നിരവധി അന്താരാഷ്ട്ര ചലചിത്ര മേളകളില്‍ ശ്രദ്ധിക്കപ്പെടുകയും പുരസ്‌കാരങ്ങളും പ്രത്യേക പരാമര്‍ശങ്ങളും സ്വന്തമാക്കുകയും ചെയ്ത, അമേരിക്കന്‍ മലയാളി വനിതകളുടെ കൂട്ടായ്മയില്‍ പിറന്ന ഹ്രസ്വ ചിത്രം കേജ്ഡ് പ്രേക്ഷകര്‍ക്കു മുമ്പിലെത്തി. കോവിഡ് പ്രതിസന്ധി ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളും കൂട്ടിലടച്ച പോലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിരവധി അന്താരാഷ്ട്ര ചലചിത്ര മേളകളില്‍ ശ്രദ്ധിക്കപ്പെടുകയും പുരസ്‌കാരങ്ങളും പ്രത്യേക പരാമര്‍ശങ്ങളും സ്വന്തമാക്കുകയും ചെയ്ത, അമേരിക്കന്‍ മലയാളി വനിതകളുടെ കൂട്ടായ്മയില്‍ പിറന്ന ഹ്രസ്വ ചിത്രം കേജ്ഡ് പ്രേക്ഷകര്‍ക്കു മുമ്പിലെത്തി. കോവിഡ് പ്രതിസന്ധി ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങളും കൂട്ടിലടച്ച പോലുള്ള പുതിയകാല ജീവിതവുമാണ് ചിത്രം പറയുന്നത്. അവഗണന, ജോലി നഷ്ടം, ഗാര്‍ഹിക പീഡനങ്ങള്‍ തുടങ്ങി സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെക്കുറിച്ചു ചിത്രം വിശകലനം ചെയ്യുന്നു.

ADVERTISEMENT

പൂര്‍ണ്ണമായും അമേരിക്കയില്‍ ചിത്രീകരിച്ച കേജ്ഡിന്റെ അണിയറ പ്രവര്‍ത്തകരെല്ലാം സ്ത്രീകളാണ്. അമേരിക്കന്‍ മലയാളികളും വിദേശീയരും ഉള്‍പ്പെടെ 15 ഓളം പേരാണ് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. സാമകാലിക സംഭവങ്ങളെ സംയോജിപ്പിച്ച് 18 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ചിത്രം. ഇംഗ്ലീഷും മലയാളവും ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നു. കൂട്ടുകാരായ നാലു പേരുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചകളാണ് കേജ്ഡിന്റെ ഇതിവൃത്തം. സച്ചിന്മയി മേനോന്‍, ദിവ്യ സന്തോഷ്, ശില്‍പ അര്‍ജുന്‍ വിജയ്, റിലേ പൂലെ, അലീഷ്യ മാത്യു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ലീസ മാത്യു രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം നിര്‍മിച്ചത് അലീസ്യ വെയില്‍, മേരി ജേക്കബ് എന്നിവരാണ്. ഛായാഗ്രഹണം, എഡിറ്റിങ് എന്നിവ നിര്‍വഹിച്ചിരിക്കുന്നത് കാതറിന്‍ ഡുഡ്‌ലിയാണ്. ലീസ മാത്യു അമേരിക്കയിലെ സിയാറ്റിലിലുള്ള ഉപാസന ഡാന്‍സ് അക്കാദമിയുടെ സ്ഥാപക കൂടിയാണ്. സീനിയര്‍ സോഫ്റ്റവെയര്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്യുന്ന ലീസ കോട്ടയം സ്വദേശിയാണ്. ഭരതനാട്യത്തിലും ലീസ നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 

ADVERTISEMENT

പാരിസ് വുമണ്‍ ഫെസ്റ്റിവെല്‍, സൗത്ത് ഫിലിം ആന്‍ഡ് ആര്‍ട്ട് അക്കാദമി ഫെസ്റ്റിവെല്‍, ന്യൂ ജേഴ്സി ഫിലിം അവാര്‍ഡ്, വുമണ്‍സ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെല്‍ എന്നിങ്ങനെ നിരവധി അവാര്‍ഡ് വേദികളില്‍ നിന്ന് ശ്രദ്ധേയമായ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കേജ്ഡിന് സാധിച്ചു.