വിക്രം എന്ന ന‌‌ടന്റെ അഭിനയമികവും വിക്രം എന്ന സൂപ്പർതാരത്തിന്റെ സ്റ്റൈലിഷ് ആക്ഷനും ഒരുപോലെ അനുഭവിക്കാവുന്ന ഉഗ്രൻ സിനിമയാണ് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം മഹാൻ. വിക്രത്തിനൊപ്പം മകൻ ധ്രുവും ഒന്നിച്ചെത്തുന്ന ചിത്രമെന്ന വിശേഷണങ്ങളാണ് റിലീസിനു മുമ്പ് മഹാനെ ചർച്ചയാക്കിയതെങ്കിൽ, സിനിമ

വിക്രം എന്ന ന‌‌ടന്റെ അഭിനയമികവും വിക്രം എന്ന സൂപ്പർതാരത്തിന്റെ സ്റ്റൈലിഷ് ആക്ഷനും ഒരുപോലെ അനുഭവിക്കാവുന്ന ഉഗ്രൻ സിനിമയാണ് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം മഹാൻ. വിക്രത്തിനൊപ്പം മകൻ ധ്രുവും ഒന്നിച്ചെത്തുന്ന ചിത്രമെന്ന വിശേഷണങ്ങളാണ് റിലീസിനു മുമ്പ് മഹാനെ ചർച്ചയാക്കിയതെങ്കിൽ, സിനിമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിക്രം എന്ന ന‌‌ടന്റെ അഭിനയമികവും വിക്രം എന്ന സൂപ്പർതാരത്തിന്റെ സ്റ്റൈലിഷ് ആക്ഷനും ഒരുപോലെ അനുഭവിക്കാവുന്ന ഉഗ്രൻ സിനിമയാണ് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം മഹാൻ. വിക്രത്തിനൊപ്പം മകൻ ധ്രുവും ഒന്നിച്ചെത്തുന്ന ചിത്രമെന്ന വിശേഷണങ്ങളാണ് റിലീസിനു മുമ്പ് മഹാനെ ചർച്ചയാക്കിയതെങ്കിൽ, സിനിമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിക്രം എന്ന ന‌‌ടന്റെ അഭിനയമികവും വിക്രം എന്ന സൂപ്പർതാരത്തിന്റെ സ്റ്റൈലിഷ് ആക്‌ഷനും ഒരുപോലെ അനുഭവിക്കാവുന്ന ഉഗ്രൻ സിനിമയാണ് കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം മഹാൻ. വിക്രത്തിനൊപ്പം മകൻ ധ്രുവും എത്തുന്ന ചിത്രമെന്ന വിശേഷണമാണ് റിലീസിനു മുമ്പ് മഹാനെ ചർച്ചയാക്കിയതെങ്കിൽ, സിനിമ കണ്ടു കഴിയുമ്പോൾ പ്രേക്ഷകർ ആഘോഷിക്കുക വിക്രം–ബോബി സിംഹ കോംബോയുടെ തിരശീലയിലെ വിളയാട്ടമാണ്. ഇവരുടെ ഗംഭീര പ്രകടനമാണ് മഹാൻ എന്ന ആക്‌ഷൻ ത്രില്ലർ സിനിമയെ മികച്ച കാഴ്ചാനുഭവമാക്കി മാറ്റുന്നത്.

162 മിനിറ്റ് നീളുന്ന സിനിമ ആക്‌ഷൻ ഫിലിം ഫോർമുലകൾക്കപ്പുറത്ത് പ്രത്യയശാസ്ത്ര സംവാദങ്ങൾ ആവശ്യപ്പെടുന്ന ചില ചിന്തകളും മുന്നോട്ടു വയ്ക്കുന്നുണ്ട്. അമിതമായാൽ അമൃതും വിഷമെന്ന ലളിത വ്യാഖ്യാനത്തിൽ വേണമെങ്കിൽ ആ ചർച്ചയെ ചുരുക്കാമെങ്കിലും പുതിയ സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലത്തിൽ അത്തരം ചിന്തകൾക്ക് വലിയ പ്രധാന്യമുണ്ട്.

