കുവൈറ്റിൽ ജോലി ചെയുന്ന ഏതാനും പേർ  ചേർന്നു പൂർണമായും കുവൈറ്റിൽ ചിത്രീകരിച്ച ബെഡ് കോഫി എന്ന ചെറു ചിത്രം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നു. ചിത്രീകരണം കൊണ്ടും കുവൈറ്റിന്റ ഭംഗി എടുത്തറിയപ്പെടുന്ന രീതിയിലും ചിത്രം ശ്രദ്ധേയമാകുന്നു,.  സംവിധായകൻ അനിൽ സക്കറിയ ചേന്നംകരയും അഭിനയേതാക്കളും എല്ലാം പുതുമുഖങ്ങൾ എന്നതാണ്  മറ്റൊരു പ്രത്യേകത. സ്ത്രീകൾക്കുള്ള സമൂഹത്തിലെയും കുടുംബത്തിലെയും സ്ഥാനം എന്നതാണ്  പ്രമേയം. എഴുതിയിരിക്കുന്നതും സംവിധായകൻ തന്നെയാണ്.

നിർമാണം വീക്കെൻഡ് മൂവീസ്. ക്യാമറ വിനു, സിറാജ് കിത്തു. എഡിറ്റിങ് നൗഷാദ് നാലകത്തു. മ്യൂസിക് ടോണി ജോൺസ് ജോസഫ്.