കേന്ദ്ര സര്‍ക്കാരിന്റെ നാലക്ക ശമ്പളമുപേക്ഷിച്ച് ആറന്മുളക്കാരന്‍ ഉണ്ണി സിനിമ പിടിക്കാനിറങ്ങിയത് സിനിമയോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ടായിരുന്നു. ഒരു ജീവിതകാലം മുഴുവന്‍ സമ്പന്നമാക്കാന്‍ കഴിയുമായിരുന്ന സ്വന്തം പുരയിടം വിറ്റു കാശാക്കിയതും സിനിമയ്ക്കു വേണ്ടിത്തന്നെ. ഒടുവില്‍ എന്തു നേടിയെന്നു

കേന്ദ്ര സര്‍ക്കാരിന്റെ നാലക്ക ശമ്പളമുപേക്ഷിച്ച് ആറന്മുളക്കാരന്‍ ഉണ്ണി സിനിമ പിടിക്കാനിറങ്ങിയത് സിനിമയോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ടായിരുന്നു. ഒരു ജീവിതകാലം മുഴുവന്‍ സമ്പന്നമാക്കാന്‍ കഴിയുമായിരുന്ന സ്വന്തം പുരയിടം വിറ്റു കാശാക്കിയതും സിനിമയ്ക്കു വേണ്ടിത്തന്നെ. ഒടുവില്‍ എന്തു നേടിയെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര സര്‍ക്കാരിന്റെ നാലക്ക ശമ്പളമുപേക്ഷിച്ച് ആറന്മുളക്കാരന്‍ ഉണ്ണി സിനിമ പിടിക്കാനിറങ്ങിയത് സിനിമയോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ടായിരുന്നു. ഒരു ജീവിതകാലം മുഴുവന്‍ സമ്പന്നമാക്കാന്‍ കഴിയുമായിരുന്ന സ്വന്തം പുരയിടം വിറ്റു കാശാക്കിയതും സിനിമയ്ക്കു വേണ്ടിത്തന്നെ. ഒടുവില്‍ എന്തു നേടിയെന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്ര സര്‍ക്കാരിന്റെ നാലക്ക ശമ്പളമുപേക്ഷിച്ച് ആറന്മുളക്കാരന്‍ ഉണ്ണി സിനിമ പിടിക്കാനിറങ്ങിയത് സിനിമയോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ടായിരുന്നു. ഒരു ജീവിതകാലം മുഴുവന്‍ സമ്പന്നമാക്കാന്‍ കഴിയുമായിരുന്ന സ്വന്തം പുരയിടം വിറ്റു കാശാക്കിയതും സിനിമയ്ക്കു വേണ്ടിത്തന്നെ. ഒടുവില്‍ എന്തു നേടിയെന്നു ചോദിക്കുന്നവരുടെ പരിഹാസച്ചിരികള്‍ക്ക് ചെവി കൊടുക്കാതെ ലോഡ്ജ് മുറികളില്‍ ജീവിതം ഒറ്റപ്പെടുമ്പോഴും ഉണ്ണിയുടെ മനസ്സിനൊരു സംതൃപ്തിയുണ്ട്, സിനിമയിലൂടെ സഞ്ചരിക്കുവാന്‍ ശ്രമിച്ചല്ലോ എന്ന സംതൃപ്തി. ഉണ്ണിയ്ക്കറിയാം, സിനിമാലോകത്ത് നേടിയവരേക്കാള്‍ കൂടുതല്‍ എല്ലാം നഷ്ടപ്പെട്ടവരാെണന്ന്. പ്രതിഭയ്‌ക്കൊപ്പം സംഭവിക്കേണ്ട പ്രതിഭാസം തന്റെ ജീവിതത്തില്‍ ഉണ്ടായില്ലെന്ന്. സിനിമ ഒരാവേശമായപ്പോള്‍ ഉണ്ണി സംവിധായകനും നിര്‍മാതാവും എഴുത്തുകാരനും മാത്രമല്ല ആര്‍ട് ഡയറക്ടറും പാട്ടെഴുത്തുകാരനുമായി. ഉണ്ണിയുടെ ഭാഷയില്‍ പറഞ്ഞാല്‍ സിനിമയോടുള്ള അടങ്ങാത്ത ആഗ്രഹം കൊണ്ട് അതിനൊക്കെ ശ്രമിച്ചു. ഉണ്ണി ആറന്മുള സംവിധാനം ചെയ്ത 'എതിര്‍പ്പുകള്‍,' 'സ്വര്‍ഗം' എന്നീ രണ്ടു ചിത്രങ്ങളിലേയും ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

