കോവിഡ് ബോധവൽക്കരണവുമായി പുറത്തിറങ്ങിയ ‘ബിയോണ്ട് 14’ എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. ഈ കോവിഡ് കാലത്ത് നമ്മളെല്ലാം ശീലമാകേണ്ട കുറേ കാര്യങ്ങൾ ഉണ്ട്. എന്നാൽ, പലരും അത് കാര്യമായി ശ്രദ്ധിക്കുന്നില്ല. ഈ വിഷയമാണ് ഹ്രസ്വചിത്രത്തിൽ ചർച്ച ചെയ്യുന്നത്. ഒരു മുറിയിൽ മാത്രം ഒതുക്കി കഥ പറയുന്ന രീതിയിലാണ് ചിത്രത്തിന്റെ രൂപകൽപ്പന. 

കോവിഡിനൊപ്പം ജീവിക്കണമെന്ന് പറയുമ്പോഴും വളരെ പ്രധാനപ്പെട്ട പല കാര്യങ്ങളിലും ഇപ്പോഴും നമുക്കൊക്കെ വീഴ്ചയുണ്ടാകുന്നു. ഈ സന്ദർഭത്തിലാണ് ബോധവൽക്കരണവുമായി ‘ബിയോണ്ട് 14’ പുറത്തിറങ്ങുന്നത്. കെ.പി. സുകേഷ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം ഗുഡ്‍വിൽ എന്റർടൈമെന്റ് ആണ് പുറത്തിറക്കിയിരിക്കുന്നത്. കഥ, തിരക്കഥ: ശ്യാംബേഷ് ബാബു, ക്യാമറ: നിഖിൽ അശോക്. എഡിറ്റർ: പി.ആർ. സുജിത്, സംഗീതം: ഹാരിസ്.