അക്ഷയ് ശ്യാം തിരക്കഥ എഴുതി സംവിധാനം ചെയ്ത മെലോഡ്രാമ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ശരത് പയ്യാവൂർ ആണ് ഛായാഗ്രഹണം.

വിദ്യാഭ്യാസം കഴിഞ്ഞ് തൊഴിൽ തേടി അലയുന്ന ശരാശരി ഇന്ത്യൻ യുവജനങ്ങുടെ പ്രതിനിധിയാണ് കേന്ദ്ര കഥാപാത്രം. പ്രായഭേദമന്യേ വൈവിദ്യമാർന്ന കഥാപാത്രങ്ങൾ ഒരു പ്രത്യേക പ്ലാറ്റ്ഫോമിൽ കലഹിക്കുമ്പോഴുള്ള രസചരടുകളും മാനുഷിക വികാരങ്ങളും മൂല്യങ്ങളുമെല്ലാം ചുരുങ്ങിയ സമയത്തിനുള്ളിൽ പ്രേക്ഷകരുമായി സംവധിക്കുന്നു എന്നതാണ് ഈ ഹ്രസ്വചിത്രത്തിന്റെ ആത്മാവ്.