ശിവന്‍ സി.പി. സംവിധാനം ചെയ്ത രാത്രികള്‍ പറഞ്ഞ കഥ എന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. നഴ്സും രോഗിയുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ. കടുത്ത ദൈവ വിശ്വസിയായ ജ്യോതി മേരി കുര്യൻ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്യുകയാണ്. അവളുടെ നൈറ്റ് ഡ്യൂട്ടിക്കിടെ അവൾ കണ്ടു മുട്ടുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശിവന്‍ സി.പി. സംവിധാനം ചെയ്ത രാത്രികള്‍ പറഞ്ഞ കഥ എന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. നഴ്സും രോഗിയുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ. 

Rathrikal Paranja Kadha | Latest Malayalam Short film 2019|Arya Parvathy|Bithul Babu
ADVERTISEMENT

കടുത്ത ദൈവ വിശ്വസിയായ ജ്യോതി മേരി കുര്യൻ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയി ജോലി ചെയ്യുകയാണ്. അവളുടെ നൈറ്റ് ഡ്യൂട്ടിക്കിടെ അവൾ കണ്ടു മുട്ടുന്ന അവിശ്വാസിയായ ചെറുപ്പക്കാരനാണ് ജസ്റ്റിൻ ജേക്കബ്. ആധുനിക ശാസ്ത്രത്തിൽ വിശ്വസിക്കുന്ന ജസ്റ്റിൻ അസുഖം ഭേദമാകാൻ ദൈവത്തോട് പ്രാർത്ഥിക്കില്ല എന്ന് ഡോക്ടറോട് പറയുന്നതിൽ ജ്യോതിക്ക് അവനോട് അനിഷ്ടം തോന്നുന്നു. അവൾ തന്റെ വാക്കുകളിൽ അതു പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. 

ADVERTISEMENT

അതൊന്നും കാര്യമാക്കാതെ എപ്പോഴും പുസ്തകങ്ങൾ വായിച്ചു കൊണ്ടിരിക്കുന്ന ജസ്റ്റിൻ ഒരു തികഞ്ഞ മനുഷ്യ സ്നേഹി ആണെന്ന് വരും രാത്രികളിൽ ജ്യോതി തിരിച്ചറിയുന്നു. അവൾ അന്ന് വരെ കേൾക്കാത്ത പല കഥകളും അവനിൽ നിന്ന് അവൾ അറിയുന്നു....അവൻ വായിച്ച പുസ്തകങ്ങളിലെ കഥകൾ. നൈറ്റ് ഡ്യൂട്ടി തീരുമ്പോഴേക്കും അവളുടെ മനസ്സിൽ അവനോടു ഒരു ചെറിയ ഇഷ്ടം രൂപപ്പെട്ടിരുന്നു. പിറ്റേന്ന് ഓഫ് ഡ്യൂട്ടി ആയിട്ടു പോലും അവൾ അവനു വേണ്ടി ഒരു പുസ്തകവും വാങ്ങി ആശുപത്രിയിൽ എത്തുന്നു. 

ADVERTISEMENT

പക്ഷേ അവൻ ആശുപത്രിയിൽ നിന്ന് പോയി കഴിഞ്ഞിരുന്നു. അവൻ പോയിടത്തേക്ക് ചെന്നു അവനു ആ പുസ്തകം സമ്മാനമായി കൊടുക്കുകയും തന്നോട് പറയാതെ പോയതിന് പരിഭവം പറയുകയും ചെയ്യുന്നിടത്തു ഹ്രസ്വ ചിത്രം അവസാനിക്കുകയാണ്. വിശ്വസിയോ അവിശ്വസിയോ എന്നതിനപ്പുറം എങ്ങനെ ഒരു നല്ല മനുഷ്യൻ ആവാൻ കഴിയും എന്നുള്ള ചില ചിന്തകൾ കൈ മാറുന്ന രാത്രികൾ പറഞ്ഞ കഥ പുസ്തകങ്ങളിലൂടെ അറിവ് നേടുന്നതിന്റെ പ്രാധാന്യം ഓർമിപ്പിക്കുന്നു. 

ചിലർ ഉണ്ടാക്കി വെക്കുന്ന ശൂന്യത എത്ര മാത്രം വലുതാണ് എന്ന ഓർമ്മപ്പെടുത്തൽ , ജീവിച്ചിരിക്കുന്ന നിമിഷങ്ങളിൽ സന്തോഷത്തോടെ ജീവിക്കേണ്ടതിന്റെ പ്രധാന്യം..... അങ്ങനെ പറയാതെ പറഞ്ഞു പോകുന്ന ഒട്ടേറെ കാര്യങ്ങളാൽ സമ്പന്നമാണ് രാത്രികൾ പറഞ്ഞ കഥ. രണ്ടു ദിവസം കൊണ്ട് രണ്ടു ലക്ഷത്തിന് മുകളിൽ ആളുകൾ കണ്ട ഈ ഹ്രസ്വ ചിത്രം മികച്ച അഭിപ്രായം നേടി കഴിഞ്ഞിരിക്കുന്നു.

സീരിയല്‍ താരം ആര്യ പാര്‍വതിയും ബിതുല്‍ ബാബു ചാക്കോയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുധിന്‍ വാസുവാണ് ഛായാഗ്രഹണം. നിര്‍മാണം രമ്യ വര്‍മ്മ. സംഗീതം പൂജ സുചിത്രന്‍.