നാമെല്ലാവരും ഉറക്കത്തിൽ സ്വപ്നം കാണാറുണ്ട്, ചിലപ്പോഴൊക്കെ അത് സ്വപ്നമായിരുന്നോ യാഥാർഥ്യമായിരുന്നോ എന്നറിയാതെ കുഴങ്ങാറുമുണ്ട്. അത്തരമൊരു പ്രമേയം ഹ്രസ്വചിത്രമായി അവതരിപ്പിച്ചിരിക്കുകയാണ് വരുൺ ധാരയും കൂട്ടരും. സ്വപ്നം എന്ന് പേരിട്ടിരിക്കുന്ന ഈ ഹ്രസ്വചിത്രത്തിലെ പ്രധാന അഭിനയേതാക്കൾ കരിക്ക് ഫെയിം സ്നേഹ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാമെല്ലാവരും ഉറക്കത്തിൽ സ്വപ്നം കാണാറുണ്ട്, ചിലപ്പോഴൊക്കെ അത് സ്വപ്നമായിരുന്നോ യാഥാർഥ്യമായിരുന്നോ എന്നറിയാതെ കുഴങ്ങാറുമുണ്ട്.  അത്തരമൊരു പ്രമേയം ഹ്രസ്വചിത്രമായി അവതരിപ്പിച്ചിരിക്കുകയാണ് വരുൺ ധാരയും കൂട്ടരും.  സ്വപ്നം എന്ന് പേരിട്ടിരിക്കുന്ന ഈ ഹ്രസ്വചിത്രത്തിലെ പ്രധാന അഭിനയേതാക്കൾ കരിക്ക് ഫെയിം സ്നേഹ ബാബുവും വിനീത് വിശ്വവും വിനീത് ചാക്യാരുമാണ്.  

ADVERTISEMENT

തന്റെ അമ്മയുടെ മാല കാമുകനു കൊടുക്കുന്നതായി അനു എന്ന പെൺകുട്ടി രാത്രി സ്വപ്നം കാണുന്നു. പിറ്റേന്ന് യാദൃച്ഛികമായി തന്റെ അമ്മയുടെ മാല കാണാതാവുകയും അതറിയുന്ന അനു അത് താൻ കാമുകനു കൊടുത്തു എന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നു.  സ്ഥിരമായി തന്റെ കയ്യിൽ നിന്നും പല സഹായങ്ങളും വാങ്ങുന്ന കാമുകനെ വിളിച്ചു അനു മാല തിരിച്ചു ചോദിക്കുന്നതും അയാൾ അത് വിശ്വസിച്ച് തിരഞ്ഞു നടക്കുന്നതുമായ സംഭവ വികാസങ്ങൾ  ആണ് പ്രമേയം.  സ്വപ്നഭാഗം വളരെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്.  

ADVERTISEMENT

വരുൺ ധാര കഥയെഴുതി സംവിധാനം ചെയ്ത സ്വപ്നം അലെസ് കിനോ ക്രീഷൻസിന്റെ ബാനറിൽ അനിൽ കുമാർ ചോപ്രത്തും ബിജോയ്‌ ദേവസിയും ചേർന്നാണ് നിർമിച്ചിരിക്കുന്നത്.  തണ്ണീർമത്തൻ ഫെയിം വിഷ്ണു സുജാതൻ ആണ് സൗണ്ട് മിക്സ് ചെയ്തിരിക്കുന്നത്.  സംഗീതം നൽകിയത് രജത് പ്രകാശും കാമറ ജിമ്മി ഡാനിയും എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസും നിർവഹിച്ചിരിക്കുന്നു.