മുൻകാമുകൻ വേദിയിൽ; അങ്കലാപ്പിൽ കരീന

ഒരുകാലത്ത് ബോളിവുഡിലെ ചൂടൻ ചർച്ചയായിരുന്നു ഷാഹിദ് കപൂർ–കരീന പ്രണയം. നാല് വർഷം നീണ്ട് നിന്ന പ്രണയത്തിന് ശേഷം ഇരുവരും പിരിയുകയും വേറെ ജീവിതപങ്കാളിയെ കണ്ടെത്തുകയും ചെയ്തു. എന്നാൽ വർഷങ്ങൾക്ക് േശഷവും ഇരുവരും തമ്മിൽ സംസാരിക്കാറ് പോലുമില്ലെന്നാണ് കേൾക്കുന്നത്. പൊതുചടങ്ങിലെത്തിയാലും പരസ്പരം കാണുന്നതിന് അവസരം കൊടുക്കാറില്ല.

കഴിഞ്ഞ ദിവസവും അങ്ങനെയൊരു സംഭവം ഉണ്ടായി. ബോളിവുഡിൽ അവാർഡ് ചടങ്ങിെനത്തിയതായിരുന്നു കരീനയും ഷാഹിദും. റെഡ് കാർപറ്റിൽ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോഴാണ് ഷാഹിദിനെ കരീന കാണുന്നത്. പെട്ടന്ന് തന്നെ നടിയുടെ മുഖം വല്ലാതായി. പിന്നെ എത്രയും പെട്ടന്ന് വേദി വിടണമെന്നായി കരീനയുടെ ചിന്ത.

ഷാഹിദാകട്ടെ കരീനയുടെ പ്രവൃത്തിയെല്ലാം കണ്ട് റെഡ്കാർപെറ്റിൽനിന്നും താരം മടങ്ങുന്നതുവരെ കാത്തുനിന്നു. കരീന മടങ്ങിയ ശേഷം ഷാഹിദ് റെഡ്കാർപറ്റിലെത്തി മാധ്യമങ്ങളോട് സംസാരിക്കുകയുണ്ടായി.