വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും ഒറ്റയ്ക്ക് നടക്കുമ്പോൾ പോലും പോലും സ്ത്രീകൾ അപമാനിതരാകാറുണ്ട്. പലപ്പോഴും ഇതു തുറന്നു പറയാൻ ധൈര്യം കാണിക്കാതെ മനസ്സിൽ തന്നെ കൊണ്ടുനടക്കുകയാണ് പലരും ചെയ്യുക. ‘ഡിങ്കോൽഫി’ എന്ന ഹ്രസ്വചിത്രം പറയുന്നതും ഇങ്ങനെയൊരു കഥയാണ്. എന്നാൽ ഇവിടെ ആ യുവതി പ്രതികരിക്കുന്നുണ്ട്.

ഓട്ടോയിൽ വച്ച് തന്നെ ശല്യം ചെയ്യുന്ന പൂവാലന് ‘പണി’കൊടുക്കുന്ന യുവതിയുടെ കഥയാണ് ‘ഡിങ്കോൽഫി’ ചിത്രം പറയുന്നത്. പണികൊടുക്കുന്നത് എങ്ങനെയെന്നതാണ് ഹ്രസ്വചിത്രത്തിന്റെ ട്വിസ്റ്റ്. അജ്മൽ സാബുവാണ് ചിത്രത്തിനറെ എഡിറ്റിങും സംവിധാനവും. തിരക്കഥ ശ്രീരാജ്, വിനായക് എന്നിവർ. സംഗീതം ദീപക് ചന്ദ്രൻ. ജയറാം രാമകൃഷ്ണ, സ്നേഹ റെജി, അബ്ദുളള, മിനി, മനു എന്നിവരാണ് അഭിനേതാക്കൾ.

ഈ വർഷം ഫെബ്രുവരി ആദ്യം റിലീസ് ചെയ്ത ഹ്രസ്വചിത്രത്തിന്റെ ചെറിയൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായിരുന്നു. ഇതോടെയാണ് ഹ്രസ്വചിത്രം വീണ്ടും ആളുകൾക്കിടയിൽ ചർച്ചയായി മാറിയത്.