നന്മനിറഞ്ഞ നാടോർമയുടെ പിൻവിളിയുമായെത്തിയ ‘മണിക്കുട്ടി’ ഷോർട്ട് ഫിലിം പ്രേക്ഷകശ്രദ്ധ നേടുന്നു. കേരളത്തിലെ ഒരു ഉൾനാടൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം നന്മയുടെ നാട്ടുകാഴ്ചകളിലേക്കാണ് പ്രേക്ഷകനെ മടക്കിവിളിക്കുന്നത്. ഗൃഹാതുരത്വമുണർത്തുന്ന ദൃശ്യങ്ങൾ നിറവു പകരുന്ന ഈ ചെറുചിത്രം കുടുംബത്തെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നന്മനിറഞ്ഞ നാടോർമയുടെ പിൻവിളിയുമായെത്തിയ ‘മണിക്കുട്ടി’ ഷോർട്ട് ഫിലിം പ്രേക്ഷകശ്രദ്ധ നേടുന്നു. കേരളത്തിലെ ഒരു ഉൾനാടൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ ചിത്രം നന്മയുടെ നാട്ടുകാഴ്ചകളിലേക്കാണ് പ്രേക്ഷകനെ മടക്കിവിളിക്കുന്നത്.

Manikutty Short Film|Malayalam short film 2019|short film|family short film|village short film

ADVERTISEMENT

ഗൃഹാതുരത്വമുണർത്തുന്ന ദൃശ്യങ്ങൾ നിറവു പകരുന്ന ഈ ചെറുചിത്രം കുടുംബത്തെയും പ്രകൃതിയേയും ജീവജാലങ്ങളെയും  ഒരുപോലെ സ്നേഹിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനെയാണ് വരച്ചുകാട്ടുന്നത്. നാട്ടുനന്മയുടെ ഗതകാലകാഴ്ചകളിൽ തുടങ്ങി ആധുനികതയുടെ കടന്നുവരവിൽ ശിഥിലമാകുന്ന കുടുംബബന്ധങ്ങളിലേക്കും പ്രകൃതിയിലേക്കും ചിത്രം പ്രേക്ഷകരെ കൈപിടിച്ചുനടത്തുന്നു.

ADVERTISEMENT

കൂട്ടുകുടുംബങ്ങളിൽ നിന്ന് അണുകുടുംബങ്ങളായി പിരിഞ്ഞ പുതുമലയാളി ജീവിതങ്ങൾക്കൊപ്പം അന്യമായ നന്മയുടെ നാട്ടുപാഠമാണ് ചിത്രം പങ്കുവയ്ക്കുന്നത്. ജയകുമാർ കേശവദാസ് സംവിധാനം ചെയ്ത ചിത്രം യൂട്യൂബിൽ ഉൾപ്പെടുത്തി  അഞ്ചു ദിവസങ്ങൾക്കുള്ളിൽ രണ്ടു ലക്ഷത്തിലേറെപ്പേർ കണ്ടുകഴിഞ്ഞു. പ്രധാനവേഷത്തിൽ എത്തുന്ന മണി നായർക്കൊപ്പം സിതാര അനിലാൽ ബെന്നി, അശ്വതി സുരേഷ്, മാസ്റ്റർ സർവേശ് സായി തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്. പ്രിൻസ് ജോണിയാണ് ഛായാഗ്രഹണം.