ദശാബ്ദത്തിലെ ഹ്രസ്വചിത്രങ്ങളെ കോർത്തിണക്കി കൊച്ചി, നോയി‍ഡ, ദുബായ് എന്നിവിടങ്ങളിലായി മൂന്നു ഘട്ടങ്ങളായി നടക്കുന്ന പ്രഥമ രാജ്യാന്തര ക്ലബ്ബി മിനിമൂവി ഫെസ്റ്റിവലിന് ശനിയാഴ്ച കൊച്ചിയിൽ തിരിതെളിഞ്ഞു. ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ക്ഷണിക്കപ്പെട്ട സദസ്സിനെ സാക്ഷി നിർത്തി നോയിഡ ഫിലിം സിറ്റിയുടെ സ്ഥാപകനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദശാബ്ദത്തിലെ ഹ്രസ്വചിത്രങ്ങളെ കോർത്തിണക്കി കൊച്ചി, നോയി‍ഡ, ദുബായ് എന്നിവിടങ്ങളിലായി മൂന്നു ഘട്ടങ്ങളായി നടക്കുന്ന പ്രഥമ രാജ്യാന്തര ക്ലബ്ബി മിനിമൂവി ഫെസ്റ്റിവലിന് ശനിയാഴ്ച കൊച്ചിയിൽ തിരിതെളിഞ്ഞു. ഫെസ്റ്റിവലിന്റെ ഉദ്ഘാടനം ക്ഷണിക്കപ്പെട്ട സദസ്സിനെ സാക്ഷി നിർത്തി നോയിഡ ഫിലിം സിറ്റിയുടെ സ്ഥാപകനും പ്രസിഡന്റുമായ ഡോ. സന്ദീപ് മാർവ ഭദ്രദീപം തെളിച്ചു നിർവഹിച്ചു. 

ADVERTISEMENT

പൂർണമായും ഓൺലൈനായി നടക്കപ്പെടുന്ന ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിന്റെ വെബ് പോർട്ടൽ ഫെസ്റ്റിവല്‍ ‍ഡയറക്ടറും മുതിർന്ന ബോളിവുഡ് സംവിധായകനുമായ അശോക് ത്യാഗി ചടങ്ങിൽ വച്ച് പ്രകാശനം ചെയ്തു. തുടർന്ന് മുംബൈ ഭീകരാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശൗര്യചക്ര അവാർഡ് ജേതാവ് സുബൈദാർ പി വി മനീഷിനെ ആദരിച്ചു. ഇന്ത്യൻ ചലച്ചിത്ര രംഗത്തെ പ്രമുഖരായ സി. കെ. മുരളീധരൻ (ഛായാഗ്രാഹകൻ), ജസ്റ്റിൻ ജോസ് (ഓഡിയോഗ്രാഫർ), സുരേഷ് ഏരിയത് (ആനിമേറ്റർ), വസന്ത ബാലൻ (സംവിധായകൻ), പി.എഫ്. മാത്യൂസ് (തിരക്കഥാകൃത്ത്), മനോജ് ജോർജ് (സംഗീത സംവിധായകൻ), ക്ലബ്ബി ബിസിനസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റ‍ഡ് സിഇഒ വിഷ്ണു സുരേന്ദ്രനാഥ് തുടങ്ങിയവർ സംസാരിച്ചു. 

ADVERTISEMENT

2009 മുതൽ 2019 വരെ ചിത്രീകരിച്ചിട്ടുള്ള മുപ്പതു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ഷോർട് ഫിലിമുകളാണ് ‘‘ക്ലബ്ബി മിനിമൂവി ഓഫ് ദ ഡെകൈഡ്’’ എന്ന് പേരിട്ടിട്ടുള്ള ഒന്നാം ഘട്ടത്തിൽ വരുന്നത്. വിവിധ ഭാഷയിൽ ചിത്രീകരിച്ചിട്ടുള്ള ഷോർട് ഫിലിമുകൾ സൗജന്യമായി www.clubby.in എന്ന പോർട്ടലിൽ അപ്‍ലോഡ് ചെയ്യാവുന്നതും, അവ പബ്ലിക് വോട്ടിങ്ങിലൂടെ ഷോർട് ലിസ്റ്റ് ചെയ്ത ശേഷം പ്രിയർദർശൻ ചെയർമാനായ വിദഗ്ധ ജൂറി വിലയിരുത്തി വിജയികളെ പ്രഖ്യാപിക്കും. പ്രിയദർശനെ കൂടാതെ ഹോളിവുഡ് സംവിധാ യകരായ ജെസ്സി വി ജോൺസൺ, കാൾ ഹാർബർ, രജിത് കപൂർ, സുരേഷ് ഏരിയത്, ബീന പോൾ, ജസ്റ്റിൻ ജോസ്, സി.കെ. മുരളീധരൻ, ഒനീർ, വസന്തബാലൻ, പി എഫ് മാത്യൂസ്, രമേശ് നാരായണൻ, രാജീവ് രവി, ബാബു തിരുവല്ല, അഞ്ജലി മേനോൻ, ബി അജിത് കുമാർ, പി. ബാലചന്ദ്രൻ, പ്രകാശ് മൂർത്തി, മധുപാൽ, മനു ജോർജ് എന്നിവരാണ് ജൂറി അംഗങ്ങൾ. ഫെസ്റ്റിവലിന്റെ രണ്ടാം ഘട്ടം നോയിഡ ഫിലും സിറ്റിയിൽ വച്ചും മൂന്നാം ഘട്ടം ദുബായിലും വച്ച് നടക്കുമെന്ന് ചടങ്ങിൽ അറിയിച്ചു.