ഒളിച്ചോട്ടം നടത്തി ‘ത്രിശങ്കു’വിലാകുന്ന കമിതാക്കളുടെ രസകരമായ ‘പ്രണയകഥ’യാണ് അച്യുത് വിനായകൻ സംവിധാനം ചെയ്ത ‘ത്രിശങ്കു’ എന്ന ചിത്രം. സിനിമയുടെ പേരുപോലെ തന്നെ പ്രധാന കഥാപാത്രങ്ങള്‍ 'ത്രിശങ്കു'വിലാകുന്ന സാഹചര്യത്തില്‍ സംഭവിക്കുന്ന രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയ സിനിമ കോമഡി എന്റർടെയ്നറാണ്. അഞ്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒളിച്ചോട്ടം നടത്തി ‘ത്രിശങ്കു’വിലാകുന്ന കമിതാക്കളുടെ രസകരമായ ‘പ്രണയകഥ’യാണ് അച്യുത് വിനായകൻ സംവിധാനം ചെയ്ത ‘ത്രിശങ്കു’ എന്ന ചിത്രം. സിനിമയുടെ പേരുപോലെ തന്നെ പ്രധാന കഥാപാത്രങ്ങള്‍ 'ത്രിശങ്കു'വിലാകുന്ന സാഹചര്യത്തില്‍ സംഭവിക്കുന്ന രസകരമായ നിമിഷങ്ങൾ കോർത്തിണക്കിയ സിനിമ കോമഡി എന്റർടെയ്നറാണ്.

അഞ്ച് വർഷമായി കടുത്ത പ്രണയത്തിലാണ് സേതുവും മേഘയും. രണ്ടുപേരും രണ്ട് മതവിഭാഗത്തിൽപെട്ടവരായതിനാൽ വീട്ടുകാരുടെ സമ്മതം പെട്ടന്നൊന്നും കിട്ടില്ലെന്ന് ഇവർക്കറിയാം. എന്നാല്‍ വിവാഹലോചന വീട്ടിൽ സജീവമാകുന്നതോടെ മേഘയ്ക്ക് രണ്ടിലൊന്നറിഞ്ഞേ തീരൂ. അവസാനം മറ്റ് മാർഗങ്ങളില്ലാത്തതിനാൽ ഇരുവരും ഒളിച്ചോടാൻ തീരുമാനിക്കുന്നു. അങ്ങനെ ബസ് സ്റ്റാൻഡില്‍ കൊയമ്പത്തൂരിലേക്ക് പോകാനായി തയാറെടുത്ത് നിൽക്കുന്ന മേഘയുടെ മുന്നിലേക്ക് സേതു എത്തുന്നത് തന്റെ രണ്ട് അമ്മാവന്മാരെയും കൂട്ടിയാണ്.

ADVERTISEMENT

പെട്ടിയും ബാഗുമൊക്കെ എടുത്താണ് മൂവരുടെയും വരവ്. ഒളിച്ചോടുന്ന കൂട്ടത്തിൽ അമ്മാവന്മാരെ എന്തിനുകൊണ്ടുവെന്ന ആകാംക്ഷയിലാണ് മേഘ. ഇതോടെയാണ് ചിത്രത്തിന്റെ കഥാഗതി രസകരവും സംഭവബഹുലവുമാകുന്നത്. പിന്നീടുള്ള ആ യാത്രയിൽ മേഘയ്ക്കും സേതുവിനുമൊപ്പം രണ്ട് അമ്മാവന്മാരുമുണ്ട്. എന്തായിരിക്കും അവരുടെ യാത്രയുടെ ഉദ്ദേശ്യം. മേഘയും സേതുവും ഇവരെ പറ്റിച്ച് വീണ്ടും ഒളിച്ചോടുമോ? ഈ ചോദ്യങ്ങളുടെ രസകരമായ ഉത്തരങ്ങളാണ് പിന്നീട് ചിത്രത്തിലൂടെ പറയുന്നത്.

