ബ്രഹ്മാനന്ദന്റെ എഴുപത്തിയാറാം ജന്മദിനമാണ് കടന്നുപോകുന്നത്. ജീവച്ചിരുന്നെങ്കിൽ ഗരിമയാർന്ന ആ ശബ്ദത്തിൽ എത്ര പാട്ടുകൾ നമ്മൾ കേൾക്കുമായിരുന്നു എന്ന് ഉറപ്പിച്ചു പറയാൻ വയ്യ. കാരണം അവസാനകാലത്ത് മലയാള സിനിമ അദ്ദേഹത്തെ അകറ്റി നിർത്തിയിരുന്നുയ സുഹൃത്തുക്കളായ സംഗീത സംവിധായകർ സൗഹൃദം നൽകിയെങ്കിലും പാട്ടുകൾ

ബ്രഹ്മാനന്ദന്റെ എഴുപത്തിയാറാം ജന്മദിനമാണ് കടന്നുപോകുന്നത്. ജീവച്ചിരുന്നെങ്കിൽ ഗരിമയാർന്ന ആ ശബ്ദത്തിൽ എത്ര പാട്ടുകൾ നമ്മൾ കേൾക്കുമായിരുന്നു എന്ന് ഉറപ്പിച്ചു പറയാൻ വയ്യ. കാരണം അവസാനകാലത്ത് മലയാള സിനിമ അദ്ദേഹത്തെ അകറ്റി നിർത്തിയിരുന്നുയ സുഹൃത്തുക്കളായ സംഗീത സംവിധായകർ സൗഹൃദം നൽകിയെങ്കിലും പാട്ടുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രഹ്മാനന്ദന്റെ എഴുപത്തിയാറാം ജന്മദിനമാണ് കടന്നുപോകുന്നത്. ജീവച്ചിരുന്നെങ്കിൽ ഗരിമയാർന്ന ആ ശബ്ദത്തിൽ എത്ര പാട്ടുകൾ നമ്മൾ കേൾക്കുമായിരുന്നു എന്ന് ഉറപ്പിച്ചു പറയാൻ വയ്യ. കാരണം അവസാനകാലത്ത് മലയാള സിനിമ അദ്ദേഹത്തെ അകറ്റി നിർത്തിയിരുന്നുയ സുഹൃത്തുക്കളായ സംഗീത സംവിധായകർ സൗഹൃദം നൽകിയെങ്കിലും പാട്ടുകൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രഹ്മാനന്ദന്റെ എഴുപത്തിയാറാം ജന്മദിനമാണ് കടന്നുപോകുന്നത്. ജീവച്ചിരുന്നെങ്കിൽ ഗരിമയാർന്ന ആ ശബ്ദത്തിൽ എത്ര പാട്ടുകൾ നമ്മൾ കേൾക്കുമായിരുന്നു എന്ന് ഉറപ്പിച്ചു പറയാൻ വയ്യ. കാരണം അവസാനകാലത്ത് മലയാള സിനിമ അദ്ദേഹത്തെ അകറ്റി നിർത്തിയിരുന്നു. സുഹൃത്തുക്കളായ സംഗീത സംവിധായകർ സൗഹൃദം നൽകിയെങ്കിലും പാട്ടുകൾ കൊടുത്തില്ല. 95 ഓളം ചിത്രങ്ങളിൽ പാടി ‘മലയത്തിപ്പെണ്ണ്’, ‘കന്നിനിലാവ്’ എന്നീ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ച് 2004 ൽ 58ാമത്തെ വയസിൽ ബ്രഹ്മാനന്ദൻ മടങ്ങി.