ADVERTISEMENT

കഥാഗതി

ഗാന്ധിയൻ പ്രത്യയശാസ്ത്രത്തിൽ അടിയുറച്ചു വിശ്വസിക്കുകയും സ്വാതന്ത്ര്യ സമരത്തിലും മദ്യവർജ്ജന പ്രസ്ഥാനത്തിലും സജീവമായി പങ്കെടുക്കുകയും ചെയ്ത കുടുംബത്തിലാണ് കേന്ദ്ര കഥാപാത്രമായ ഗാന്ധി മഹാന്റെ ജനനം. ഗാന്ധി എന്ന പേരും കുടുംബത്തിന്റെ ഗാന്ധിയൻ ചിന്തകളും അടിച്ചേൽപിക്കപ്പെടുന്ന വിക്രത്തിന്റെ കഥാപാത്രം 40 വയസ്സു വരെ ജീവിക്കുന്നത് അത്തരം ചട്ടക്കൂടുകൾക്കുള്ളിലാണ്. എപ്പോഴും നല്ലവനായി മാത്രം ജീവിക്കേണ്ടി വരുന്നതിന്റെ നിരാശ ഗാന്ധി മറികടക്കുന്നത് സന്തോഷകരമായ തന്റെ കുടുംബജീവിതത്തിലാണ്. ഒരു ദിവസമെങ്കിലും സ്വന്തം പേരിന്റെയും കുടുംബത്തിന്റെയും ബാധ്യതകളില്ലാതെ ജീവിതം ആഘോഷിക്കണമെന്ന ഗാന്ധിയുടെ സ്വപ്നം സാധ്യമാകുന്നത് അയാളുടെ നാൽപതാം ജന്മദിനത്തിലാണ്. ആ ദിവസത്തെ ആഘോഷങ്ങൾ ഗാന്ധിയുടെ ജീവിതം മാറ്റി മറിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്.

രസിപ്പിച്ച് വിക്രം–ബോബി സിംഹ കോംബോ

പ്രേക്ഷകർക്ക് കൃത്യമായി ഊഹിച്ചെടുക്കാവുന്ന കഥാഗതിയിലൂടെയാണ് സിനിമ സഞ്ചരിക്കുന്നതെങ്കിലും കാർത്തിക് സുബ്ബരാജ് എന്ന സംവിധായകന്റെ മെയ്ക്കിങ് രീതിയും വിക്രം, ബോബി സിംഹ, സനന്ദ് എന്നിവരുടെ ഗംഭീര പ്രകടനങ്ങളും പ്രേക്ഷകരെ പിടിച്ചിരുത്തും. ഗാന്ധിയുടെ ബാല്യകാല സുഹൃത്തായ സത്യവാനായാണ് ബോബി സിംഹ എത്തുന്നത്. സത്യവാന്റെ മകനായ റോക്കി എന്ന കഥാപാത്രത്തെയാണ് സനന്ദ് അവതരിപ്പിക്കുന്നത്. ഈ മൂവർ സംഘത്തിന്റെ സ്ക്രീൻ കെമിസ്ട്രിയാണ് ആദ്യപകുതിയെ ചടുലമായി നിലനിറുത്തുന്നത്. പല കാലഘട്ടങ്ങളിലൂടെ സിനിമ കടന്നു പോകുമ്പോഴും അവരവരുടെ കഥാപാത്രങ്ങളുടെ ഇമോഷനൽ ഗ്രാഫ് കൃത്യമായി അടയാളപ്പെടുത്തുന്ന കിടിലൻ പ്രകടനമാണ് താരങ്ങൾ കാഴ്ച വയ്ക്കുന്നത്. അതിൽ തീർച്ചയായും ഏറ്റവും ആസ്വാദ്യകരം വിക്രത്തിന്റെ ഗാന്ധിയായുള്ള പകർന്നാട്ടമാണ്. ഒരേസമയം സൂക്ഷ്മവും ശക്തവും സ്റ്റൈലിഷുമാണ് വിക്രത്തിന്റെ ഗാന്ധി.

ADVERTISEMENT

അച്ഛനും മകനും നേർക്കു നേർ

പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരവും അദ്ദേഹത്തിന്റെ മകനും അച്ഛൻ–മകൻ വേഷങ്ങളിൽത്തന്നെ സ്ക്രീനിലെത്തുന്നു എന്നതിന്റെ ആവേശം ഉൾക്കൊണ്ടു തന്നെയാണ് മഹാന്റെ മെയ്ക്കിങ്. ഗാന്ധിയുടെ മകനായ ദാദാബായ് നവറോജി എന്ന കഥാപാത്രത്തെയാണ് ധ്രുവ് അവതരിപ്പിക്കുന്നത്. അച്ഛൻ–മകൻ കെമിസ്ട്രിയെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. ദാദയെ ധ്രുവ് മനോഹരമായി ചെയ്തിട്ടുണ്ടെങ്കിലും കോംബോ സീനുകളിൽ സ്കോർ ചെയ്യുന്നത് വിക്രം തന്നെയാണ്. ശരാശരി പ്രകടനത്തിനു മുകളിൽ പോകാൻ ധ്രുവ് എന്ന അഭിനേതാവിന് കഴിഞ്ഞില്ലെങ്കിലും വിക്രവുമായുള്ള കെമിസ്ട്രിയിലാണ് തന്റെ പ്രകടനത്തെ ധ്രുവ് സമീകരിക്കുന്നത്.

