എരഞ്ഞോളി മൂസയുടെ ജീവിതത്തെ ഒറ്റ വാക്കിൽ സ്നേഹം എന്നു സംഗ്രഹിക്കാം. തലശ്ശേരി കടപ്പുറത്തെ വീട്ടിൽ ആദ്യമായി കാണുമ്പോൾ മൂസക്ക തിരക്കിലായിരുന്നു. വൃക്കരോഗത്താൽ വലയുന്ന ഒരു സ്ത്രീക്കുവേണ്ട സഹായം സംഘടിപ്പിക്കുന്നതിനും അവർക്കു വീടുവച്ചു നൽകുന്നതിനുമുള്ള ചർച്ചകൾക്കിടെയായിരുന്നു പാട്ടുവർത്തമാനം.

എരഞ്ഞോളി മൂസയുടെ ജീവിതത്തെ ഒറ്റ വാക്കിൽ സ്നേഹം എന്നു സംഗ്രഹിക്കാം. തലശ്ശേരി കടപ്പുറത്തെ വീട്ടിൽ ആദ്യമായി കാണുമ്പോൾ മൂസക്ക തിരക്കിലായിരുന്നു. വൃക്കരോഗത്താൽ വലയുന്ന ഒരു സ്ത്രീക്കുവേണ്ട സഹായം സംഘടിപ്പിക്കുന്നതിനും അവർക്കു വീടുവച്ചു നൽകുന്നതിനുമുള്ള ചർച്ചകൾക്കിടെയായിരുന്നു പാട്ടുവർത്തമാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എരഞ്ഞോളി മൂസയുടെ ജീവിതത്തെ ഒറ്റ വാക്കിൽ സ്നേഹം എന്നു സംഗ്രഹിക്കാം. തലശ്ശേരി കടപ്പുറത്തെ വീട്ടിൽ ആദ്യമായി കാണുമ്പോൾ മൂസക്ക തിരക്കിലായിരുന്നു. വൃക്കരോഗത്താൽ വലയുന്ന ഒരു സ്ത്രീക്കുവേണ്ട സഹായം സംഘടിപ്പിക്കുന്നതിനും അവർക്കു വീടുവച്ചു നൽകുന്നതിനുമുള്ള ചർച്ചകൾക്കിടെയായിരുന്നു പാട്ടുവർത്തമാനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എരഞ്ഞോളി മൂസയുടെ ജീവിതത്തെ ഒറ്റ വാക്കിൽ സ്നേഹം എന്നു സംഗ്രഹിക്കാം. തലശ്ശേരി കടപ്പുറത്തെ വീട്ടിൽ ആദ്യമായി കാണുമ്പോൾ മൂസക്ക തിരക്കിലായിരുന്നു. വൃക്കരോഗത്താൽ വലയുന്ന ഒരു സ്ത്രീക്കുവേണ്ട സഹായം സംഘടിപ്പിക്കുന്നതിനും അവർക്കു വീടുവച്ചു നൽകുന്നതിനുമുള്ള ചർച്ചകൾക്കിടെയായിരുന്നു പാട്ടുവർത്തമാനം. സംഗീതത്തെക്കാൾ സഹജീവിസ്നേഹത്തിന് സ്ഥാനം കൊടുക്കുന്ന ഹൃദയം അന്നേ തിരിച്ചറിഞ്ഞു. 

റമസാൻ നോമ്പുകാലത്തായിരുന്നു അടുത്ത സന്ദർശനം. അകത്തെ മുറിയിലേക്കു വിളിച്ചു. മേശ നിറയെ പലഹാരങ്ങൾ. ‘നോമ്പല്ലേ മൂസക്കാ?’. തൊട്ടാൽ പൊട്ടുന്ന ചിരിയോടെ അദ്ദേഹം പറഞ്ഞു. ‘നിങ്ങൾക്കു നോമ്പില്ലല്ലോ... ഒക്കെ കഴിച്ചിട്ടേ ഞാൻ വിടൂ.’ ഭാര്യയെ അടുത്തേക്കു വിളിച്ചു ചേർത്തു നിർത്തിയിട്ടു പറഞ്ഞു: ‘എല്ലാം ഇവളുണ്ടാക്കിയതാ.’ പിന്നെ അവരുടെ കണ്ണിൽ നോക്കിക്കൊണ്ടു പറഞ്ഞു: ‘ഞാൻ പണംകൊണ്ടും പ്രശസ്തികൊണ്ടും അന്ധനായിപ്പോയ ഒരു കാലമുണ്ടായിരുന്നു. അന്ന് ഇവളെ തിരിഞ്ഞുനോക്കിയിട്ടില്ല. ഇവളുടെ സ്നേഹത്തിന്റെ വില അറിഞ്ഞിട്ടില്ല. തലയിൽ വെട്ടം വീഴാൻ കുറേ കാലമെടുത്തു. ഇന്നു സ്നേഹംകൊണ്ടു ഞാൻ കടം തീർക്കുകയാ, എത്ര സ്നേഹിച്ചാലും അതു തീരില്ലെന്ന് എനിക്കറിയാം...’  ആത്മകഥയിൽ വിശദമായി എഴുതിയിട്ടും തീരാത്ത നോവിന്റെ ജലരാശി ആ കണ്ണുകളിൽ തെളിഞ്ഞു.

