കാമി മീഡിയയുടെ ബാനറിൽ സത്യജിത്ത് സത്യൻ സംവിധാനം ചെയ്ത ‘എന്ന് രഹസ്യമായി ഞാൻ’ എന്ന 7 മിനിറ്റ് ദൈർഘ്യമുള്ള കൊച്ചു ചിത്രം ശ്രദ്ധേയമാകുന്നു. ഒരു നല്ല സന്ദേശം സമൂഹത്തിലേയ്ക്ക് എത്തിക്കാൻ ഈ ചിത്രത്തിന് സാധിക്കുന്നു.

യഥാർഥ സംഭവത്തെ അതി മനോഹരമായി അണിയിച്ചൊരുക്കിയിരിക്കുന്നു. സമൂഹത്തിന്റെ പ്രതീകാത്മകമായി നിൽക്കുന്ന ഒരു കഥാപാത്രത്തിന്റെ കാഴ്ചപ്പാടിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്. അയാളുടെ ചിന്താഗതിയും കാഴ്ചപ്പാടും ഓരോ മനുഷ്യന്റെയും നേരെ വിരൽ ചൂണ്ടപ്പെടുന്നു. മറ്റുള്ളവരെയല്ല അവനവനിലേയ്ക്കാണ് ഓരോ മനുഷ്യനും തിരിഞ്ഞു നോക്കേണ്ടതെന്ന് ചിത്രം പറഞ്ഞു വയ്ക്കുന്നു. കൊറോണക്കാലത്ത് പരിമിതികൾക്കുള്ളിൽ നിന്നാണ് ഈ കൊച്ചു ചിത്രം പൂർത്തിയാക്കിയതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.