ലോക്ഡൗൺ നീട്ടിയതോടെ ഏതെല്ലാം തരത്തിൽ സമയം ചിലവിടണമെന്ന സംശയത്തിലാണ് എല്ലാവരും. അത്തരക്കാർക്കിടയിലേക്ക് കുറച്ച് രസകരമായ ചിന്തകൾ മുന്നോട്ട് വച്ചുകൊണ്ടൊരു വിഡിയോയുമായി എത്തിയിരിക്കുകയാണ് കലക്ടർ ബ്രോയും ഗായകൻ ജി.വേണുഗോപാലും അടങ്ങുന്ന സംഘം. ‘ദാഹം’ എന്ന് പേരിട്ടിട്ടുള്ള ഹ്രസ്വചിത്രം ലോകത്തിന്റെ പല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്ഡൗൺ നീട്ടിയതോടെ ഏതെല്ലാം തരത്തിൽ സമയം ചിലവിടണമെന്ന സംശയത്തിലാണ് എല്ലാവരും. അത്തരക്കാർക്കിടയിലേക്ക് കുറച്ച് രസകരമായ ചിന്തകൾ മുന്നോട്ട് വച്ചുകൊണ്ടൊരു വിഡിയോയുമായി എത്തിയിരിക്കുകയാണ് കലക്ടർ ബ്രോയും ഗായകൻ ജി.വേണുഗോപാലും അടങ്ങുന്ന സംഘം. ‘ദാഹം’ എന്ന് പേരിട്ടിട്ടുള്ള ഹ്രസ്വചിത്രം ലോകത്തിന്റെ പല ഭാഗത്തു നിന്നു പലരും ഷൂട്ട് ചെയ്ത്, കൊച്ചിയിൽ എഡിറ്റ് ചെയ്തെടുത്തതാണ്.

ADVERTISEMENT

മുരളി തുമ്മാരുകുടി, ജി. വേണുഗോപാൽ, പ്രശാന്ത് നായർ, നിതിൻ നോർബെർട്, ജാവേദ്, സായി കിരൺ, ബിന്ദു സാജൻ, അനൂപ് വേണുഗോപാൽ, റിയ രാജു എന്നിവരാണ് അഭിനേതാക്കൾ.

കഥ, തിരക്കഥ, സംഭാഷണം, ശബ്ദലേഖനം, ചിത്രസംയോജനം, സംവിധാനം പ്രശാന്ത് നായർ. അസോസിയേറ്റ് ഡയറക്ടർ: നിതിൻ, ജാവേദ്. കഥ, ആശയം: ജാവേദ് പർവേശ്, നിതിൻ നോബർട്ട്, പ്രശാന്ത് നായർ. ടൈറ്റിൽസ്: ശ്രീനിഷ് ശ്രീനിവാസൻ. ഛായാഗ്രഹണം: അഴഗപ്പൻ, അരവിന്ദ് വേണുഗോപാൽ, ലക്ഷ്മി, അമൃതശ്രീ, നർഗ്ഗിസ് ജാവേദ്, എയ്ഡൻ നോർബർട്ട്. സബ് ടൈറ്റിൽ: ശശി തിരൂർ. ലൊക്കേഷൻ: കൊച്ചി, തിരുവനന്തപുരം, ഡൽഹി, സ്കോക്ക്ഹോം, ജനീവ.

ADVERTISEMENT

ചിത്രത്തെക്കുറിച്ച് പ്രശാന്ത് നായർ പങ്കുവച്ച  വാക്കുകൾ:

ലോക്ഡൗണിന് ശേഷം ലോകം ചുരുങ്ങിയിരിക്കുന്നു. എന്നാൽ മറ്റൊരർത്ഥത്തിൽ ലോകം വികസിക്കുകയും ചെയ്തിരിക്കുന്നു. ആധുനിക ശാസ്ത്രത്തിന്റെ സഹായത്താൽ ഭൂഖണ്ഡങ്ങൾക്ക് അപ്പുറത്തും ഇപ്പുറത്തുമുള്ള മനുഷ്യർക്ക് പരസ്പരം സഹകരിച്ച് ഒരേ രീതിയിൽ ചിന്തിച്ച് പലതും ചെയ്യാൻ സാധിച്ചിരിക്കുന്നു. മനുഷ്യനെ മനുഷ്യനാക്കുന്ന ഈയൊരു പ്രക്രിയ, ഈയൊരു ആശയവിനിമയം സാധ്യമാകുന്നത് അവന്റെ ഉള്ളിലെ സമാനമായ തൃഷ്ണ ഒന്നുകൊണ്ട് മാത്രമാണ്.

ADVERTISEMENT

ഈ പ്രോജക്ട് തുടങ്ങിയത് ജാവേദും നിതിനും ഞാനും ഒരു തൃസന്ധ്യക്ക് മനുഷ്യന്റെ വിജ്ഞാനദാഹത്തെക്കുറിച്ച് കോൺഫറൻസ് കോളിൽ സംസാരിച്ചപ്പോഴായിരുന്നു. പിന്നെ ഒട്ടും അമാന്തിച്ചില്ല. മനുഷ്യന്റെ വേദനയും ദാഹവും വെറും കഥയല്ല, ജീവിതമാണ്.

ലോകത്തിൻറെ പല ഭാഗത്ത് നിന്നും ഷൂട്ട് ചെയ്ത് ഇവിടെ കൊച്ചിയിലെ വീട്ടിലിരുന്ന് എഡിറ്റ് ചെയ്ത് സംയോജിപ്പിച്ച് തയ്യാറാക്കിയ ഒരു സൃഷ്ടിയാണ് ഇന്നിവിടെ കാഴ്ചവയ്ക്കുന്നത്. മനുഷ്യ മനസ്സിന്റെ ആന്തോളനത്തെ വിപ്ലോദനം ചെയ്തു ബൃഷ്പാശ്ടികം ചെയ്യാനുള്ള ശ്രമമാണ് ഇത്. ഇത്രയും ബൃഹത്തായ അന്തർദേശീയ പ്രാധാന്യമുള്ള ഒരു ചിത്രത്തിന്റെ നിർമാണത്തിൽ ഒട്ടനവധി വിദഗ്ധരാണ് കൈകോർത്തിരിക്കുന്നത്.

ചിത്രത്തിന്റെ സബ്ടൈറ്റിലുകൾ ശ്രീ ശശി തിരൂറിനെ കൊണ്ട് ചെയ്യിക്കണമെന്ന് എനിക്ക് ഏറെ നിർബന്ധമായിരുന്നു. ഒടുവിൽ അതും സാധിച്ചു.

പൊന്നാട, ജണ്ട്, റീത്ത്, ഹാരം, നോട്ട് മാല, നാരങ്ങ എന്നിവയൊക്കെ നൽകി ഞങ്ങളെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കരുതേ എന്ന് ഞങ്ങൾ അപേക്ഷിക്കുകയാണ്. പ്ലീസ്.

പ്രശാന്ത്, ജാവേദ്, നിതിൻ (പ്രൊപ്രൈറ്റേഴ്സ്: ലോക്ഡൗൺ പ്രൊഡക്‌ഷൻസ്)