ചിരി പടർത്തുന്ന ഹ്രസ്വചിത്രങ്ങളുമായി എത്തുകയാണ് ലോക്ഡൗണിൽ വീട്ടിനുള്ളിലായ അമേരിക്കൻ മലയാളികള്‍. മൂന്ന് ആഴ്ചകൊണ്ട് മൂന്ന് ഹ്രസ്വചിത്രങ്ങളാണ് നിര്‍മിച്ചത്. സ്വന്തം ജീവിതത്തില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന യഥാര്‍ഥ നിമിഷങ്ങളെ ആധാരമാക്കിയാണ് ഇവർ ഈ ഹ്രസ്വചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. വാഷിങ്ടൺ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഷിങ്ടൺ സ്റ്റേറ്റിലെ സീറ്റിലിൽ നിന്നുള്ള വീടുകളിലെ അവസ്ഥകളാണ് ചിത്രത്തിൽ കാണാനാകുക. അമേരിക്കയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച ആദ്യ സ്റ്റേറ്റുകളിലൊന്നാണ് വാഷിങ്ടൺ. ചിത്രത്തിൽ കാണുന്ന രംഗങ്ങളെല്ലാം അവരവരുടെ വീടുകളിൽ നിന്നും ചിത്രീകരിച്ചതാണ്.

ADVERTISEMENT

പിന്നീട് വാട്ട്സാപ്പിലൂടെ പങ്കുവച്ച് അതെല്ലാം ഒരുമിച്ച് എഡിറ്റ് ചെയ്ത് റിലീസ് ചെയ്യുകയായിരുന്നു. 

ADVERTISEMENT

ലോക്ഡൗണില്‍ അകപ്പെട്ട കുടുംബത്തിന്റെ അവസ്ഥ രസകരമായി ചിത്രത്തിലൂടെ ചിത്രീകരിക്കുന്നു. ‘വി ആർ സെയ്ഫ്’, ‘ദ് വെയ്റ്റ് ഈസ് ഓവർ’, ‘സിഗ്നേച്ചർ മൂവ്സ്’ എന്നിങ്ങനെ മൂന്ന് ചിത്രങ്ങളാണുള്ളത്. ഈ മൂന്ന് ചിത്രങ്ങൾക്കും മൂന്ന് വ്യത്യസ്ത പ്രമേയങ്ങളാണ് ഇവർ നൽകിയിരിക്കുന്നത്.

ADVERTISEMENT

വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ദമ്പതികളുടെ കഷ്ടപ്പാടും, കുഞ്ഞുങ്ങളുടെ പഠനവും, ഭക്ഷണം ഉണ്ടാക്കലും അങ്ങനെ ഒരു കുടുംബത്തിന് നേരിടേണ്ടി വരുന്ന അവസ്ഥകളെ മനോഹരമായി തന്നെ ഇവർ ചിത്രീകരിച്ചിരിക്കുന്നു. രചനയും എഡിറ്റിങും നിർവഹിച്ചിരിക്കുന്നത് സന്തോഷ് പിള്ളയാണ്. ദിവ്യ സന്തോഷ്, അമിത് നായർ, പ്രതിഭാ നായർ, അനീഷ് കുറുപ്പ്, മീര നായർ, പ്രദീപ് ഉണ്ണി, സൗമ്യ പ്രദീപ്, ടോണി മാത്യു, നിതാ ജെനി, പ്രകാശ് മേനോൻ, രഞ്ജിനി പ്രകാശ് എന്നിവർ ഇതിൽ പങ്കാളികളായി.