പ്രമുഖ സീരിയൽ സംവിധായകൻ ആദിത്യന് വിടനൽകി സഹപ്രവർത്തകർ. അപ്രതീക്ഷിതമായെത്തിയ വിയോഗ വാര്‍ത്തയില്‍ സങ്കടവും നടുക്കവും രേഖപ്പെടുത്തി സഹപ്രവര്‍ത്തകരെല്ലാം തങ്ങളുടെ പ്രിയ സംവിധായകനെ അവസാനമായി കാണാൻ എത്തിയിരുന്നു. സാന്ത്വനം സീരിയിലെ അണിയറ പ്രവർത്തകര്‍ വിടപറയാനെത്തിയത് നൊമ്പരക്കാഴ്ചയായി മാറി. ഈ സീരിയലിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രമുഖ സീരിയൽ സംവിധായകൻ ആദിത്യന് വിടനൽകി സഹപ്രവർത്തകർ. അപ്രതീക്ഷിതമായെത്തിയ വിയോഗ വാര്‍ത്തയില്‍ സങ്കടവും നടുക്കവും രേഖപ്പെടുത്തി സഹപ്രവര്‍ത്തകരെല്ലാം തങ്ങളുടെ പ്രിയ സംവിധായകനെ അവസാനമായി കാണാൻ എത്തിയിരുന്നു. സാന്ത്വനം സീരിയിലിലെ അണിയറ പ്രവർത്തകര്‍ വിടപറയാനെത്തിയത് നൊമ്പരക്കാഴ്ചയായി മാറി. ഈ സീരിയലിന്റെ ചിത്രീകരണം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ സമയത്തായിരുന്നു ആദിത്യന്റെ മരണം.

ജനപ്രിയ ടെലിവിഷൻ സീരിയലുകളിലൊന്നായ സാന്ത്വനത്തിന്റെ സംവിധായകനാണ് ആദിത്യൻ.  ബുധനാഴ്ച മണക്കാടുള്ള ഒരു വീട്ടിലെ ഷൂട്ടിങ് പൂർത്തിയാക്കി രാത്രി പത്തു മണിയോടെ പേയാടുള്ള വാടകവീട്ടിലേക്കു പോയതാണ് ആദിത്യൻ.  പുലർച്ചെ 2.20 ന് സീരിയലിന്റെ പോസ്റ്റ് പ്രൊഡക്‌ഷൻ ഡയറക്ടർ ശരത്തിനെ ഫോൺ ചെയ്തു നെഞ്ചു വേദനയെന്നും ആശുപത്രിയിലേക്കു പോകണമെന്നും പറഞ്ഞു. 

ADVERTISEMENT

ശരത് വീട്ടിലെത്തിയപ്പോൾ അവശനിലയിലായിരുന്നു. തുടർന്നു സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുൻപു ആദിത്യൻ മരണമടയുകയായിരുന്നു.  സാന്ത്വനം സീരിയലിലെ താരങ്ങൾക്കെല്ലാം തന്നെ കുടുംബാംഗത്തെ പോലെ ആയിരുന്നു ആദിത്യൻ. ചിപ്പി രാജീവ് പരമേശ്വരൻ, സജിൻ, ഗിരീഷ് നമ്പ്യാർ, ഗോപിക അനിൽ തുടങ്ങിയവരാണ് സാന്ത്വനത്തിലെ പ്രധാന കഥാപാത്രങ്ങൾ.  

അമ്മ, വാനമ്പാടി, ആകാശദൂത് തുടങ്ങിയവയാണ് ആദിത്യൻ സംവിധാനം ചെയ്ത മറ്റു  സീരിയലുകൾ.  കൊല്ലം അഞ്ചൽ സ്വദേശിയാണ് ആദിത്യൻ

English Summary:

Serial Director Adityan Last Moments