ഗ്ലാമറായി മിയ തെലുങ്കിൽ; ചിത്രങ്ങൾ കാണാം

അനുപമയ്ക്കും മഡോണയ്ക്കും പിന്നാലെ െതലുങ്കിൽ തിളങ്ങാൻ മിയ ജോർജ്. സുനിൽ നായകനാകുന്ന ഉൻഗരല രംബാബു എന്ന ചിത്രത്തിലൂടെയാണ് തെലുങ്കിൽ നടി അരങ്ങേറ്റത്തിനൊരുങ്ങുന്നത്

ചിത്രത്തിലെ മിയയുടെ ചിത്രങ്ങൾ പുറത്തുവന്നു. സുനിലൊപ്പം ഗ്ലാമർവേഷത്തിലാണ് നടി എത്തുന്നത്. 

ഒരു സ്മോൾ ഫാമിലി എന്ന ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ നടി തമിഴിലും തന്റേതായ ഇടംനേടി കഴിഞ്ഞു. വിജയ് ആന്റണി നായകനായി എത്തിയ യമൻ ആണ് മിയയുടെ ഏറ്റവും പുതിയ തമിഴ് ചിത്രം. മലയാളത്തിൽ മമ്മൂട്ടി നായകനാകുന്ന ഗ്രേറ്റ് ഫാദറിലും മിയ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

അയാം 21, തൊട്ടാവാടി എന്നീ ചിത്രങ്ങളാണ് മിയയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ പ്രോജക്ടുകൾ.