 

ADVERTISEMENT

ഉണ്ണി അങ്ങനെ സിനിമാക്കാരനായി....

 

ആറന്മുള ഭഗവാന്‍ കനിഞ്ഞരുളിയ ഭവനത്തിലാണ് ജനനം. എഴുത്തും വായനയുമൊക്കെ ചെറുപ്പകാലം മുതല്‍ കൂട്ടുകാരായി. മിലിട്ടറിയിലെ ഓഡിറ്റിങ് വിഭാഗത്തില്‍ ഉദ്യോഗസ്ഥനായി ജോലി കിട്ടിയപ്പോഴും സമര്‍ഥനായ ഉണ്ണി എഴുത്തും വായനയുമൊന്നും വേണ്ടെന്നുവച്ചില്ല. ഉള്ളിലപ്പോഴും ഒരു കുഞ്ഞു സിനിമാമോഹം ആരോടും പറയാതെ സൂക്ഷിച്ചു. എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നു മാത്രം അറിയില്ല. മദിരാശിയാണ് അന്ന് സിനിമക്കാരുടെ തലസ്ഥാനം. എങ്കില്‍ മദിരാശിക്ക് പോകാനായി ഉണ്ണിയുടെ തീരുമാനം.

 

ADVERTISEMENT

വിവാഹാലോചനകള്‍ തകൃതിയായി നടക്കുന്ന കാലത്താണ് മദിരാശിയിലെ ആര്‍. കെ. ലോഡ്ജില്‍ ഒരു അവധിക്കാലത്ത് അന്തേവാസിയായി ഉണ്ണി എത്തുന്നത്. അവിടം അന്ന് സിനിമാക്കാരുടെ പ്രധാന താവളമാണ്. ചിരഞ്ജീവി, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, ലാലു അലക്‌സ്, ആലപ്പി അഷ്‌റഫ് തുടങ്ങി നിരവധി സിനിമാക്കാരന്ന് ഈ ലോഡ്ജിലാണ് താമസം. വന്നു പോകുന്ന സിനിമാക്കാര്‍ അതിലും ഏറെ. ഏതെങ്കിലും സിനിമാക്കാരെയൊക്കെ പരിചയപ്പെടുക, സിനിമ പഠിക്കുക എന്നതൊക്കെയായിരുന്നു ലക്ഷ്യം. അവരില്‍ പലരെയും പരിചയപ്പെട്ടതോടെ സിനിമാപ്രേമവും കൂടിവന്നു. ചര്‍ച്ചകളും സിനിമ കാണലും പഠനവുമൊക്കെയായി സിനിമാക്കാരനാകാന്‍ തയാറെടുത്തു.

