ജോർജ് സുന്ദരംതര സംവിധാനം ചെയ്ത യൂദാസ് സ്കറിയോത്ത് എന്ന മലയാള ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ടിറ്റു തോമസ്, പ്രീതി ടിറ്റു എന്നിവരാണ് നിർമാതാക്കൾ. എഡിറ്റിങ് ബിജു പീറ്റർ.

സംഗീതം ദിൽ വിനു. ഗ്രാഫിക്സ് നിതീഷ് ഗോപൻ. ഛായാഗ്രഹണം ജോര്‍ജ്. ചിത്രത്തിന്റെ അവതരണരീതിയിലും അഭിനേതാക്കളുടെ പ്രകടനവുമാണ് ചിത്രത്തെ വേറിട്ടുനിർത്തുന്നത്.

സിനിമയുടെ കലാസംവിധാനവും മേക്കപ്പും ആ കാലഘട്ടത്തോട് നീതിപുലർത്തുന്നു. ലൊക്കേഷന്റെ മനോഹാരിതയും ഹ്രസ്വചിത്രത്തിന്റെ ഭംഗി വർധിപ്പിക്കുന്നുണ്ട്.