പ്രണയത്തിനും കോമഡിക്കും ഒരുപോലെ പ്രാധാന്യം നൽകികൊണ്ട് അണിയിച്ചൊരിക്കിയിരിക്കുന്ന വെബ്‌സീരിസ് ആണ് ശോഭയുടെ സ്വന്തം ദിനേശേട്ടൻ. ടെലിവിഷൻ രംഗത്തിലൂടെ ശ്രദ്ധേയനായ ദിനേശ് ദാമോദർ, ഉറിയടി എന്ന ചിത്രത്തിന്റെ രചനക്ക് ശേഷം രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. 

ക്യാമറ ജിക്കു ജേക്കബ് പീറ്ററൂം. സംഗീതം അർജ്ജുൻ അക്ഷയയും നിർവഹിച്ചിരിക്കുന്നു. മാർക്കറ്റിങ് ട്രെയിനികളായ ശോഭയുടെയും ദിനേശിന്റെയും പ്രണയത്തിലൂടെയാണ് കഥ തുടങ്ങുന്നത്. വളരെ സാധാരണക്കാരായ ഇരുവരുടെയും പ്രണയത്തിനും ഫാമിലിക്കും സുഹൃത്തുക്കൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് ഓരോ എപ്പിസോഡും കഥ പറയുന്നത്. ശോഭ ആയി ഐശ്വര്യയും ദിനേശനായി സംവിധായകൻ ദിനേശ് ദാമോദറുമാണ്‌ അഭിനയിച്ചിരിക്കുന്നത്.