കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച പ്രമേയം ആസ്പദമാക്കി കണ്ണൻ താമരക്കുളം ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘വിധി’. ഓരോ മലയാളിയും ആഗ്രഹിക്കുന്ന വിധിയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നത്. ആഗ്രഹിച്ചും മോഹിച്ചും സ്വന്തമായി ഫ്ലാറ്റ് എന്ന സ്വപ്നത്തിൽ എത്തി ചേർന്ന ശേഷം, ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച പ്രമേയം ആസ്പദമാക്കി കണ്ണൻ താമരക്കുളം ഒരുക്കിയിരിക്കുന്ന ചിത്രമാണ് ‘വിധി’. ഓരോ മലയാളിയും ആഗ്രഹിക്കുന്ന വിധിയാണ് ഈ ചിത്രത്തിലൂടെ സംവിധായകൻ പ്രേക്ഷകർക്കു മുന്നിലെത്തിക്കുന്നത്.

ADVERTISEMENT

ആഗ്രഹിച്ചും മോഹിച്ചും സ്വന്തമായി ഫ്ലാറ്റ് എന്ന സ്വപ്നത്തിൽ എത്തി ചേർന്ന ശേഷം, ചില ചതികളും മറ്റും നടന്ന് കോടതി വിധിയെ തുടർന്ന് തങ്ങളുടെ മോഹഭവനം ഒഴിഞ്ഞു പോവാൻ നിർബന്ധിതരായ മുന്നൂറ്റി അൻപത്തിഏഴോളം കുടുംബങ്ങൾ. അതിനെ തുടർന്നുള്ള സംഭവവികാസങ്ങളാണ് രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ചിത്രം പറയുന്നത്.

ADVERTISEMENT

സമകാലിക സംഭവത്തെ യാഥാർഥ്യത്തോടെ അവതരിപ്പിച്ച് ഫലിപ്പിക്കാൻ സംവിധായകനും തിരക്കഥാകൃത്തിനും കഴിഞ്ഞിട്ടുണ്ട്. മൂർച്ചയുള്ള വിഷയത്തെ അതിന്റെ തീവ്രത ഒട്ടും ചോരാതെ തന്നെ സ്ക്രീനിലെത്തിക്കാൻ അണിയറ പ്രവർത്തകർക്ക് സാധിച്ചു.

ADVERTISEMENT

ഫ്ലാറ്റിലെ ആളുകളുടെ മാനസിക സമ്മർദങ്ങളും അവർ അഭിമുഖീകരിക്കേണ്ടി വരുന്ന പ്രയാസങ്ങളും പച്ചയായി തന്നെ അവതരിപ്പിക്കുന്നുണ്ട്.അനൂപ് മേനോനും ഷീലു എബ്രഹാമും ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതിശക്തമായ വേഷങ്ങളിലാണ് ഇരുവരും എത്തുന്നത്. ഇവരെ കൂടാതെ ധര്‍മ്മജന്‍ ബോല്‍ഗാട്ടി, നൂറിന്‍ ഷെരീഫ്, മനോജ് കെ ജയന്‍, ബൈജു സന്തോഷ്, സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ, സുധീഷ്, ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, ജയന്‍ ചേര്‍ത്തല, സരയു തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്. സെന്തില്‍ രാജമണി, സാജല്‍ സുദര്‍ശന്‍, നൂറിൻ ഷെരീഫ്, അഞ്ജലി നായര്‍, സരയൂ തുടങ്ങിയവർ തങ്ങളുടെ കഥാപാത്രങ്ങള്‍ മികച്ചതാക്കി. ധർമജന്റെ കഥാപാത്രവും കയ്യടി നേടുന്നു.

മികച്ചതെന്നു പറയുന്ന മറ്റൊരു മേഖലയാണ് സംഗീതം. ഓരോ രംഗങ്ങളും അതിന്റെ ആത്മാവോട് കൂടി മനസ്സിലേക്ക് ആവാഹിക്കാൻ സംഗീതം ഒരുപാട് സഹായിക്കുന്നുണ്ട്. സിനിമയുടെ രചയിതാവ് ദിനേശ് പള്ളത്താണ്. രവിചന്ദ്രനാണ് ക്യാമറമാന്‍. വി.ടി.ശ്രീജിത്ത് എഡിറ്ററാകുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം സാനന്ദ് ജോര്‍ജ് ഗ്രേസാണ്. 

പ്രേക്ഷക മനസ്സിൽ ആഴത്തിൽ സ്പർശിക്കുന്ന ഒരുപിടി സീനുകള്‍ സിനിമയിലുടനീളമുണ്ട്. ചിത്രത്തിന്റെ മേക്കിങിലും വ്യത്യസ്ത നിലനിർത്താൻ സംവിധായകന് സാധിച്ചിട്ടുണ്ട്.