 

1981ല്‍ സുഹൃത്തായ കുര്യന്‍ വര്‍ണശാല നിര്‍മിച്ച്, ഷെരീഫ് സംവിധാനം ചെയ്ത 'അസ്തമിക്കാത്ത പകലുകളെന്ന' ചിത്രത്തിന്റെ തുടക്കം മുതല്‍ സഹകരിച്ചു. അതൊരു വലിയ പഠനകാലയളവുതന്നെയായിരുന്നു ഉണ്ണിക്ക്. സിനിമയെ, കണ്ടും കേട്ടും അറിഞ്ഞും, പഠിച്ചു. പിന്നീടങ്ങോട്ട് സ്വന്തമായൊരു സിനിമ എന്ന ശ്രമങ്ങള്‍ക്കു പിന്നാലെയായി. 1984ല്‍ ഉണ്ണിയുടെ ആദ്യ സിനിമയും സംഭവിച്ചു, 'എതിര്‍പ്പുകള്‍'. സംവിധാനം, നിര്‍മാണം, രചന, കലാസംവിധാനം, ഗാനരചന എന്നിവയ്ക്കു പിന്നില്‍ ഉണ്ണി തന്നെ.

 

ADVERTISEMENT

'മനസ്സൊരു മായാപ്രപഞ്ചം അതില്‍

ആയിരമായിരം അവ്യക്ത ചിത്രങ്ങള്‍

വരക്കുന്നു മായ്ക്കുന്നു കാലം...'

 

ഇതിനു മുന്‍പ് പാട്ടുകളൊന്നും എഴുതി ശീലമില്ലാത്ത ഉണ്ണി ആറന്മുള പാട്ടെഴുത്തുകാരനായതും വഴിതെറ്റിത്തന്നെ. അടുത്ത സുഹൃത്തും അടുത്ത മുറിയിലെ താമസക്കാരനുമായ മങ്കൊമ്പ് ഗോപാലകൃഷ്ണനെക്കൊണ്ട് പാട്ടുകള്‍ എഴുതിക്കണമെന്നായിരുന്നു ആഗ്രഹം. മങ്കൊമ്പിന് അന്ന് മറ്റു ചിത്രങ്ങളുടെ തിരക്കാണ്. അത് നടക്കില്ലെന്നു മനസ്സിലായതോടെ പാട്ടെഴുതാന്‍ മറ്റൊരാളെ കണ്ടെത്താനും സമയമില്ല, എങ്കില്‍ പിന്നെ അതും സ്വന്തമായി ഏറ്റെടുക്കാന്‍ ഉണ്ണി തീരുമാനിച്ചു. രാവിലെ സിനിമയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഓട്ടം കഴിഞ്ഞ് രാത്രികളിലാണ് പാട്ടെഴുത്ത്. മുന്‍പ് പാട്ടുകളെഴുതി ശീലമില്ലാത്ത ഉണ്ണിക്കത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എഴുതിയും തിരുത്തിയും വീണ്ടുമെഴുതിയും ഉണ്ണി പാട്ടുകള്‍ തയാറാക്കി. വാക്കുകള്‍ക്കു ക്ഷാമം വരുന്നെന്നു തോന്നിയാല്‍ പഴയ സിനിമാഗാനങ്ങള്‍ കേട്ടിരിക്കും. അങ്ങനെ സിനിമയ്ക്കുവേണ്ടി ഉണ്ണി പാട്ടെഴുത്തുകാരനുമായി. ടി. എസ്. രാധാകൃഷ്ണനായിരുന്നു സംഗീതം.

 

'എതിര്‍പ്പുകളില്‍' വാണി ജയറാം പാടിയ 'പൂനുള്ളും കാറ്റേ പൂങ്കാറ്റേ' എന്ന ഗാനവും അക്കാലത്ത് ശ്രദ്ധിക്കപ്പെട്ടു. ഉണ്ണി പേരിനൊപ്പമുള്ള തന്റെ നാടിനെ അക്ഷരങ്ങളിലേക്ക് അഭിഷേകം ചെയ്ത ഗാനമായിരുന്നു 'പൂനുള്ളും കാറ്റേ.' ലളിതഭാഷാശൈലി കൊണ്ട് നല്ല ഒന്നാംതരം പാട്ടുകളായിരുന്നു ഉണ്ണി എഴുതിയതൊക്കെയും.  

