സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി നാടേൺ  മല്ലു.  ചുരുങ്ങിയ  സമയം കൊണ്ട് ലക്ഷക്കണക്കിനു പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്  ഈ കലാകാരന്മാരെ.  പുതിയ പ്രമേയങ്ങൾ കൊണ്ടും,  സ്വാഭാവികമായ അഭിനയം കൊണ്ടും വ്യത്യസ്തമാണ്  നാടേൺ മല്ലു.  ഓണത്തോട് അനുബന്ധിച്ച ഇറങ്ങിയ " എസ്‌കേപ്പ് പ്ലാൻ "  എന്ന സ്പെഷൽ എപ്പിസോഡ് ഇതിനോടകം ജനപ്രീതി നേടി കഴിഞ്ഞു.

മ്യൂസിക്  പ്രൊഡ്യൂസറും,  പരസ്യചിത്ര സംഗീത സംവിധായകനുമായ നിഖിൽ രാംദാസ് ആണ് നാടേൺ മല്ലുവിന്റെ  ക്രീയേറ്റീവ് ഹെഡ്. ‘വളരെ ബുദ്ധിമുട്ടേറിയ ഫിൽറ്ററിങിലൂടെ  ആണ് അഭിനേതാക്കളെ ഇതിലേക്ക്   തിരഞ്ഞെടുക്കുന്നത്.  ടെക്‌നിക്കലി അധികം  സപ്പോർട്ടുകളില്ലാതെ ഒരു വൺ മാൻ പ്രൊഡക്ഷൻ ആണ് നാടേൺ മല്ലു.  ഈ  പ്രയത്‌നങ്ങളുടെ ഫലമായി,  എസ്‌കേപ്പ്  പ്ലാൻ രണ്ട് ദിവസങ്ങൾ കൊണ്ട് 1, 50,000  യൂട്യൂബ് വ്യൂസ് നേടിയത്, ഒരു വലിയ ഉത്തരവാദിത്തമായി കാണുന്നു,. നിലവിൽ ഓരോ  എപ്പിസോഡുകളും ഓരോ പ്രമേയമാണെങ്കിലും സീരീസുകൾ  ഫോക്കസ്  ചെയ്തുള്ള പ്രൊഡക്ഷനുകൾ  ഭാവിയിൽ പ്രതീക്ഷിക്കാം.

"മനു ഏട്ടൻ കോളിങ് ഫ്രം പട്ടായ,  സിറി & ദി  മല്ലു  ബോയ് " എന്നീ  എപ്പിസോഡുകൾക്കും നല്ല അഭിപ്രായങ്ങൾ നേടിയിരുന്നു.  

" നാടേൺ മല്ലു ഒരു ടാലെന്റ് പ്ലാറ്റ്ഫോം ആണ്.  കഴിവിൽ വിശ്വാസമുള്ള ആർക്കും ജോയിൻ ചെയാം.  - നിഖിൽ രാംദാസ് പറയുന്നു.