‘കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ...’ ആ രാത്രിയിൽ ഭാവഗായകൻ ഒട്ടും ഭാവം ചോരാതെ പാടുമ്പോൾ ആരാധകരുടെ കരഘോഷങ്ങളോ ആരവങ്ങളോ എന്തിന്, പിന്നണിയുടെ പിൻബലമോ പോലും അന്നവിടെയില്ല. റെയിൽവേ സ്റ്റേഷനിൽ പിന്നെ ഇതൊക്കെ എങ്ങനെയുണ്ടാവാൻ! ഒപ്പമുള്ളവരെ കൂടാതെ രാത്രിയാത്രയ്ക്ക് വന്നെത്തിയിട്ടുള്ള ഏതാനും കുറച്ചാളുകളും

‘കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ...’ ആ രാത്രിയിൽ ഭാവഗായകൻ ഒട്ടും ഭാവം ചോരാതെ പാടുമ്പോൾ ആരാധകരുടെ കരഘോഷങ്ങളോ ആരവങ്ങളോ എന്തിന്, പിന്നണിയുടെ പിൻബലമോ പോലും അന്നവിടെയില്ല. റെയിൽവേ സ്റ്റേഷനിൽ പിന്നെ ഇതൊക്കെ എങ്ങനെയുണ്ടാവാൻ! ഒപ്പമുള്ളവരെ കൂടാതെ രാത്രിയാത്രയ്ക്ക് വന്നെത്തിയിട്ടുള്ള ഏതാനും കുറച്ചാളുകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ...’ ആ രാത്രിയിൽ ഭാവഗായകൻ ഒട്ടും ഭാവം ചോരാതെ പാടുമ്പോൾ ആരാധകരുടെ കരഘോഷങ്ങളോ ആരവങ്ങളോ എന്തിന്, പിന്നണിയുടെ പിൻബലമോ പോലും അന്നവിടെയില്ല. റെയിൽവേ സ്റ്റേഷനിൽ പിന്നെ ഇതൊക്കെ എങ്ങനെയുണ്ടാവാൻ! ഒപ്പമുള്ളവരെ കൂടാതെ രാത്രിയാത്രയ്ക്ക് വന്നെത്തിയിട്ടുള്ള ഏതാനും കുറച്ചാളുകളും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കരിമുകിൽ കാട്ടിലെ രജനിതൻ വീട്ടിലെ...’ ആ രാത്രിയിൽ ഭാവഗായകൻ ഒട്ടും ഭാവം ചോരാതെ പാടുമ്പോൾ ആരാധകരുടെ കരഘോഷങ്ങളോ ആരവങ്ങളോ എന്തിന്, പിന്നണിയുടെ പിൻബലമോ പോലും അന്നവിടെയില്ല. റെയിൽവേ സ്റ്റേഷനിൽ പിന്നെ ഇതൊക്കെ എങ്ങനെയുണ്ടാവാൻ! ഒപ്പമുള്ളവരെ കൂടാതെ രാത്രിയാത്രയ്ക്ക് വന്നെത്തിയിട്ടുള്ള ഏതാനും കുറച്ചാളുകളും അവിടവിടെ നിൽപുണ്ട്! മലയാളത്തിന്റെ സംഗീത വിഹായസ്സിലേക്കു പറന്നുയരാൻ ചിറകായം പിടിച്ചുകഴിഞ്ഞ പാലിയത്ത് ജയചന്ദ്രൻ എന്ന പി. ജയചന്ദ്രൻ എന്തേ തെരുവിൽ പാടുന്നു? അല്പം മുമ്പുകേട്ട നിരാശയുടെ നിറം വീണ ശകാരവർഷത്തിലേക്ക് നമുക്കും ഒന്നു കാതു കൊടുക്കാം.... ‘എടോ, തന്റെ കരിമുകിൽ കാട്ടിലെ എന്ന പാട്ട് കേൾക്കാൻ 40 കിലോമീറ്റർ സൈക്കിൾ ചവിട്ടി വന്നതാണ് ഞാൻ. ആ പാട്ട് പാടണമെന്ന് കുറിപ്പെഴുതി കൊടുത്തയച്ചിട്ടുപോലും താൻ പാടിയില്ല. താനെന്തു ഗാനമേളക്കാരനാടോ?’ ഹൃദയത്തിൽ കൊണ്ടുള്ള ഒരു ആരാധകന്റെ ആത്മരോഷമാണ്. ഗാനമേള കഴിഞ്ഞ് രാത്രിവണ്ടി പിടിക്കാനെത്തിയ തന്നെ തിരഞ്ഞെത്തിയതാണ് ആ മനുഷ്യൻ! നിഷ്കളങ്കമായ ആ ക്ഷോഭം ഉള്ളിൽത്തട്ടിയ, സംഗീതത്തെ നെഞ്ചേറ്റുന്ന ഗായകന് ഓരോ ഹൃദയത്തിലും അത് ചെലുത്തുന്ന സ്വാധീനം എത്രത്തോളമുണ്ടെന്ന് നന്നായറിയാം. തികച്ചും ശാന്തനായി, തന്നെ തേടിയെത്തിയ ആ മനുഷ്യനോട് ക്ഷമ ചോദിക്കാൻ ഗാനരംഗത്തെ ആ രാജരക്തത്തിന് അന്ന് ഒട്ടും മടി തോന്നിയില്ല. തന്റെ ഇഷ്ടഗാനം കേൾക്കാനാവാതെ പോയതിലുള്ള ആ പരിഭവത്തിന് മഹാഗായകൻ പ്രായശ്ചിത്തം ചെയ്യുകയായിരുന്നു അന്ന് അവിടെ!

