സദ്യയിലെ കേമൻ എന്നു വിശേഷിപ്പിക്കുന്ന വിഭവമാണ് അവിയൽ. അതുപോലെതന്നെ എല്ലാ രുചിക്കൂട്ടുകളും പാകത്തിനു കോർത്തിണക്കിയ സ്വാദിഷ്ടമായ വിഭവം തന്നെയാണ് സംവിധായകൻ ഷാനിൽ മുഹമ്മദ് തന്റെ ‘അവിയലി’ലൂടെ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നത്. കൃഷ്ണൻ എന്ന സംഗീതജ്ഞന്റെ ജീവിതയാത്രയാണ് ചിത്രത്തിലൂടെ പറയുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ജില്ലയിൽ ജനിച്ചു വളർന്ന, സംഗീതത്തിനോട് അതിയായ സ്നേഹവും ആവേശവുമുള്ള കൃഷ്ണന്റെ ബാല്യം, കൗമാരം, യൗവനം എന്നീ കാലഘട്ടങ്ങളിലൂടെയാണ് കഥ പറഞ്ഞുപോകുന്നത്. കൃഷ്ണൻ ഇന്ന് അറിയപ്പെടുന്ന സംഗീതജ്ഞനാണ്. കൗമാരക്കാരിയുടെ അച്ഛൻ കൂടിയാണ് അയാൾ.

ADVERTISEMENT

പ്രണയം പരാജയപ്പെട്ട സങ്കടം കൃഷ്ണനുമായി പങ്കുവയ്ക്കുന്ന മകളോട് തന്റെ പ്രണയാനുഭവം തുറന്നു പറയുന്നിടത്താണ് ചിത്രത്തിന്റെ തുടക്കം. കൃഷ്ണന് മകളോടു പറയാനുണ്ടായിരുന്നത് വെറുമൊരു പ്രണയകഥ മാത്രമായിരുന്നില്ല, ഉള്ളിൽ തട്ടുന്ന പ്രണയത്തിന്റെ ചൂടും ചൂരും നിറഞ്ഞ മായാലോകം തന്നെയായിരുന്നു. തളര്‍ന്നുപോയേക്കാവുന്ന സാഹചര്യത്തിൽ മകളോട് യഥാർഥ സ്നേഹബന്ധങ്ങളുടെ വിശ്വാസ്യതയും സത്യസന്ധതയും സ്വന്തം അനുഭവത്തിൽനിന്നു പറഞ്ഞുകൊടുക്കാനായിരുന്നു കൃഷ്ണന്റെ ശ്രമം.

സ്കൂൾ കാലഘട്ടം മുതൽ യൗവനം വരെ കൃഷ്ണന്റെ ജീവിതത്തിൽ വന്നുപോകുന്ന പ്രണയത്തിലൂടെയൊരു സംഗീതയാത്ര തന്നെയായിരുന്നു അത്. കാരണം കൃഷ്ണന്റെ പ്രണയത്തിലെല്ലാം സംഗീതത്തിന്റെ താളംകൂടി ഉണ്ടായിരുന്നു. ആദ്യ പ്രണയിനിക്കു േവണ്ടി ഗിറ്റാർ പഠിക്കുന്ന കൃഷ്ണന്റെ ജീവിതത്തിൽ പിന്നീട് സംഗീതം അലിഞ്ഞുചേരുന്നു. അവനൊരു ഗായകനാകുന്നു. തുടർച്ചയായി വരുന്ന പ്രണയത്തിലൂടെ കൃഷ്ണനിലുണ്ടാകുന്ന മാറ്റവും അതവന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളുമാണ് ചിത്രം പറയുന്നത്. കൃഷ്ണനെ അത്രത്തോളം പ്രണയിച്ചതാരാകും എന്ന അന്വേഷണത്തിന്റെ ഉത്തരത്തിലാണ് സിനിമയുടെ അവസാനം.

