകനായ കുഞ്ചാക്കോ ബോബനും ഒപ്പം മുകേഷുമാണ് ആദ്യം മുതൽ നിറഞ്ഞു നിൽക്കുന്നത്. വിനയ് ഫോർട്ടിന്റെ ആഘോഷ് മേനോൻ തമാശകളുമായി അരങ്ങു തകർക്കുന്നു. പ്രേക്ഷകനെ ചിരിപ്പിച്ചും അവന്റെ മനസ്സിനെ തൊട്ടും സിനിമ മുന്നോട്ടു പോകും. 

ADVERTISEMENT

രണ്ടാം പകുതിയിൽ ചിരിയുടെ തട്ട് താഴുകയും വൈകാരിക രംഗങ്ങളുടെ തട്ട് ഉയരുകയും ചെയ്യും. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയെന്നതിലുപരി സിനിമയ്ക്കുള്ളിലെ ആളുകൾ നേരിടുന്ന പ്രശ്നങ്ങളാണ് പ്രധാനമായും സംവിധായകൻ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. പ്രതിസന്ധികൾ തരണം ചെയ്ത് തന്റെ ട്രേഡ്മാർക്കായ ഫീൽ ഗുഡ് ഗണത്തിലേക്ക് സംവിധായകൻ ഒടുവിൽ സിനിമയെ എത്തിക്കുന്നുണ്ട്. 

കൃഷ്ണനുണ്ണി എന്ന കുഞ്ചാക്കോ ബോബന്റെ നായകകഥാപാത്രത്തെ അദ്ദേഹം ഭംഗിയാക്കി. ചാക്കോച്ചനെ മലയാളി കാണിനഷ്ടപ്പെടുന്ന തരത്തിലുള്ള കഥാപാത്രമാണ് ഇൗ ചിത്രത്തിലേത്. നായകനോളം പോന്ന ടൈറ്റിൽ കഥാപാത്രത്തെ സിദ്ദിഖ് അതിമനോഹരമാക്കി. മുകേഷ്, വിനയ് ഫോർട്ട്, അനാർക്കലി നാസർ, സൈജു കുറുപ്പ്, രമമേഷ് പിഷാരടി അങ്ങനെ നീളുന്ന താരനിര തങ്ങളുടെ ഭാഗങ്ങൾ നന്നായി ചെയ്തു. ഉയരെ എന്ന സിനിമയ്ക്കു ശേഷം ബോബി–സഞ്ജയ് എഴുതിയ മികച്ച തിരക്കഥ ജിസ് ജോയ് അതിലും മികവോടെ വെള്ളിത്തിരയിലെത്തിച്ചു. 

ബാഹുൽ രമേശിന്റെ ഛായാഗ്രഹണവും രതീഷ് രാജിന്റെ എഡിറ്റിങ്ങും സിനിമയ്ക്ക് യോജിച്ചതായി. പ്രിൻസ് ജോർജ് ഇൗണമിട്ട ഗാനങ്ങളും വില്യം ഫ്രാൻസിസിന്റെ പശ്ചാത്തല സംഗീതവും മികച്ചു നിന്നു. അൽപം ചിരിയും ചിന്തയും നൽകുന്ന സിനിമയ്ക്കുള്ളിലെ ആളുകളുടെ കഥ പറയുന്ന ചിത്രമെന്ന് മോഹൻകുമാർ ഫാൻസിനെ വിശേഷിപ്പിക്കാം. ജിസ് ജോയ് എന്ന സംവിധായകന്റെ മുൻസിനിമകൾ പോലെ ഫീൽഗുഡ് ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഉറപ്പായും തിയറ്ററുകളിൽ തന്നെ പോയി കാണാവുന്നതാണ് ഇൗ ചിത്രം.