 

ADVERTISEMENT

പിന്നണിഗാനരംഗത്തേക്കു കടന്നു വന്നിട്ട് രണ്ടുമൂന്നു വർഷം ആയെങ്കിലും അന്ന് ആദ്യമായി വരികളിൽ മനസ്സുടക്കി പി. ജയചന്ദ്രന്റെ കണ്ണുകൾ നിറഞ്ഞു... കണ്ഠമൊന്ന് ഇടറിയെങ്കിലും പാട്ടിനോടു കൂറുപുലർത്താൻ പരമാവധി ശ്രമിച്ചതുകൊണ്ടാവാം ശ്രുതിയിൽ വെള്ളി വീഴാൻ ഇട വന്നില്ല.. അല്ലെങ്കിലും കഥാപാത്രത്തിന്റെ ആത്മ നൊമ്പരങ്ങളിലേക്ക് ആഴ്ന്നിറങ്ങി, വാക്കുകളിൽ കദനം കൊരുത്ത് അവയ്ക്കു ജീവൻ പകരുന്ന ഭാസ്കര മാന്ത്രികതയിൽ കണ്ണീരണിഞ്ഞു പോവാത്തത് ആരാണ്?

 

രേവതി സ്റ്റുഡിയോയിലെ കൺസോളിൽ വരികളിൽ ലയിച്ചു ചേർന്നുള്ള ആ ആലാപനം ആവർത്തനങ്ങളിലൂടെ കടന്ന് പൂർണമായി. ബിജിഎം അവസാന ടേക്കുമെടുത്ത് നിശ്ചലമാവുമ്പോൾ പാട്ട് ചിട്ടപ്പെടുത്തിയ രാഘവൻ മാഷ് നേരേ കൺസോളിൽ നിന്നുമിറങ്ങി വരുന്ന ഗായകനരികിലെത്തി, ‘കൊള്ളാം... ഞാനുദ്ദേശിച്ചതിലും നന്നായി ഭാവം വന്നു!’ ശുഭ്രവസ്ത്രധാരിയായ മാഷ് അതിലും വെണ്മയാർന്ന പുഞ്ചിരിയുമായി നിറഞ്ഞ സംതൃപ്തിയിൽ തോളിൽ തട്ടി അഭിനന്ദിച്ചു. മാഷിനുവേണ്ടി കേവലം രണ്ടാമത്തെ ഗാനം മാത്രം പാടാനെത്തിയ ഗായകന്റെ കണ്ണുകൾ ആത്മാർഥത മുറ്റിയ ആ അഭിനന്ദനത്തിനുമുന്നിൽ അന്ന് വീണ്ടും ഈറനണിഞ്ഞു. കാലം പിന്നെയൊട്ടും അമാന്തിച്ചില്ല, ഓരോ വാക്കിലേക്കുപോലും അനിവാര്യമായ ഭാവത്തെ ആവാഹിച്ചു വരുത്താൻ പോന്ന ആ ആലാപന മികവിന്റെ ആൾരൂപത്തിന് പതിച്ചുകിട്ടി, മറ്റാർക്കും കിട്ടിയിട്ടില്ലാത്ത പട്ടം - ഭാവഗായകൻ!