ADVERTISEMENT

ജോജു ജോർജ് ആണ് കൃഷ്ണനെ അവതരിപ്പിക്കുന്നതെങ്കിലും ചിത്രത്തിൽ നിറഞ്ഞു നില്‍ക്കുന്നത് കൃഷ്ണന്റെ ബാല്യവും കൗമാരവും അവതരിപ്പിച്ച സിറാജുദ്ദീൻ എന്ന പുതുമുഖ നടനാണ്. അരങ്ങേറ്റ സിനിമയെന്നു തോന്നാത്ത പ്രകടനമാണ് ചിത്രത്തിൽ സിറാജുദ്ദീൻ കാഴ്ചവച്ചിരിക്കുന്നത്. പ്രണയനിമിഷങ്ങളിലും വൈകാരിക രംഗങ്ങളിലും കരുത്തുറ്റ പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്.

ഓരോ കാലഘട്ടത്തിന്റെയും കഥ ആവശ്യപ്പെടുന്ന തരത്തില്‍ രൂപത്തിലും കൃത്യമായ മാറ്റങ്ങള്‍ നടപ്പിലാക്കിയാണ് സിറാജുദ്ദീൻ, കൃഷ്‍ണൻ എന്ന കഥാപാത്രത്തോട് നീതി പുലര്‍ത്തിയിരിക്കുന്നത്. നായകന്റെ ജീവിതത്തിന്റെ പല കാലഘട്ടങ്ങളിലെ ശാരീരിക വ്യതിയാനങ്ങൾക്കായി സമയമെടുത്തതിനാൽ രണ്ടു വർഷം കൊണ്ടാണ് ചിത്രം പൂർത്തീകരിച്ചത്.

ADVERTISEMENT

സിനിമയുടെ ചീഫ് അസോഷ്യേറ്റ് ഡയറക്ടറായ ഷഫീര്‍ ഖാനും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നായകന്റെ അച്ഛനായാണ് ഷഫീര്‍ പ്രത്യക്ഷപ്പെടുന്നത്. ജോജു ജോർജ്, അനശ്വര രാജൻ, കേതകി നാരായൺ, ആത്മീയ, അഞ്ജലി നായർ, സ്വാതി, പ്രശാന്ത് അലക്സാണ്ടർ, ഡെയിൻ ഡേവിസ്, വിഷ്ണു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

‘ഫിലിപ്‍സ് ആൻഡ് ദ് മങ്കിപെൻ’ എന്ന ചിത്രത്തിന്റെ സംവിധായകരിൽ ഒരാളായ ഷാനിലിന്റെ രണ്ടാമത്തെ സ്വതന്ത്ര സംരംഭമാണ് ‘അവിയൽ’. സംഗീതത്തെയും പ്രണയത്തെയും ഒരേ ചരടിൽ കോർത്തിണക്കിയ ആഖ്യാനശൈലിയാണ് ചിത്രത്തില്‍ സംവിധായകൻ അവലംബിക്കുന്നത്.

ശങ്കര്‍ ശര്‍മ, ശരത് എന്നിവരുടേതാണ് സംഗീതം. ഓരോ കാലഘട്ടത്തിലെയും ഭാവങ്ങള്‍ക്ക് അനുസൃതമായിട്ടുള്ളതാണ് ഗാനങ്ങളും പശ്ചാത്തല ശബ്‍ദവും. വെസ്റ്റേൺ മ്യൂസിക്കും ഹൃദ്യമായ പ്രണയഗാനങ്ങളും പ്രത്യേക ആകർഷണമാണ്. നാലു പേരാണ് ചിത്രത്തിന്റെ ഛായാഗ്രഹണത്തിന്റെ ഭാഗമായത്. രവി കെ. ചന്ദ്രൻ, സുദീപ് ഇളമണ്‍, ജിംഷി ഖാലിദ്, ജിക്കു ജേക്കബ് പീറ്റര്‍ എന്നിവര്‍ ഓരോ കാലഘട്ടത്തിനും കഥാപരിസരത്തിനും അനുയോജ്യമായ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നു.

‘അവിയൽ’ പ്രണയ ചിത്രം മാത്രമല്ല, അതിതീവ്രമായ ആത്മബന്ധങ്ങളുടെ കഥ പറയുന്ന മനോരഹരമായ കുടുംബ ചിത്രം കൂടിയാണ്.