ഒരു അപരിചിതൻ തങ്ങളുടെ വേനൽക്കാല വസതിയിലേക്ക് കയറിവരുന്നതോടെ ഒരു കുടുംബത്തിനുണ്ടാകുന്ന ദുരന്തമാണ് അജയ് ദേവ്ഗൺ-ജ്യോതിക-ആർ. മാധവൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ‘ശൈത്താൻ’ എന്ന സിനിമയുടെ പ്രമേയം. അവധിക്കാലം ആസ്വദിക്കാൻ ഫാം ഹൗസിൽ എത്തിയതാണ് കബീറും ഭാര്യ ജ്യോതിയും അവരുടെ മകളും. സന്തോഷത്തോടു കൂടി സമയം

ഒരു അപരിചിതൻ തങ്ങളുടെ വേനൽക്കാല വസതിയിലേക്ക് കയറിവരുന്നതോടെ ഒരു കുടുംബത്തിനുണ്ടാകുന്ന ദുരന്തമാണ് അജയ് ദേവ്ഗൺ-ജ്യോതിക-ആർ. മാധവൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ‘ശൈത്താൻ’ എന്ന സിനിമയുടെ പ്രമേയം. അവധിക്കാലം ആസ്വദിക്കാൻ ഫാം ഹൗസിൽ എത്തിയതാണ് കബീറും ഭാര്യ ജ്യോതിയും അവരുടെ മകളും. സന്തോഷത്തോടു കൂടി സമയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു അപരിചിതൻ തങ്ങളുടെ വേനൽക്കാല വസതിയിലേക്ക് കയറിവരുന്നതോടെ ഒരു കുടുംബത്തിനുണ്ടാകുന്ന ദുരന്തമാണ് അജയ് ദേവ്ഗൺ-ജ്യോതിക-ആർ. മാധവൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ‘ശൈത്താൻ’ എന്ന സിനിമയുടെ പ്രമേയം. അവധിക്കാലം ആസ്വദിക്കാൻ ഫാം ഹൗസിൽ എത്തിയതാണ് കബീറും ഭാര്യ ജ്യോതിയും അവരുടെ മകളും. സന്തോഷത്തോടു കൂടി സമയം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു അപരിചിതൻ തങ്ങളുടെ വേനൽക്കാല വസതിയിലേക്ക് കയറിവരുന്നതോടെ ഒരു കുടുംബത്തിനുണ്ടാകുന്ന ദുരന്തമാണ് അജയ് ദേവ്ഗൺ-ജ്യോതിക-ആർ. മാധവൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ‘ശൈത്താൻ’ എന്ന സിനിമയുടെ പ്രമേയം.  അവധിക്കാലം ആസ്വദിക്കാൻ ഫാം ഹൗസിൽ എത്തിയതാണ് കബീറും ഭാര്യ ജ്യോതിയും അവരുടെ മകളും. സന്തോഷത്തോടു കൂടി സമയം ചെലവിടുന്നതിനിടെയാണ് അല്‍പം വെള്ളം ചോദിച്ച് ഒരു അപരിചിതൻ വീട്ടിലേക്ക് കടന്നുവരുന്നത്. എന്നാൽ അയാൾ ഒരു വഴിപോക്കൻ മാത്രമല്ലായിരുന്നു. അതിഥിയായി വീട്ടിലേക്കു സ്വീകരിച്ച ആൾ അവരുടെ ജീവിതത്തിലെ വില്ലനാകുന്ന അവസ്ഥയാണ് പിന്നീട് കാണേണ്ടി വന്നത്. വൻരാജ് എന്ന മനുഷ്യൻ കൗമാരക്കാരിയായ തങ്ങളുടെ മകളെ നിയന്ത്രിക്കുന്നതും അവൻ കൽപ്പിക്കുന്ന വിചിത്രവും സാഹസികവുമായ കാര്യങ്ങൾ ചെയ്യുന്നതും ആ ദമ്പതികൾ നോക്കി നിൽക്കേണ്ടി വരുന്നു.  വൻരാജ് എന്ന മനുഷ്യൻ ആരാണ് ? അയാൾ എന്തിനാണ് കബീറിന്റെ കുടുംബത്തിലേക്ക് കടന്നുവരുന്നത് എന്ന ചിന്തയിലേക്ക് വെളിച്ചം വീശുന്ന കഥയാണ് കൃഷ്ണദേവ് യാഗ്നിക് എഴുതി വികാസ് ബാൽ സംവിധാനം ചെയ്ത ‘ശൈത്താൻ’ ചർച്ച ചെയ്യുന്നത്.