 

ADVERTISEMENT

ചെല്ലമ്മ ആരെയും കൂസാത്ത, തന്റേടക്കാരിയായ യൗവനയുക്തയായിരുന്നു. സകല അടവുകളും പയറ്റി അവളുടെ വശ്യസൗന്ദര്യത്തെ നുകരാനായി പലരുമെത്തിയെങ്കിലും അനാഥയും നിരാലംബയുമായ അവൾ ഒരാൾക്കു മുമ്പിലും കീഴ്പ്പെട്ടില്ല. മാത്രമല്ല, പലർക്കും ആ നാവിന്റെ ചൂടറിയേണ്ടതായും വന്നു! പക്ഷേ, ഒരു തീരമണയാനുള്ള അമിതാഗ്രഹത്താൽ, കൗശലക്കാരനായ കുഞ്ഞച്ചനു മുമ്പിൽ അവൾ അതുവരെ കാത്തു സൂക്ഷിച്ചതൊക്കെയും അടിയറ വയ്ക്കേണ്ടി വന്നു. പ്രതീക്ഷകളെയെല്ലാം അസ്ഥാനത്താക്കി കുഞ്ഞച്ചൻ തിരികെ പോകുമ്പോൾ അവളുടെ മനസ്സ് വല്ലാതെ പിടഞ്ഞു. സ്ത്രീസഹജമായ ആ പിടച്ചിലിന് കാവ്യഭാഷ്യം ചമയ്ക്കാൻ പി. ഭാസ്കരൻ എന്ന കവിക്ക് അത്ര എളുപ്പമായിരുന്നില്ലത്രേ! സ്വന്തം സംവിധാനത്തിലുള്ള സിനിമയാണ്, പോരായ്മകൾ വന്നുകൂടാ. ഗ്രാമീണ പശ്ചാത്തലം ഗാനത്തിൽ പ്രതിഫലിക്കണം. വരികൾ വൈകാരികവുമാവണം. മാനുഷികാവസ്ഥകളിലേക്ക് പ്രാകൃതിക ഭാവങ്ങളെ സംയോജിപ്പിച്ച് ഭാസുരമായ ഭാവനകളെ കെട്ടഴിച്ചുവിടാൻ മുമ്പ് ആ തൂലികയ്ക്ക് അത്ര പണിപ്പെടേണ്ടതായി വന്നിട്ടില്ല. ഇത്തവണ ഭാസ്കരചിന്തകൾ  ചെല്ലമ്മയുടെ നീറ്റലിനേയും പേറി വെങ്ങാനൂർ പുഞ്ചയേയും വെള്ളായണിക്കായലിനെയും ഏറെത്തവണ വലം വച്ചു. കായലിനു മീതേ

 

അസ്തമയം പകലിനെ വിഴുങ്ങാനൊരുങ്ങവേ ഒരു നിസ്സഹായയായ പെണ്ണിന്റെ, എവിടെയോ ആണ്ടു പോകുന്ന പ്രതീക്ഷകളിലേക്കു കവികൽപനകളും മെല്ലെ ചായുകയായി. പിന്നെ വൈകിയില്ല, ചക്രവാളത്തിന്റെ അന്തിച്ചോപ്പിലേക്ക് ഇരുളിന്റെ മഷിക്കൂട്ട് വീഴും മുമ്പേ ആ ഹൃദയതാളിൽ കോറി വീഴുകയായി വരികൾ... ‘കരിമുകിൽ കാട്ടിലെ രജനി തൻ വീട്ടിലെ കനകാംബരങ്ങൾ വാടി...’