ADVERTISEMENT

തലശ്ശേരി കടപ്പുറത്ത മണൽ മാഫിയയ്ക്കെതിരെ മൂസക്ക ശക്തമായി ശബ്ദമുയർത്തി വിവാദം സൃഷ്ടിച്ച കാലം. സംഭാഷണത്തിനിടെ മൂസക്ക പറഞ്ഞു: ‘പലരും ചോദിക്കും, നിങ്ങൾ പാട്ടുകാരനല്ലേ, എന്തിനാണ് മറ്റുള്ളവരുടെ കാര്യത്തിലൊക്കെ ഇടപെടുന്നതെന്ന്. പക്ഷേ, എല്ലാവരും സ്വന്തംകാര്യം മാത്രം ചിന്തിച്ചിരുന്നെങ്കിൽ ഇന്നത്ത ഞാൻ ഉണ്ടാകുമായിരുന്നില്ല.’ 

 

ശരിയാണ്, തലശ്ശേരി ചന്തയിലെ ചുമട്ടുകാരനായിരുന്ന മൂസ, ലോകമറിയുന്ന എരഞ്ഞോളി മൂസയായത് ഒരുപാടുപേരുടെ സൗമനസ്യം സ്വീകരിച്ചാണ്. ഒക്കെ ഓർത്തുവച്ചിട്ടുണ്ട് അദ്ദേഹം. എരഞ്ഞോളി ഗ്രാമത്തിൽ ജനിച്ച മൂസയുടേതു വിശപ്പിന്റെ വേദന അറിഞ്ഞ ബാല്യമായിരുന്നു. എന്നാൽ, 45 വാട്സ് ആംപ്ലിഫെയറും തെങ്ങിൽ കെട്ടിയ രണ്ട് കോളാമ്പി സ്പീക്കറുമുള്ള കല്യാണവീടുകളിലെ അഹൂജ മൈക്കിലൂടെ പാടുമ്പോൾ മൂസ സങ്കടമറിഞ്ഞില്ല.അങ്ങനെയിരിക്കെ, ഗ്രാമീണ കലാസമിതി അരങ്ങാറ്റുപറമ്പ് ശ്രീനാരായണമഠത്തിൽ ഗുരു ജയന്തിക്ക് സംഘടിപ്പിച്ച ഗാനമേളയിൽ 11 വയസ്സുകാരൻ മൂസയ്ക്കും കിട്ടി ഒരവസരം. എസ്.എം. കോയ എഴുതി സംഗീതമിട്ട ‘അരിമുല്ലപ്പൂമണമുള്ളോളേഅഴകിലേറ്റം ഗുണമുള്ളോളേ... പാടി അരങ്ങാറ്റുപറമ്പിൽ അരങ്ങേറ്റം. ‘ഇങ്ങനെ പാട്ടുംപാടി നടന്നാൽ മതിയോ?’ എന്ന നാട്ടുകാരുടെ നിരന്തരമായ ചോദ്യത്തിനു മുന്നിൽ തോൽക്കാൻ ആ കൗമാരക്കാരൻ തീരുമാനിച്ചു. അങ്ങനെ  തലശ്ശേരി അങ്ങാടിയിൽ ഒരു ചുമട്ടുകാരൻ കൂടി ജനിച്ചു. ഒപ്പം ‘ടെല്ലിച്ചേരി മ്യൂസിക്സ്’ ക്ലബ്ബിൽ പുതിയൊരു പാട്ടുകാരനും. അവിടെയാണ് സംഗീത സംവിധായകൻ കെ. രാഘവന്റെ ശ്രദ്ധയിൽ വിഷാദഛായയുള്ള ആ സ്വരം പതിയുന്നത്. ‘ആകാശവാണിയിൽ ചേരൂ’ എന്ന് രാഘവൻ മാസ്റ്ററുടെ ഉപദേശം. മൂസയ്ക്ക് ആത്മവിശ്വാസം ഇല്ലായിരുന്നു. വീണ്ടും രാഘവൻ മാസറ്റർ പിടികൂടി. ഇത്തവണ അദ്ദേഹത്തിന്റെ പക്കൽ ആകാശവാണിയുടെ ഓഡിഷന്റെ അപേക്ഷ ഉണ്ടായിരുന്നു. മൂസയ്ക്കുവേണ്ടി മാസ്റ്റർ ഫോം പൂരിപ്പിച്ചു. പേരെഴുതുന്ന കോളമെത്തിയപ്പോൾ മൂസ വീട്ടുപേരു ചേർത്തു പറഞ്ഞു. ‘വലിയകത്തു മൂസ’. അദ്ദേഹം പക്ഷേ, ഫോമിൽ എഴുതിയതിങ്ങനെ: ‘എരഞ്ഞോളി മൂസ’.!