ഡെറാഡൂണിൽ താമസിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റായ കബീർ ഋഷിക്കും ഭാര്യ ജ്യോതിക്കും രണ്ടു മക്കളാണ്, ജാൻവിയും ധ്രുവും.  ജാൻവിക്ക് ഒരു കാമുകനുണ്ടെന്ന് വളരെ യാദൃച്ഛികമായാണ് അച്ഛൻ കണ്ടെത്തുന്നത്. മകളുടെ ആഗ്രഹങ്ങൾക്ക് വിലങ്ങുതടിയാകാത്ത അച്ഛനും അമ്മയും അവധിക്കാലം ആഘോഷിക്കാൻ മക്കളോടൊപ്പം ഹിൽ സ്റ്റേഷനിലുള്ള അവരുടെ ഫാമിലി ഹൗസിൽ എത്തുന്നു. ഇതിനിടെ റസ്റ്റോറന്റിൽ വച്ച് പരിചയപ്പെട്ട വൻരാജ് കശ്യപ് എന്ന നിഗൂഢനായ മനുഷ്യനെ അവർ വീണ്ടും  ഹിൽസ്റ്റേഷനിൽ വച്ച് കണ്ടെത്തുന്നു. 

ADVERTISEMENT

വൻരാജ് നൽകിയ ലഡ്ഡു കഴിച്ചതിന് ശേഷം ഒരു കളിപ്പാട്ടം പോലെ വൻരാജിന്റെ ഓരോ കൽപ്പനയും അനുസരിക്കാൻ ജാൻവി അത്യുത്സാഹത്തോടെ പുറപ്പെടുകയാണ്. എന്നാൽ വീട്ടിലേക്കുള്ള വൻരാജിന്റെ കടന്നുകയറ്റം ജ്യോതിക്ക് സഹിക്കാൻ കഴിയുന്നില്ല.  വീട്ടിൽ നിന്ന് വൻരാജിനെ ഇറക്കിവിടാൻ ശ്രമിച്ച ജ്യോതിയെ തടയുന്നത് മകൾ ജാൻവിയാണ്. ജാൻവി പൂർണമായും വൻരാജിന്റെ ചൊൽപടിയിലായെന്ന് ഞെട്ടലോടെയാണ് ആ മാതാപിതാക്കൾ മനസ്സിലാക്കിയത്.  വൻരാജിന്റെ ഉത്തരവുകൾ ജാൻവിക്കും അവളുടെ കുടുംബാംഗങ്ങൾക്കും കൂടുതൽ അപകടകരവുമാകുമ്പോൾ അസ്വസ്ഥത ഭയത്തിലേക്ക് വഴിമാറുകയാണ്. വീട്ടിൽ നിന്ന് പുറത്തുപോകാൻ വൻരാജ് ആവശ്യപ്പെട്ട പ്രതിഫലം ജീവനെപ്പോലെ സ്നേഹിച്ച മകൾ ആണെന്ന് കേൾക്കുമ്പോൾ ആ കുടുംബം നിസ്സഹായതയുടെ പടുകുഴിയിലേക്ക് പതിക്കുന്നു. 

ജ്യോതികയും അജയ് ദേവ്ഗണ്ണും

‘ശൈത്താൻ’ എന്ന സിനിമ പ്രേക്ഷകർക്ക് ഭീകരമായ അനുഭവമായി മാറുന്നത് അത് സൃഷ്ടിക്കുന്ന അന്തരീക്ഷത്തിലാണ്. വില്ലന്റെ കുടിലതന്ത്രങ്ങളെയും കളികളെയും ആശ്രയിച്ചാണ് ചിത്രത്തിന്റെ നിഗൂഢത പുരോഗമിക്കുന്നത്. ആമിർ കെയ്യാൻ ഖാനും കൃഷ്ണദേവ് യാജ്നിക്കും ചേർന്ന് എഴുതിയ ചിത്രം സാധാരണ ഹൊറർ സിനിമകളിൽ നിന്ന് വിഭിന്നമായി ശാസ്ത്രവും അന്ധവിശ്വാസങ്ങളും ബലാബലം പരീക്ഷിക്കുകയാണ്.  ആദ്യപകുതിയിൽ ലാഗ് തോന്നാത്ത വിധം കഥ നല്ല വേഗതയിൽ നീങ്ങുന്നുണ്ടെങ്കിലും രണ്ടാം പകുതിയിൽ കാര്യങ്ങൾ അൽപ്പം പതിഞ്ഞ താളത്തിലാണ്.  എങ്കിലും സസ്പെൻസ്‌ നിറഞ്ഞ സംവിധാനം പ്രേക്ഷകനെ അസ്വസ്ഥപ്പെടുത്തുകയും പിടിച്ചിരുത്തുകയും ചെയ്യുന്നു.  ഇരുട്ടിന്റെ മറവിൽ ഭീതിദമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ഛായാഗ്രാഹകൻ സുധാകർ റെഡ്ഡി മികവ് പുലർത്തുന്നു.  അമിത് ത്രിവേദിയുടെ സംഗീതം സിനിമയുടെ ഹൊറർ എലിമെന്റിനു സഹായകമാകുന്നു .

