മലയാള ടെലിവിഷൻ ചരിത്രത്തിലെ എക്കാലത്തെയും ജനപ്രിയ ഗെയിം ഷോ ഉടൻ പണം വീണ്ടുമെത്തുന്നു. വ്യത്യസ്‌തവും ആവേശകരവുമായ ഈ അഞ്ചാം പതിപ്പ് ഏപ്രിൽ 22ന് ആരംഭിക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8.30 നാണ് ഉടൻ പണം മഴവില്‍ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്നത്. ‘എടിഎം’മിനൊപ്പം മത്സരത്തിന് ആവേശം പകരാൻ എത്തുന്നത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള ടെലിവിഷൻ ചരിത്രത്തിലെ എക്കാലത്തെയും ജനപ്രിയ ഗെയിം ഷോ ഉടൻ പണം വീണ്ടുമെത്തുന്നു. വ്യത്യസ്‌തവും ആവേശകരവുമായ ഈ അഞ്ചാം പതിപ്പ് ഏപ്രിൽ 22ന് ആരംഭിക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെ  രാത്രി 8.30 നാണ് ഉടൻ പണം മഴവില്‍ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്നത്. ‘എടിഎം’മിനൊപ്പം മത്സരത്തിന് ആവേശം  പകരാൻ എത്തുന്നത് മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ നടൻ ജയറാമാണ്. ഉടൻ പണത്തിന്റെ പുതിയ അവതാരകരായ വെങ്കിടേഷിനെയും ട്വിങ്കിള്‍ ശീതളിനെയും പുതിയ മത്സര രീതികളേയും പുതിയ പതിപ്പിനേയും പ്രേക്ഷകരിലേക്ക് പരിചയപ്പെടുത്തി കൊടുക്കുന്നത് ജയറാം തന്നെയാണ്.

ഉടൻ പണത്തിലെ കൗതുകകരമായ  സവിശേഷതയാണ്  മനോരമമാക്‌സിന്റെ OKONG (ഒപ്പം കളിക്കാം ഒപ്പം നേടാം ഗെയിം). ഇതിലൂടെ പ്രേക്ഷകര്‍ക്കും, ടിവി മത്സരാര്‍ഥിയുടെ ഒപ്പം തന്നെ, അവരവരുടെ വീടുകളില്‍ ഇരുന്നുകൊണ്ട് ഉത്തരങ്ങള്‍ രേഖപ്പെടുത്തി, മത്സരാര്‍ഥി നേടുന്ന അതേ തുക തന്നെ സമ്മാനമായി നേടാനുള്ള അവസരമുണ്ട്. മനോരമമാക്‌സ് ഡൗൺലോഡ് ചെയ്ത്, ഉടൻ പണം ബാനറിൽ ക്ലിക്ക് ചെയ്‌ത്, ലോഗിൻ ചെയ്‌ത്‌, വിശദ വിവരങ്ങൾ പൂരിപ്പിച്ച്, ടിവിയിൽ സംപ്രേക്ഷണം ആരംഭിക്കുമ്പോൾ തന്നെ പ്രേക്ഷകർക്ക് OKONG കളിച്ച് തുടങ്ങാം.

ADVERTISEMENT

പ്രേക്ഷകർക്ക്  OKONG-ലൂടെ, ജയറാമിനും മത്സരാർഥിക്കുമൊപ്പം മത്സരിച്ച് സമ്മാനം നേടാനുള്ള സുവർണ്ണാവസരമാണ് കൈവരുന്നത്. 12 കോടിയിലധികം രൂപയാണ്  പ്രേക്ഷകര്‍ക്കും മത്സരാര്‍ഥികള്‍ക്കുമായി ഉടന്‍ പണം ഇതുവരെ നൽകിയിട്ടുള്ളത്!

ഔട്ട്ഡോർ, ഇൻഡോർ,  ഔട്ട്ഡോർ-ഇൻഡോർ, എന്നിങ്ങനെ പുതുമ നിറഞ്ഞ രീതികളിൽ 850ൽ പരം എപ്പിസോഡുകളാണ് കഴിഞ്ഞ നാല് പതിപ്പിൽ നിന്നുമായി ഉടൻ പണം സംപ്രേക്ഷണം ചെയ്‌തിട്ടുള്ളത്‌.  മാത്തു, കല്ലു, ഡെയ്ന്‍, മീനാക്ഷി, കുക്കു തുടങ്ങി 'ഉടൻ പണം' അവതാരകർ എല്ലാം തന്നെ പോയ വർഷങ്ങളിൽ ജനഹൃദയങ്ങൾ കീഴടക്കിയിരുന്നു. 

ADVERTISEMENT

ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആളുകള്‍ ‘ആള്‍ക്കൂട്ടം’ ആയി മത്സരവേദികളില്‍ ഉണ്ടാകും. അവരില്‍ ആരായിരിക്കും മത്സരാർത്ഥി  എന്ന സസ്പെൻസിൽ തന്നെയാണ് എപ്പിസോഡുകൾ ആരംഭിക്കുന്നത്.  തിരഞ്ഞെടുക്കപ്പെടുന്ന ഈ മത്സരാർഥിയാണ്,  25 ലക്ഷം രൂപ വരെയുള്ള മത്സരത്തിലേക്ക് പ്രവേശിക്കുന്നത്. 

ഉടൻ പണം അഞ്ചാം പതിപ്പിന്റെ മറ്റൊരു പുതുമയാണ് ശരവേഗത്തില്‍ പായുന്ന ഡിഷ്യൂം-ഡിഷ്യൂം റൗണ്ട്. അഞ്ച് ചോദ്യങ്ങള്‍ ശരവേഗത്തില്‍  എ.ടി.എം ചോദിക്കും. പത്ത് സെക്കൻഡ്  മാത്രമാണ് മത്സരാർഥിക്കും OKONG പ്രേക്ഷകര്‍ക്കും ഉത്തരം രേഖപ്പെടുത്തുവാന്‍ ലഭിക്കുക. കൂടാതെ, ആള്‍ക്കൂട്ടമായി ഇരിക്കുന്നവര്‍ക്കും  പണം നേടാനുള്ള  ഒരു പ്രത്യേക അവസരം ഇപ്രാവശ്യത്തെ എപ്പിസോഡുകളില്‍ ഉണ്ടാകും. 

ADVERTISEMENT

തിങ്കള്‍ മുതല്‍ വെള്ളി വരെ  രാത്രി 8.30 നാണ് ഉടൻ പണം മഴവില്‍ മനോരമയില്‍ പ്രക്ഷേപണം ചെയ്യുന്നത്. വ്യത്യസ്തമായ ദൃശ്യ ചാരുതയിൽ, മനോഹരമായ സെറ്റിൽ, ആട്ടവും പാട്ടും എല്ലാം ചേർന്ന്, ഒരു പക്കാ എൻറ്റർടെയ്നർ എന്ന രീതിയിലാണ് ഈ ഗെയിം ഷോ ഒരുങ്ങുന്നത്.

English Summary:

Udan Panam Premering 22nd April