 

ADVERTISEMENT

കോഴിക്കോട് ആകാശവാണി ചെന്നെത്തിയിടത്തെല്ലാം ‘എരഞ്ഞോളി മൂസ’ പേരെടുത്തു. നൂറു കണക്കിനു പാട്ടുകൾ. പ്രിയശിഷ്യനു മികച്ച പരിഗണനയും പരിശീലനവും നൽകാൻ രാഘവൻ മാസ്റ്റർ ശ്രദ്ധവച്ചു. പി.എസ്. നമ്പീശന്റെ രചനയിൽ മാസ്റ്റർ സംഗീതം നൽകിയ

‘കണ്ണീർമാളിക തീർത്തു ഒരു

കണ്ണാടി മാളിക തീർത്തു.’

എന്ന വിഷാദഗാനം അക്കാലത്ത് സൂപ്പർ ഹിറ്റായി. 

ADVERTISEMENT

മൂസയെ പ്രഫഷനൽ ഗായകനാക്കിയ ഭാഗ്യമൂഹൂർത്തം വരുന്നതേ ഉണ്ടായിരുന്നുള്ളൂ. പി.ടി. അബ്ദുറഹ്മാന്റെ രചനയിൽ ചാന്ദ് പാഷ സംഗീതം നൽകിയ ‘മിഹ്റാജ് രാവിലെ കാറ്റേ..മരുഭൂ തണുപ്പിച്ച കാറ്റേ...’ എന്ന ഗാനം എച്ച്എംവി റിക്കോർഡിനുവേണ്ടി പാടി. ‘മിഹ്റാജ് രാവിലെ കാറ്റ്’ എന്ന ആൽബത്തിലെ പ്രാരംഭഗാനമായിരുന്നു അത്. മാപ്പിള ഗാനചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്ന്. പിന്നീടിങ്ങോട്ടു മൂസയുടെ നാളുകളായിരുന്നു. നൂറു കണക്കിന് ആൽബങ്ങളിലായി ആയിരക്കണക്കിനു ഗാനങ്ങൾ, വിവിധ രാജ്യങ്ങളിലായി ദിവസവും മൂന്നും നാലും സ്റ്റേജുകൾ, മറ്റു മാപ്പിള ഗായകരിൽനിന്നു വ്യത്യസ്തമായി ഒട്ടേറേ ലളിതഗാന ആൽബങ്ങളിൽ പാടാനുള്ള ഭാഗ്യം.

 

‘എങ്ങനെ ഈ ശബ്ദം തളരാതെ നിലനിർത്തുന്നു?’ ഒരിക്കൽ ചോദിച്ചു. മറപടി ഇങ്ങനെ: ‘മാസം 20 ദിവസമെങ്കിലും പരിപാടി ഉണ്ടാകും. അതുതന്നെയാണു പരിശീലനം.’ഒരു ദുഃഖവും പങ്കുവച്ചു. ‘സംഗീതം ശാസ്ത്രീയമായി പഠിക്കാൻ കഴിഞ്ഞില്ല. രാഘവൻ മാസ്റ്ററുടെ നിർദേശപ്രകാരം തിരുവങ്ങാട് കു‍ഞ്ഞിക്കണ്ണൻ ഭാഗവതരിൽനിന്ന് കർണാടക സംഗീതം അൽപകാലം പഠിച്ചെങ്കിലും തുടരാൻ കഴിഞ്ഞില്ല. ശരത് ചന്ദ്ര മറാഠേയിൽനിന്നു പഠിച്ച കുറച്ചു ഹിന്ദുസ്ഥാനിയേ വശമുള്ളൂ.’

 

ഗൾഫിൽ ഏറ്റവും കൂടുതൽ വേദിയിൽ പാടിയ ഇന്ത്യൻ ഗായകനുള്ള റെക്കോർഡ് മൂസയ്ക്കാണ്. ആയിരത്തിലധികം.! കാൽ നൂറ്റാണ്ടായി മൂസക്കയുടെ വലിയപെരുന്നാളും ചെറിയ പെര‌ുന്നാളുമൊക്കെ അറേബ്യൻ നാടുകളിലാണ്. മൂസക്ക കടന്നുപോകുമ്പോൾ ഏറ്റവും സങ്കടപ്പെടുക പ്രവാസികളാവും. മരൂഭൂമിയെയും മനസ്സിനെയും തണുപ്പിച്ച ആ ശബ്ദം ഈ റമസാനിൽ അവർക്കൊപ്പമില്ല.