കാർത്തിക് സുബ്ബരാജ് ബ്രില്യൻസ്

ഒരു നടനെന്ന നിലയിൽ തന്റെ പ്രായത്തിന്റെ സാധ്യതകളെ അതിഗംഭീരമായി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് വിക്രത്തിന്റെ പെർഫോർമൻസ്. അറുപതുകളിലെത്തി നിൽക്കുന്ന നായകന്റെ പതർച്ചകളും വികാരവിക്ഷോഭങ്ങളും അതേ തീവ്രതയോടെ അനുഭവിപ്പിക്കുന്നുണ്ട് വിക്രം. അതേസമയം, മാസ് ആക്‌ഷൻ രംഗങ്ങളിൽ പുലർത്തുന്ന 'കരിസ്മ' വിസ്മയിപ്പിക്കുന്നുമുണ്ട്. അനായാസമായിട്ടാണ് വിക്രം ഇത് സമന്വയിപ്പിക്കുന്നത്. അടുത്തകാലത്തിറങ്ങിയ വിക്രം സിനിമകളിൽ ഗംഭീരം എന്നു വിശേഷിപ്പിക്കാവുന്ന ഒന്നു തന്നെയാണ് മഹാൻ. വിക്രമിനിലെ നടനെയും ആക്‌ഷൻ ഹീറോയെയും ഒരുപോലെ കാർത്തിക് സുബ്ബരാജ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

The trailer of 'Mahaan' starring Vikram provides more glimpses of the tale
ADVERTISEMENT

തിരക്കഥയുട പ്രവചനീയതയെ മറികടക്കുന്നത് താരങ്ങളുടെ ആസ്വാദ്യകരമായ പ്രകടനങ്ങളാണ്. ഇവ ചേർത്തുവയ്ക്കുന്നതിൽ എഡിറ്റർ വിവേക് ഹർഷൻ വഹിച്ച പങ്ക് ചെറുതല്ല. പ്രേക്ഷകരുടെ കാഴ്ചയെ താരങ്ങളുടെ പ്രകടനത്തിൽ കൊരുത്തുവയ്ക്കും വിധമാണ് എഡിറ്റിങ്. അതിലേക്ക് സന്തോഷ് നാരായണന്റെ പശ്ചാത്തലസംഗീതവും പാട്ടുകളും കൂടി വരുമ്പോൾ പ്രേക്ഷകർ ഗാന്ധി മഹാന്റെ ലോകത്തിലേക്ക് ആവാഹിക്കപ്പെടും. ശ്രേയസ് കൃഷ്ണയുടെ ഛായാഗ്രാഹണ മികവും ഇതോടൊപ്പം കയ്യടി അർഹിക്കുന്നു. കോസ്റ്റ്യൂം, കളറിങ്, ലോക്കേഷൻ എന്നിവയെല്ലാം സിനിമയുടെ പൊസിറ്റീവ് ഘടകങ്ങളാണ്.

കണ്ടിരിക്കാവുന്ന ത്രില്ലർ

പ്രതീക്ഷിക്കാവുന്ന വഴിത്തിരിവുകളിലൂടെ സഞ്ചരിച്ച് അപ്രതീക്ഷിത ട്വിസ്റ്റിലേക്കെത്തിച്ച് അമ്പരപ്പിക്കുന്നുണ്ട് കാർത്തിക് സുബ്ബരാജ് എന്ന തിരക്കഥാകൃത്തും സംവിധായകനും. ക്ലൈമാക്സിൽ പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതും ഈ മികവാണ്. എന്നാൽ, സ്ത്രീകഥാപാത്രങ്ങളുടെ സൃഷ്ടിയിൽ തന്റെ പതിവുവഴികളല്ല മഹാനിൽ കാർത്തിക് പിന്തുടരുന്നത്. വിക്രമിന്റെ നായികയായി സിമ്രനെ അവതരിപ്പിക്കുന്നുണ്ടെങ്കിലും അവർക്കു മികച്ച പ്രകടനത്തിലുള്ള സാധ്യതകളില്ലാത്ത കഥാഗതിയാണ് സിനിമയുടേത്. എങ്കിലും ലഭിച്ച സ്ക്രീൻ സ്പേസ് സിമ്രൻ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതേസമയം, വെറും കെട്ടുകാഴ്ചകൾക്കായി ഒരു സ്ത്രീകഥാപാത്രത്തെയും സംവിധായകൻ ഉപയോഗിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

Actor Bobby Simha. Photo: IANS

ബാഹ്യമായി മാസ് ആക്‌ഷൻ ത്രില്ലർ സിനിമകളുടെ ചേരുവകളിലൂടെ കഥ പറയുമ്പോഴും സിനിമ മുമ്പോട്ടു വയ്ക്കുന്ന ചില ചോദ്യങ്ങൾ ഗൗരവമായ ചർച്ച ആവശ്യപ്പെടുന്നുണ്ട്. എന്നാൽ, സ്വന്തം നിഗമനങ്ങൾ പ്രേക്ഷകരിലേക്ക് അടിച്ചേൽപിക്കാതെയാണ് കാർത്തിക് അതു പറഞ്ഞുവയ്ക്കുന്നത്. ചുരുക്കത്തിൽ, ഏറെ ആസ്വദിച്ചു കാണാവുന്ന രസകരമായ മാസ് ത്രില്ലർ സിനിമയാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തിരിക്കുന്ന മഹാൻ.