ആർകെആർ സംവിധാനം ചെയ്ത ‘കോവാർ’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. കൊറോണ വൈറസിനെതിരെ നടത്തുന്ന മനുഷ്യരാശിയുടെ പോരാട്ടമാണ് ചിത്രത്തിലൂടെ പറഞ്ഞുപോകുന്നത്. അലിൻ ഷാ, ആനന്ദ് ശ്രീധർ, ശ്രീധരൻ നായർ എന്നിവരാണ് അഭിനേതാക്കൾ.

ഇതുവരെ അമ്പതിനായിരത്തിനു മുകളിൽ ആളുകൾ ചിത്രം കണ്ടുകഴിഞ്ഞു. ഛായാഗ്രഹണം അമൽ ദേവ്, എഡിറ്റിങ് ഉണ്ണി. സൗണ്ട് ഡിസൈൻ നിവേദ്.