 

ADVERTISEMENT

ഏറെക്കുറെ ഇരുൾ പരന്ന ചെല്ലമ്മയുടെ നാൾവഴികളെ, അവളിലെ വിരഹത്തിന്റെ നോവിനെ എത്ര ആർദ്രമായാണ് ആദ്യവരികളിൽത്തന്നെ വരച്ചു ചേർത്തിരിക്കുന്നത്! കനകാംബരങ്ങൾ വാടിയതും കടത്തുവള്ളം യാത്രയായതുമൊക്കെ ആ മുറിവിന്റെ വിങ്ങലുകളെ കേൾവിക്കാരനിലേക്കും പകർന്നേകാൻ പോന്ന തികഞ്ഞ പ്രതീകങ്ങളായി എന്നതു പറയാതെ വയ്യ! പ്രിയപ്പെട്ടവർ യാത്ര പറഞ്ഞകലുന്നതിലെ വൈകാരികത കാഴ്ചക്കാരുടെ പോലും കണ്ണുനനയിക്കും. അത്തരമൊരു രംഗത്തിന്റെ, വാക്കുകളാൽ മെനഞ്ഞ ദൃശ്യാവിഷ്കാരമാണ് ഭാസ്കരൻ മാഷിന്റെ തൂലികയിൽ പിറന്നിരിക്കുന്നത്. 

 

മോഹനരാഗത്തിൽ ഈണമൊരുക്കുമ്പോൾ കവിയുടെ ഉള്ളിലിരുപ്പ് മനസ്സിലാക്കിയ രാഘവൻ മാസ്റ്റർക്ക് ആലാപനത്തിൽ വരേണ്ട ഭാവത്തെപ്പറ്റി നല്ല ധാരണയുണ്ടായിരുന്നു. സംഗീതസംവിധാന രംഗത്ത് ഹരിശ്രീ കുറിച്ചത് ഭാസ്കരൻ മാഷിന്റെ വരികൾക്കുവേണ്ടിയായതുകൊണ്ട് ആ മനസ്സ് വായിച്ചെടുക്കാൻ രാഘവൻ മാസ്റ്റർക്ക് അത്ര പ്രയാസമില്ല. പിന്നണി ഗാനരംഗത്തെ പുതുമുഖമായ ബ്രഹ്മാനന്ദനെക്കൊണ്ട് പാടിക്കാനായിരുന്നു മാസ്റ്റർ ആദ്യം തീരുമാനിച്ചത്. പക്ഷേ, ജയചന്ദ്രന്റെ ശബ്ദവിന്യാസത്തിൽ താൻ പ്രതീക്ഷിക്കുന്ന ഭാവം കണ്ടെത്താനായ മാസ്റ്റർ തീരുമാനം മാറ്റുകയായിരുന്നു! മാത്രവുമല്ല, തന്റെ ‘പൂർണേന്ദു മുഖിയോടമ്പലത്തിൽ വച്ച്....’ എന്ന ഗാനം പാടി ഹിറ്റാക്കിയ ഗായകനെ അന്നേ രാഘവൻ മാസ്റ്റർക്ക് നന്നേ ബോധിച്ചിരുന്നതുമാണ്. എന്നാൽ ബ്രഹ്മാനന്ദനെ നിരാശപ്പെടുത്താൻ മാസ്റ്ററിലെ മനുഷ്യസ്നേഹിക്കായില്ല. ഇതേ ചിത്രത്തിലെ ‘മാനത്തെ കായലിൽ ...’ എന്ന പ്രണയഗാനം ബ്രഹ്മാനന്ദനെക്കൊണ്ട് പാടിച്ച് ഹിറ്റാക്കി മാറ്റാൻ മാസ്റ്റർക്ക് അന്ന് കഴിഞ്ഞിരുന്നുവെന്നത് മറ്റൊരു ചരിത്രം. ‘എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്നായി എന്നെക്കൊണ്ട് ഈ ഗാനം പാടിക്കാനുള്ള രാഘവൻ മാഷിന്റെ അന്നത്തെ തീരുമാനം.’ തന്റെ ശബ്ദത്തിന് അംഗീകാരവും അനശ്വരതയും നല്കിയ ഗാനത്തെപ്പറ്റി ഗായകൻ ഇന്നും വാചാലനാവും.