ആർ. മാധവൻ
ADVERTISEMENT

കൗശലക്കാരനായ വില്ലനായി മാധവന്റെ പകർന്നാട്ടമാണ് ചിത്രത്തിൽ ശ്രദ്ധേയമാണുന്നത്. മാധവന്റെ ഓരോ നീക്കവും ക്രൂരവും നിഗൂഢതയും നിറഞ്ഞതാണ്. വൻരാജിന്റെ വന്യത വെളിപ്പെടുത്തുന്ന മുഖഭാവവും ചലനങ്ങളും പേക്ഷകനിൽ ഭീതി ജനിപ്പിക്കുന്നുണ്ട്. നിസ്സഹായനായ എന്നാൽ ദൃഢനിശ്ചയമുള്ള ഒരു പിതാവിന്റെ വേഷം അജയ് ദേവ്ഗൺ സൂക്ഷ്മമായി അവതരിപ്പിച്ചു. ജ്യോതികയും ജ്യോതി എന്ന അമ്മയായി മികച്ച പ്രകടനം കാഴ്ചവച്ചു. മന്ത്രവാദത്തിന് ഇരയായ പെൺകുട്ടിയുടെ വേഷം ജാൻകി ബൊഡിവാല തന്മയത്തത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. ഒരേസമയം ചിരിക്കുകയും കരയുകയും നൃത്തം ചെയ്യുകയും ആക്രമിക്കുകയും ചെയ്യുന്നത് അതീവ കൃത്യതയോടെയാണ് ജാനകി അഭിനയിച്ചു ഭലിപ്പിച്ചത്. മകന്റെ വേഷം ചെയ്യുന്ന അംഗദ് രാജും മികച്ച പ്രകടനം കാഴ്ചവെച്ചു.

ഹൊറർ സിനിമകളുടെ ആരാധകർക്ക് വേണ്ടുന്ന വിഭവങ്ങളുൾപ്പെട്ട ഒരു കറ തീർന്ന ഹൊറർ ചിത്രം തന്നെയാണ് ശൈത്താൻ.  എന്നാൽ ഹൊറർ എന്ന ഘടകത്തിലുപരി അപരിചിതരിൽ നിന്ന് ഒന്നും സ്വീകരിക്കുകയോ അവരെ വീട്ടിലേക്ക് കടത്തുകയോ ചെയ്യരുതെന്ന വലിയൊരു പാഠം കൂടി ചിത്രം പകർന്നു തരുന്നുണ്ട്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി കാണാതാകുന്ന കുട്ടികൾ ചിലരെങ്കിലും മനസികരോഗികളായ സൈക്കോയുടെ അനന്തമായ ബന്ധനങ്ങളിൽപ്പെട്ടു കിടക്കുകയാകും എന്ന വലിയൊരു സൂചനകൂടി ചിത്രം മുന്നോട്ട് വയ്ക്കുന്നുണ്ട്.

ADVERTISEMENT

കൃഷ്ണദേവ് യാഗ്നിക് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം ‘വശി’ന്റെ റീമേക്ക് ആണ് ഈ സിനിമ. വശ് സിനിമയിൽ പ്രധാന കഥാപാത്രമായെത്തിയ ജാൻകി ബോധിവാല തന്നെയാണ് ഹിന്ദിയിലും ആ കഥാപാത്രത്തെ പുനരവതരിപ്പിക്കുന്നത്. ജാൻകിയുടെ ഗംഭീര പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്.

English Summary:

Shaitaan movie review: A predictable horror-thriller