ട്രാവൽ കോമഡി ഗണത്തിൽപെടുന്ന സിനിമ രണ്ട് ദിവസം നടക്കുന്ന സംഭവങ്ങളാണ് പറയുന്നത്. യുവാക്കളെയും കുടുംബപ്രേക്ഷകരെയും ആകർഷിക്കുന്ന തരത്തിലുള്ള തിരക്കഥയും അവതരണ ൈശലിയുമാണ് ചിത്രത്തിന്റേത്. സിറ്റുവേഷനൽ കോമഡി രംഗങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. പ്രേക്ഷകരെ മുഷിപ്പിക്കാതെയുള്ള കഥ പറച്ചിലും എടുത്തുപറയേണ്ടതാണ്. ‌അജിത്ത് നായരും അച്യുത് വിനായകും ചേർന്നാണ് തിരക്കഥ. സ്വാഭാവികമായുള്ള ചില സന്ദര്‍ഭങ്ങളില്‍ നിന്ന് ചിരിസാഹചര്യങ്ങള്‍ വളരെ രസകരമായി ഇണക്കിച്ചേര്‍ക്കുന്നു.

ADVERTISEMENT

സേതുവായി അർജുൻ അശോകൻ മിന്നുന്ന പ്രകടനം കാഴ്ച വയ്ക്കുന്നു. പുതു തലമുറയുടെ അടയാളമായ സേതുവിന്റെ ഭാവങ്ങളും ചലനങ്ങളും തന്റെ മറ്റ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി തന്നെയാണ് അർജുൻ അവതരിപ്പിച്ചിരിക്കുന്നത്. തന്റേടമുള്ള കഥാപാത്രമാണ് അന്ന ബെൻ അവതരിപ്പിച്ചിരിക്കുന്ന മേഘ. പക്വതയാർന്ന പ്രകടനമായിരുന്നു അന്നയുടേത്. കൃഷ്‍ണ കുമാര്‍, സുരേഷ് കൃഷ്‍ണ, ടി.ജി. രവി, നന്ദു, ബാലാജി ശർമ തുടങ്ങിയവരെല്ലാം അവരവരുടെ വേഷങ്ങള്‍ ഭംഗിയാക്കി. സിനിമ നര്‍മം ചാലിച്ചുകൊണ്ട് മുന്നോട്ടുപോകുന്നതില്‍ അമ്മാനവന്മാരെത്തിയ സുരേഷ് കൃഷ്‍ണയുടെയും നന്ദുവിന്റെയും പ്രകടനം പ്രധാന പങ്കുവഹിക്കുന്നു.

ജയ് ഉണ്ണിത്താനാണ് സംഗീത സംവിധാനം സിനിമയുടെ ഒഴുക്കിനോട് ചേർന്നുനിന്നു. ചിത്രത്തെ പ്രേക്ഷകനോട് ചേര്‍ക്കുംവിധമുള്ള പശ്ചാത്തല സംഗീതവുമാണ് ജയ് ഒരുക്കിയിരിക്കുന്നത്. ജയേഷ് മോഹന്റെയും അജ്‍മല്‍ സാബുവിന്റെയും ഛായാഗ്രാഹണം എടുത്തുപറയേണ്ടതാണ്.

ADVERTISEMENT

തലമുറ ഭേദമന്യേ എല്ലാ പ്രേക്ഷകർക്കും ഒരുപോലെ കണ്ട് ആസ്വദിക്കാന്‍ കഴിയുന്ന കൊച്ചു ചിത്രമാണ് ത്രിശങ്കു. മനസ്സില്‍ പ്രണയം കൊണ്ടുനടക്കുന്നവര്‍ക്കും പ്രണയിക്കുന്നവർക്കും ഈ സിനിമ മനോഹരമായ അനുഭവം സമ്മാനിക്കും.