നമുക്കിടയിൽ നിന്നൊരാൾ കഥാപാത്രമായി കടന്നു നിന്ന പ്രതീതി. സോഷ്യൽ മീഡിയയിൽ കണ്ടു പരിചയിച്ച മുഖവുമായി സേതുവേട്ടൻ തുറന്നിടുന്നത് കണക്കുകളല്ല. പിന്നിടുന്ന വഴിയിൽ മറക്കരുതാത്ത കഥയേടുകളാണ്. ഹൃദയസ്പർശിയായ കഥാതന്തു കരുതലോടെ പറയുകയാണ് രശ്മി സന്തോഷ് നിർമ്മിച്ച് ബിനോയ് കോട്ടക്കൽ സംവിധാനവും ചെയ്ത ഏറ്റവും പുതിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമുക്കിടയിൽ നിന്നൊരാൾ കഥാപാത്രമായി കടന്നു നിന്ന പ്രതീതി. സോഷ്യൽ മീഡിയയിൽ കണ്ടു പരിചയിച്ച മുഖവുമായി സേതുവേട്ടൻ തുറന്നിടുന്നത് കണക്കുകളല്ല. പിന്നിടുന്ന വഴിയിൽ മറക്കരുതാത്ത കഥയേടുകളാണ്.  ഹൃദയസ്പർശിയായ കഥാതന്തു  കരുതലോടെ പറയുകയാണ് രശ്മി സന്തോഷ് നിർമ്മിച്ച് ബിനോയ് കോട്ടക്കൽ സംവിധാനവും ചെയ്ത ഏറ്റവും പുതിയ ഹ്രസ്വചിത്രത്തിൽ. ഇതിനകം തന്നെ പ്രേക്ഷകപ്രീതി പിടിച്ചുപറ്റിയ 'സേതുവിൻ്റെ കണക്കു പുസ്തകം' പ്രേക്ഷകർക്കായി ഇപ്പോൾ യു ട്യൂബിലും ലഭ്യമാക്കിയിരിക്കുകയാണ്. 

ADVERTISEMENT

നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ മലയാള ഹ്രസ്വചിത്രം 'സേതുവിൻ്റെ കണക്കുപുസ്തകം' ജനുവരി 21 വെള്ളിയാഴ്ച വൈകിട്ട് 5 മണിമുതലാണ്  YouTube ൽ NEESTREAM പ്ലാറ്റ്ഫോം വഴി റിലീസ് ആയത്. 

പൂനെ, മുബൈ, ഗോവ, രാമേശ്വരം, കലാകാരി എന്നീ പ്രസിദ്ധങ്ങളായ ചലച്ചിത്രമേളകളിൽ നോമിനേഷനും കീർത്തിപത്രങ്ങളും കരസ്ഥമാക്കിയിട്ടുള്ള ഈ ഹ്രസ്വചിത്രം കാലികപ്രസക്തമായ വിഷയമാണ് ഏറ്റെടുത്തിരിക്കുന്നത്.  അടുത്തയിടെ ജനശ്രദ്ധ നേടിയ വിഷയമാണ് ചിത്രത്തിലൂടെ ചർച്ചയാകുന്നത്. സേതു എന്ന നിർധനനായ ചെറുപ്പക്കാരൻ്റെ ജീവിതത്തിലൂടെ പറഞ്ഞുപോകുന്ന കഥ വളരെ ഹൃദയസ്പർശിയായാണ്  ആവിഷ്കരിച്ചിരിക്കുന്നത്. 

ADVERTISEMENT

ഷാർജയിലെ ഓസ്കാർ തിയേറ്ററിൽ രണ്ട് സ്ക്രീനിൽ ഒരേ സമയം പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു ഈ ചിത്രത്തിൻ്റെ പ്രിവ്യൂ ഷോ നടത്തിയത്. ഷാർജ പ്രദർശനത്തിന് ശേഷം കേരളത്തിൽ കോട്ടക്കൽ ലീന തിയേറ്ററിലും പ്രത്യേക പ്രദർശനം  ഒരുക്കിയിരുന്നു. 

പ്രമേയത്തിൽ വ്യത്യസ്തത പുലർത്തിയ ഈ ഹ്രസ്വചിത്രത്തെ അനുമോദിച്ച് കൊണ്ട് ഇതിനകം തന്നെ ഒട്ടേറെ ജീവകാരുണ്യ, സാമൂഹിക, സാംസ്കാരിക പ്രവർത്തകർ രംഗത്തെത്തി.  

ADVERTISEMENT

രണ്ട് പതിറ്റാണ്ടിലേറെ പ്രവാസ ജീവിതം നയിച്ച് ഇപ്പോൾ ഷാർജയിൽ താമസിക്കുന്ന സന്തോഷ് കൈലാസ് ആണ് സേതുവായി വേഷമിട്ട് മികച്ച അഭിനയം കാഴ്ചവെച്ചത്. നായികയായി  കലാമണ്ഡലം ശ്രുതിയാണ്. 

സുധീഷ് ഗോപിനാഥിൻ്റെതാണ് കഥ. ഛായാഗ്രഹണം പാപ്പിനുവാണ്. രംഗനാഥ് രവി ശബ്ദമിശ്രണവും ചമൻ ചാക്കോ സന്നിവേശവും നിർവ്വഹിച്ച ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരെല്ലാം തന്നെ  മലയാള സിനിമാരംഗത്ത് ശ്രദ്ധേയരായ പ്രതിഭകളാണ്.