 

എതിര്‍പ്പുകള്‍ക്കൊടുവില്‍....

 

'എതിര്‍പ്പുകള്‍' ചിത്രീകരണം പൂര്‍ത്തിയാകുമ്പോഴേക്കും ഉണ്ണിയുടെ ആറന്മുളയിലെ പുരയിടത്തിന്റെ വലിയൊരു ഭാഗം വിറ്റു. മമ്മൂട്ടി, രതീഷ്, ഉര്‍വശി തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചത്. സാമ്പത്തിക പ്രയാസം കാരണം സിനിമയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏറെ വൈകി. ചിത്രത്തില്‍ ഉപനായകനായി അഭിനയിച്ച മമ്മൂട്ടി അപ്പോഴേക്കും നായകനായി. അത് ഉണ്ണിയ്ക്കു ഗുണമായി ഭവിച്ചു. മമ്മൂട്ടി ചിത്രത്തിലുണ്ടെന്ന് അറിഞ്ഞതോടെ വിതരണക്കാര്‍ ചിത്രം ഏറ്റെടുക്കാന്‍ മുന്നോട്ടുവന്നു. അതോടെ മമ്മൂട്ടിയുടെ സീനുകള്‍ കൂടുതല്‍ ചിത്രീകരിക്കാനായി ഉണ്ണിയുടെ തീരുമാനം. ഉപനായകനായ മമ്മൂട്ടിയെ നായകതുല്യമായ കഥാപാത്രമാക്കി മാറ്റിയെങ്കില്‍ മാത്രമേ കച്ചവടം നടക്കൂ എന്ന തിരിച്ചറിവായിരുന്നു അതിനു കാരണം. തിരക്കുകള്‍ക്കിടയിലും മമ്മൂട്ടി അതിനു സമ്മതം മൂളി. രാവിലെ ഏഴ് മുതല്‍ ഒന്‍പത് വരെയുള്ള സമയം മമ്മൂട്ടി ഉണ്ണിയ്ക്കുവേണ്ടി നീക്കിവച്ച് ചിത്രീകരണം പൂര്‍ത്തിയാക്കി. കാത്തിരിപ്പുകള്‍ക്കൊടുവില്‍ ചിത്രം തിയറ്ററുകളില്‍ എത്തിയപ്പോഴും പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കിയില്ല. ഉര്‍വശി എന്ന താരത്തിനെ മലയാള സിനിമയ്ക്കു പരിചയപ്പെടുത്തിയ ചിത്രമായി 'എതിര്‍പ്പുകളെ' കാലം ഇന്നും ഓര്‍ക്കുന്നുവെന്നു മാത്രം.

 

അപ്പോഴും തളരാത്ത മനസ്സുമായി അടുത്ത സിനിമയ്ക്കായുള്ള ശ്രമങ്ങളാരംഭിച്ചു. തുടര്‍ച്ചയായ അവധി എടുക്കല്‍ മിലട്ടറിയിലെ ജോലി നഷ്ടപ്പെടുന്നതിനു കാരണമായി. അതോടെ സിനിമ മാത്രമായി ലക്ഷ്യം. അവശേഷിക്കുന്ന ഭൂമിയും വിറ്റ് ഉണ്ണി അടുത്ത സിനിമ സ്വപ്‌നം കണ്ടു.

 

'ഈരേഴു പതിനാലു ലോകങ്ങളില്‍

ഇതുവരെയറിയാത്ത അനുഭൂതികള്‍

ആവോളം നുകരാനായ് പകരാനായ്

സുന്ദരമോഹന മാസ്മരലോകെ സ്വര്‍ഗം

ഈ സ്വര്‍ഗം ഈ സ്വര്‍ഗം...'

