വൈദ്യശാസ്ത്രം ഗൗളിശാസ്ത്രം എന്ന ഹ്രസ്വചിത്രം ചിത്രം ശ്രദ്ധേയമാകുന്നു. സാമൂഹികപ്രസക്തിയുള്ള വിഷമയാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.    അപകടങ്ങളിൽപെടുന്നവരെ  ആരൊക്കെയോ ചേർന്ന് ആശുപത്രിയിലെത്തിക്കുകയും ബന്ധുക്കൾ എത്തുമ്പോഴേക്കും വലിയ സാമ്പത്തിക ചെലവുകൾ വരുന്ന ടെസ്റ്റുകളും മേജർ ഓപ്പറേഷൻ വരെ തീരുമാനിച്ചിട്ടുണ്ടാകാം. ഉടനടി പണമടയ്ക്കാൻ നിർബന്ധിതരാകുന്ന രോഗിയുടെ ഉറ്റവരുടെ നിസ്സഹായതയും അറിവില്ലായ്മയും മുതലെടുക്കുന്ന ചില സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളുടെ കള്ളത്തരം വെളിച്ചത്തു കൊണ്ടുവരുന്നതാണ് ഈ ഹൃസ്വചിത്രത്തിന്റെ പ്രമേയം. ‌‌

സൂപ്പർ സ്റ്റാർ ക്രിയേഷന്റെ ബാനറിൽ ഗിരീഷ് കൂഴുർ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സംസാരമദ്ധ്യേ ഗൗളി ചിലച്ചാൽ അത് സത്യമാണ് എന്ന് പഴമക്കാർ പറയുമ്പോൾ ഇപ്പോഴത്തെ ധനമോഹികളായ ചില  ഡോക്ടർമാരുടെ നിരീക്ഷണങ്ങൾ കേവലം ഗൗളിശാസ്ത്രം ആയി മാറുമ്പോൾ അതു ആധുനികവൈദ്യശാസ്ത്രത്തിന് മൊത്തം അപമാനമായി മാറുമെന്ന് മുന്നറിയിപ്പ് നൽകുന്നത്തിൽ ഇതിന്റെ അണിയറ പ്രവർത്തകർ  വിജയിച്ചിട്ടുണ്ട്.   

തികച്ചും നാട്ടിൻപുറത്തെ കൂട്ടായ്‌മയിൽ യെഎംസിഎ പുളിയനം-വട്ടപ്പറമ്പ് യൂണിറ്റിലെ അംഗങ്ങളും അവരുടെ സുഹൃത്തുക്കളും ചേർന്ന് ആദ്യമായിട്ടാണ് ഇത്തരത്തിലൊരു സംരംഭം ഒരുക്കുന്നത്. പലർക്കും നേരിട്ടും പറഞ്ഞുകേട്ടും ഉള്ള അനുഭവങ്ങളാണ് ഈ ആശയത്തിന് പ്രചോദനമായത്. 11 മിനിട്ട് ദൈർഘ്യമുള്ള ഈ ഹ്രസ്വ ചിത്രത്തിൽ  സുമൻ ഭാരതി തിരക്കഥ, ധനുഷ് നാരായണൻ എഡിറ്റിങ്, ഡബ്ബിങ്–ബിജിഎം ജിജോ മാള, പ്രൊഡക്‌ഷൻ ഡേവിസ് അങ്കമാലി, മേക്കപ്പ് വിജേഷ് പുളിയനം എന്നിവരാണ് സാങ്കേതിക പ്രവർത്തകർ. അഭിനേതാക്കൾ:  അനീഷ് വർഗീസ്, വിനോജ് കാച്ചപ്പിള്ളി, ഡേവിസ് അങ്കമാലി, സജി സെബാസ്റ്റ്യൻ, ജോബി നെല്ലിശ്ശേരി, സജീവ് ത്രീസ്റ്റാർ, നൈജോ അബ്രാഹം, അഭി ഡാലിയ, ജെയിംസ് വട്ടപ്പറമ്പ്,ഷാജു പി.പി., ജോർജ് മള്ളുശ്ശേരി, പോളി. എം.വി, മാർട്ടിൻ.സി.ഒ, ഷിബു കിങ് ഓഫ് കിങ്, ആഷിഖ്, ജൂലി സജീവ്.