ടോം ജെ. മങ്ങാട്ട് തിരക്കഥ എഴുതിയ സംവിധാനം ചെയ്ത ഭ്രമം എന്ന ഹ്രസ്വചിത്രം ശ്രദ്ധനേടുന്നു. ഇന്ത്യ ഫിലിം പ്രോജക്ടിന്റെ ഭാഗമായാണ് ഹ്രസ്വചിത്രം തയാറാക്കിയിരിക്കുന്നത്. നടി ലാലി പി.എം. അഭിനയിക്കുന്ന ആദ്യ ഹ്രസ്വചിത്രമെന്ന പ്രത്യേകതയും ഭ്രമത്തിനുണ്ട്. കുമ്പളങ്ങി നൈറ്റ്സ് സിനിമയിലെ സഹോദരൻമാരുടെ അമ്മ വേഷത്തിൽ ഒറ്റ രംഗത്തിലെ അഭിനയം കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് ലാലി.  നടി അനാർക്കലി മരിക്കാർ മകളാണ്.

ലാലിയെ കൂടാതെ ജിതിൻ കെ. സലിം, ഷെജിൻ കുര്യന്‍, ദീപു ജി. പണിക്കർ, സ്നേഹ ശങ്കർ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നു റാം എച്ച്. പുത്രൻ ആണ് ഛായാഗ്രഹണം. സംഗീതം പ്രതീക്.

കഥ രൂപപ്പെട്ടതു മുതൽ സ്ക്രിപ്റ്റിങ്, കാസ്റ്റിങ്, ഷൂട്ടിങ്, എഡിറ്റിങ്, ഡബ്ബിങ്, മ്യൂസിക്, മിക്സിങ്, സബ് ടൈറ്റ്ലിങ് വരെ 50 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കിയ സിനിമയെന്ന പ്രത്യേകതയും ഭ്രമത്തിനുണ്ട്. അനൂപ് രാമകൃഷണനാണ് ചിത്രത്തിന്റെ പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്.