 

ഉണ്ണി ആറന്മുളയുടെ അടുത്ത ചിത്രമായ 'സ്വര്‍ഗ'ത്തിലെ പാട്ടുകളെഴുതിയതും അദ്ദേഹം തന്നെയായിരുന്നു. എറണാകുളം ഗോപനായിരുന്നു സംഗീതം. ആദ്യ സിനിമാപ്പാട്ടെഴുത്തിന്റെ അനുഭവം പകര്‍ന്ന ഊര്‍ജമായിരുന്നു അടുത്ത സിനിമയിലേക്കു പാട്ടെഴുതാന്‍ പ്രേരകമായത്. ഈ ചിത്രവും പ്രതീക്ഷിച്ച വിജയം നേടാതെ പോയതോടെ ഉണ്ണിയെ കാത്തിരുന്നത് പ്രതിസന്ധികളുടെ അവസാനിക്കാത്ത റീലുകളായിരുന്നു.

 

'എന്നിലെ മൗനമായ് തേങ്ങലായി

ഒരിക്കലും മാറാത്ത ദു:ഖമായി...'

 

ഉണ്ണി ആറന്മുള എഴുതിയ ഈ വരികള്‍ സ്വന്തം ജീവിതത്തോടും ചേര്‍ത്തുവയ്ക്കാന്‍ കഴിയുന്നതാണ്. ചില സിനിമകള്‍ക്കായി ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. തീര്‍ത്തും ഒറ്റപ്പെട്ട ജീവിതം. അപ്പോഴും സ്വപ്‌നം സിനിമ മാത്രമായിരുന്നു. ഏകാന്തതകളില്‍ പുതിയ സിനിമകള്‍ക്കായി ശ്രമിച്ചു. ഒരു സിനിമ 2007ല്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയെങ്കിലും തിയറ്ററിലെത്തിക്കാന്‍ കഴിഞ്ഞില്ല. വീണ്ടും അടുത്ത ചിത്രത്തിനായി ശ്രമങ്ങള്‍ ആരംഭിച്ചു.

 

എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥയും പൂര്‍ത്തിയാക്കിയ പാട്ടുകളുമായി തന്റെ പ്രിയപ്പെട്ട നായകനെ ഒരിക്കല്‍ കൂടി ഉണ്ണി ആറന്മുള കണ്ടു. താരപരിവേഷത്തിന്റെ കൂളിങ് ഗ്ലാസ് അണിയാതെ യഥാര്‍ത്ഥ ഹീറോയായി മമ്മൂട്ടി ഉണ്ണിയെ ചേര്‍ത്തു പിടിച്ചു. തനിക്ക് നേരമില്ലെങ്കിലും ഉണ്ണിയെ നിരാശനാക്കിയില്ല. 'ഇനി ഉണ്ണി വിശ്രമിക്കണം. അതിനു പണം വേണ്ടേ, എന്റെ ഓഫിസില്‍ ഒരു ജീവനക്കാരനായി പോയിരുന്നോളൂ. എല്ലാ മാസവും കൃത്യമായി ശമ്പളവും തരാം' എന്നു മമ്മൂട്ടി പറയുമ്പോള്‍ ഉണ്ണി അനുഭവിച്ചറിഞ്ഞത് സിനിമയെ വെല്ലുന്ന വൈകാരിക നിമിഷങ്ങളായിരുന്നു.

 

'അനുഭവങ്ങള്‍ അത്രമേല്‍ മുറിവേല്‍പ്പിച്ചതുകൊണ്ട് വന്ന വഴികളെ ഓര്‍ക്കാറില്ല. സിനിമയല്ലല്ലോ ജീവിതം. ജീവിതത്തിന്റെ ട്വിസ്റ്റ് എന്താണെന്ന് ആര്‍ക്കറിയാം' ഉണ്ണി പറയുന്നു. സിനിമ ജീവിതമായി കാണുന്നവര്‍ക്കും സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കും ഉണ്ണി ഓരോര്‍മപ്പെടുത്തലാണ്. മമ്മൂട്ടി നമുക്കൊരു പാഠപുസ്തകവും.