പ്ലാസ്റ്റിക് സർജറി വഴി സൗന്ദര്യം; പൊട്ടിത്തെറിച്ച് അനസൂയ

തെലുങ്കിലെ പ്രശസ്ത ടിവി അവതാരകയും നടിയുമാണ് അനസൂയ. ടെലിവിഷനിലെ ഗ്ലാമർ താരമാണെങ്കിലും സിനിമയിൽ ഇതുവരെയും തിളങ്ങാൻ അനസൂയയ്ക്ക് കഴിഞ്ഞിട്ടില്ല. 

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ക്ഷണം എന്ന സിനിമയിൽ നെഗറ്റീവ് റോളിൽ അനസൂയ പ്രത്യക്ഷപ്പെട്ടിരുന്നു. സിനിമയിൽ തന്നെ സജീവമാകുകയാണ് അനസൂയയുടെ സ്വപ്നവും.

എന്നാൽ സിനിമയിൽ തിളങ്ങാൻ ശരീരം സർജറി ചെയ്തുവെന്ന് നടിക്കെതിരെ ആരോപണം ഉയർന്നു. പൊതുവെ വണ്ണമുണ്ടായിരുന്ന അനസൂയ തന്റെ ശരീരഭാരം വെട്ടിക്കുറച്ചത് സർജറി ചെയ്താണെന്നാണ് വാർത്ത പ്രചരിച്ചത്. കൂടാതെ സൗന്ദര്യം വർധിക്കാൻ പ്ലാസ്റ്റിക് സർജറി ചെയ്തെന്നും ആരോപണമുണ്ടായിരുന്നു.

എന്നാൽ ഇതിനെതിരെ ശക്തമായ പ്രതികരണവുമായി നടി രംഗത്തെത്തി. തന്നിൽ നിന്നും വാർത്തകളൊന്നും ലഭിക്കാത്തതിനാൽ ചിലർ മെനഞ്ഞുണ്ടാക്കുന്ന ഊഹാപോഹങ്ങളാണ് ഇതെല്ലാമെന്നും ഒരിക്കലും സർജറി ചെയ്യില്ലെന്നും നടി പറഞ്ഞു. താൻ ഷോർട്ട്കട്ടുകളിൽ വിശ്വസിക്കുന്നില്ലെന്നും നടി വ്യക്തമാക്കി.

രാം ചരൺ നായകനാകുന്ന പുതിയ ചിത്രത്തിലാണ് നടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.