 

‘ഇനിയെന്നു കാണും നമ്മൾ തിരമാല മെല്ലെ ചൊല്ലി....’ അനുപല്ലവിയിൽ കവിയൊരുക്കിയ യാത്രാമൊഴിയിൽ പിടഞ്ഞു പോവാത്ത ഹൃദയങ്ങളുണ്ടോ? ചക്രവാളമാകെ മുഴങ്ങുന്ന ഗദ്ഗദം കേൾവിയിടങ്ങളിലേക്കും ആഴത്തിലല്ലേ വന്നു പതിക്കുന്നത്. ആലാപനം ഭാവസാന്ദ്രമായതിന്റെ മെച്ചം. ഒപ്പം, ഗുണസിങ് എന്ന കന്നടക്കാരന്റെ ഫ്ലൂട്ടും! ഒഴുകിയിറങ്ങുന്ന ശ്വാസഗതിയിൽ ഉതിർന്നു വീഴുന്ന സ്വരങ്ങൾ തുഴഞ്ഞകലുന്ന കടത്തുവള്ളത്തെ നിസ്സഹായതയോടെ നോക്കി നിൽക്കുന്ന ഏതോ ഏകാന്തതയിലേക്കല്ലേ നമ്മെയും കൂട്ടിക്കൊണ്ടു പോവുന്നത്.

 

കരുത്തയാണെങ്കിലും സ്ത്രീസഹജമായ കീഴ്പ്പെടലുകളിൽ സകല  കരുത്തും ചോർന്നു പോയവളാണ് ചെല്ലമ്മ. ഹൃദയവ്യഥകളുടെ ഭാരവും പേറി കണ്ണീരടക്കാൻ അവൾ പെടുന്ന പാടുകളിലേക്കാവണം ചരണം ഫോക്കസ് ചെയ്യാൻ - മലയാള പാട്ടെഴുത്തിന്റെ കാരണവർ ഉറപ്പിച്ചു. കഥയായാലും കാര്യമായാലും ഹൃദയത്തിൽ സ്പർശിച്ചാൽ പിന്നെ അവിടെ ഉറവ കൊള്ളുന്നവയ്ക്കൊക്കെയും പത്തരമാറ്റിന്റെ തിളക്കമല്ലേ! ആത്മാർഥ സുഹൃത്തിന്റെ എരിഞ്ഞടങ്ങുന്ന ചിതയെ നോക്കി ഏറെ വേദനയിൽ ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌- ‘പാർവണേന്ദുവിൽ ദേഹമടക്കി പാതിരാവിൻ കല്ലറയിൽ...’ എന്നു കുറിച്ച കവി വെറുമൊരു കല്പിത കഥയ്ക്കു ചമച്ച വരികൾ മോശമാവുമോ!

