ഈ കൊറോണ കാലത്ത് ജനങ്ങളെ ഭയപ്പെടുത്താൻ ആയി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നല്ല സന്ദേശവുമായി ഒരു ഹോം സിനിമ തോപ്പിൽ ഫിലിംസ് ഓൺലൈനിൽ റിലീസ് ചെയ്തു. സത്യവാൻ അവറാച്ചൻ എന്നാണ് സിനിമയുടെ പേര്. സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്ന ഹോം സിനിമയുടെ സന്ദേശം വ്യാജപ്രചരണങ്ങൾ ജനങ്ങളുടെ മുന്നിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ കൊറോണ കാലത്ത് ജനങ്ങളെ ഭയപ്പെടുത്താൻ ആയി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നല്ല സന്ദേശവുമായി ഒരു ഹോം സിനിമ തോപ്പിൽ ഫിലിംസ് ഓൺലൈനിൽ റിലീസ് ചെയ്തു. സത്യവാൻ അവറാച്ചൻ എന്നാണ് സിനിമയുടെ പേര്. സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്ന ഹോം സിനിമയുടെ സന്ദേശം വ്യാജപ്രചരണങ്ങൾ ജനങ്ങളുടെ മുന്നിൽ തുറന്നു കാട്ടുക എന്നതാണ്. എന്നും എപ്പോഴും കള്ളപ്രചരണങ്ങൾ സമൂഹത്തിൽ നടത്തുന്ന അവറാച്ചൻ എന്ന കഥാപാത്രം ഒടുവിൽ തെറ്റു മനസ്സിലാക്കി സത്യവാൻ ആകുന്ന കഥയാണ് സത്യവാൻ അവറാച്ചൻ എന്ന ഹോം സിനിമ ജനങ്ങളോട് പറയുന്നത്. 

ADVERTISEMENT

ലോക്  കാലത്ത് പൂർണ്ണമായും വീടിനുള്ളിൽ ചിത്രീകരിച്ച ഈ ഹോം സിനിമ സംവിധാനം ചെയ്തിരിക്കുന്നത് മിമിക്രി താരവും സീരിയൽ നടനുമായ റെജി തോപ്പിൽ ആണ്. മിമിക്രി താരം റോബർട്ട് എരുമേലി, നായകനായെത്തുന്ന ഈ ഹോം സിനിമയിൽ മലയാള സിനിമയിലെ ബാല താരങ്ങളായ റിക്‌സനാ, നാദിയ, മേഖനാ എന്നിവർ പ്രധാന താരങ്ങളായി എത്തുന്നു. കൊറോണ കാലത്ത് സാമൂഹ്യ മാധ്യമങ്ങളിൽ കൂടി ജനങ്ങളെ ബോധവൽക്കരിക്കാൻ ആയി ഹോം സിനിമകൾ എഴുതിക്കൊണ്ടിരിക്കുന്ന എഴുത്തുകാരനും കവിയുമായ ജി. ഹരികൃഷ്ണൻ തമ്പിയാണ് ഈ ഹോം സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. 

ADVERTISEMENT

ബാംഗ്ലൂരിൽ സ്ഥിരതാമസമാക്കിയ ഹരികൃഷ്ണൻ തമ്പി പ്രശസ്ത വാഗ്മിയും എഴുത്തുകാരനും മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ആയ അഡ്വക്കേറ്റ് പി. ജി.  തമ്പിയുടെ മൂത്ത പുത്രനാണ്. ഓൺലൈനിൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ മലയാള സിനിമയിലെ പ്രശസ്ത സംവിധായകനും നിർമ്മാതാവുമായ സെഞ്ചുറി മമ്മിയാണ് ഈ ഹോം സിനിമ റിലീസ് ചെയ്തത്.