തെലുങ്ക് മലരിന്റെ വരവ്; വിഡിയോ ട്രോളി പ്രേമം ആരാധകർ

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ പ്രേമം തെലുങ്ക് പതിപ്പിലെ മലരിന്റെ ഇൻട്രൊ സീൻ ആണ് സോഷ്യൽമീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്. സായി പല്ലവി അവതരിപ്പിച്ച് മനോഹരമാക്കിയ മലരിനെ തെലുങ്കിൽ അവതരിപ്പിച്ചത് ശ്രുതി ഹാസൻ ആയിരുന്നു. മലരായി എത്തുന്ന ശ്രുതി ഹാസന്റെ ആദ്യലുക്ക് പുറത്തുവന്നപ്പോൾ തന്നെ ട്രോളോട് ട്രോളായിരുന്നു. ചിത്രം പുറത്തിറങ്ങിയപ്പോഴും അതിന് മാറ്റം വന്നില്ല.

ഇപ്പോഴിതാ ഈ വിഡിയോയുടെ താഴെയും ശ്രുതിയെ പരിഹസിച്ച് പ്രേമം സിനിമയുടെ ആരാധകർ രംഗത്തെത്തി. നല്ലൊരു ചിത്രത്തെ ചിത്രീകരിച്ച് നശിപ്പിച്ചുവെന്നാണ് ഭൂരിഭാഗം ആളുകളുടെയും അഭിപ്രായം.

ചന്തൂ മൊണ്ടേട്ടിയാണ് ചിത്രം സംവിധാനം ചെയ്തത്. നിവിന്‍ അവതരിപ്പിച്ച ജോർജിന്റെ പകുതിപോലും വരില്ല നാഗചൈതന്യയെന്നാണ് വിമർശകർ പറയുന്നത്. മേരിയായി അനുപമയും സെലിനായി മഡോണയും തന്നെയാണ് തെലുങ്ക് പതിപ്പിലും എത്തിയത്.