 

ഗണേശൻ എന്ന കലാകാരൻ ഓബോയിൽ ഒരുക്കുന്ന ശോകവൈഖരിയുമായാണ് ആലാപനം രണ്ടാം ചരണത്തിലേക്കു കടക്കുന്നത്. ഷെഹനായിക്ക് സമാനമായ സുഷിരവാദ്യത്തിൽ നിന്നുമുണരുന്ന ശോകഗീതിയിൽ ഹൃദയം വല്ലാതെ നുറുങ്ങുന്നു. ‘കരയുന്ന രാക്കിളിയെ തിരിഞ്ഞൊന്നു നോക്കീടാതെ മധുമാസ ചന്ദ്രലേഖ മടങ്ങുന്നു പള്ളിത്തേരിൽ...’ ഭാവാലാപനം അതിന്റെ പാരമ്യത്തെ സ്പർശിക്കെ തീവ്ര വിരഹത്തിന്റെ തീക്ഷ്ണതയിൽ പ്രതീക്ഷകളുടെ മധുമാസ ചന്ദ്രലേഖയ്ക്കും മടങ്ങിയല്ലേ പറ്റൂ. ‘രണ്ടാം ചരണത്തിലേക്കു കടക്കുമ്പോൾ അന്ന് എന്റെ കണ്ണുകൾ നനയാൻ തുടങ്ങിയിരുന്നു. അപാരമായ ഒരു ദുഃഖസാഗരത്തിലൂടെ ഭാരം നഷ്ടപ്പെട്ട ഒരു കളിയോടം പോലെ  ഒഴുകിപ്പോവുകയായിരുന്നു ഞാൻ.’ പ്രഫഷനലിസത്തിനപ്പുറം ഹൃദയവികാരങ്ങളെ തുറന്നുകാട്ടാൻ മടിയില്ലാത്ത ഒരു സാധാരണക്കാരൻ എന്ന നിലയിലേക്ക് മഹാഗായകന്റെ ഓർമകൾ കാലങ്ങൾക്കിപ്പുറവും പള്ളിത്തേരേറുന്നു. 

 

വയലിൻ തന്ത്രികളിൽ ഊർന്നുവീഴുന്ന ഓരോ ബിറ്റിലും ശോകം ഘനീഭവിച്ചു നിൽക്കുന്നതും ഗാനത്തിന്റെ ക്ലാസിക്കൽ ടച്ചിന് പതിന്മടങ്ങ് മാറ്റേകുന്നു. എക്കാലത്തെയും ഏറ്റവും മികച്ച വിഷാദഗാനങ്ങളിൽ ഒന്നായി ഈ ഗാനം മാറിയതിനു പിന്നിൽ ഓർക്കസ്ട്രേഷനിൽ രാഘവൻ മാസ്റ്റർ പുലർത്തിപ്പോന്ന ഇത്തരം ചില നിഷ്ഠകളുടെ പങ്കും ചെറുതായിരുന്നില്ല. 1969ൽ പുറത്തിറങ്ങിയ ‘കള്ളിച്ചെല്ലമ്മ’യിലേതാണ് ഗാനം. കള്ളിച്ചെല്ലമ്മയെ അനശ്വരയാക്കിയ ഷീലയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കിട്ടിയ സിനിമ കൂടിയായിരുന്നു ഇത്.

 

ചലച്ചിത്ര പിന്നണി ഗാനരംഗത്ത് സജീവമാകും മുമ്പും ശേഷവും ഗാനമേളകളിലും സ്റ്റേജ് ഷോകളിലും തന്റെ ഭാവാലാപനം കൊണ്ട് ശ്രദ്ധേയനായിരുന്നു പി ജയചന്ദ്രൻ. കള്ളിച്ചെല്ലമ്മയിലെ ഈ ഗാനം പുറത്തിറങ്ങിയതോടെ പിന്നീടുള്ള മിക്ക ഷോകളിലും ഈ ഗാനം ജയചന്ദ്രന്റെ ഒരു മാസ്റ്റർ പീസ് തന്നെയായിരുന്നു. തലമുറഭേദമില്ലാതെ എത്രയോ ഹൃദയങ്ങളിൽ പ്രണയത്തിന്റെ തീവ്രതയും വിരഹത്തിന്റെ വേദനയുമായി ആ മധുമാസ ചന്ദ്രലേഖ ഇന്നും കൊതിപ്പിച്ച് പെയ്യുന്നു.