യേശുദാസിനും ജയചന്ദ്രനുമിടയിൽ നാം കേട്ട ഏറ്റവും വ്യത്യസ്തവും ശ്രദ്ധേയവുമായ ആലാപനമായിരുന്നു ബ്രഹ്മാനന്ദന്റേത്. നാടകീയമായ വിസ്തൃതിയിലേക്കാണ് ആ ശബ്ദം സഞ്ചരിച്ചത്. ആറ്റിങ്ങൽ ദേശാഭിമാനി തിയറ്റേഴ്സിന്റെ നാടകങ്ങൾക്ക് പിന്നണി പാടിയത് ബ്രഹ്മാനന്ദനായിരുന്നു. അരങ്ങിലുള്ള ആ നടനപരിചയം ആലാപനത്തിന് അനേകം സംഗതി നൽകി.

ADVERTISEMENT

‘‘ഏതിനോടേതിനോടുപമിക്കും ഞാൻ
ഏഴഴകുള്ളൊരു ലജ്ജയോടോ!’’

എന്നു പാടുമ്പോൾ ആ വൈകാരിക വൈവിധ്യം നമുക്ക് തിരിച്ചറിയാം.

‘ക്ഷേത്രമേതെന്നറിയാത്ത തീർത്ഥയാത്ര...’, ‘കനകം മൂലം ദുഃഖം...’, ‘താരകരൂപിണി...’ തുടങ്ങിയ പാട്ടുകൾ ബ്രഹ്മാനന്ദന്റെ ശബ്ദത്തിലല്ലാതെ സങ്കൽപ്പിക്കുക വയ്യ.

‘വിശുദ്ധയായ് വിടർന്നു നീ എന്റെ വികാര രാജാങ്കണത്തിൽ’’

ADVERTISEMENT

എന്നു പാടുമ്പോൾ ബ്രഹ്മാനന്ദൻ വികാരത്തെ രാജാങ്കണത്തിലേക്ക് നിവർത്തുന്നു പാടിയ പാട്ടുകളിലെല്ലാം അദ്ദേഹം ഈ സൂക്ഷ്മത പൂലർത്തി. സിന്ധുഭൈരവിയുടേയും ആഭേരിയുടേയും മോഹനത്തിന്റെയും വ്യത്യസ്ത ഭാവശോഭ നാം അനുഭവിച്ചു. 1969 ൽ ‘കള്ളിച്ചെല്ലമ്മ’ എന്ന സിനിമയിലൂടെ കെ.രാഘവൻ മാഷാണ് ബ്രഹ്മാനന്ദനെ മലയാളത്തിനു നൽകുന്നത്. ‘മാനത്തെ കായലിൻ...’ എന്ന പാട്ട് കേട്ട് മലയാളികൾ മധുരിച്ചു. പ്രണയവും വിഷാദവും വേദനയും കലർന്ന ഒരു നാദത്തിലൂടെയാണ് നാം ബ്രഹ്മാനന്ദനെ കേട്ടത്.

‘നീലനിശീഥിനീ നിൻ മണിമേടയിൽ.... നിദ്രാവിഹീനയായ് നിന്നൂ....’ എന്ന ആലാപനത്തിൽ അതൊക്കെയും ഘനീഭവിച്ചിട്ടുണ്ട്.

‘മാനത്തെ കായലിൻ...’ ജനം ഏറ്റുപാടിയെങ്കിലും രണ്ടുവർഷം കാത്തിരിക്കേണ്ടി വന്നു ബ്രഹ്മാനന്ദന് രണ്ടാമത്തെ പാട്ട് പാടാൻ. അതാണ് ‘നീലനിശീഥിനീ...’ .1971 ൽ ‘സിഐഡി നസീർ’ എന്ന സിനിമയിൽ അർജുനൻമാഷാണ് ബ്രഹ്മാനന്ദനെക്കൊണ്ട് ‘നീലനിശീഥിനീ..’ പാടിക്കുന്നത്. എഴുതിയത് ശ്രീകുമാരൻ തമ്പി. ഈ കൂട്ടുകെട്ടിലാണ് ബ്രഹ്മാനന്ദൻ ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയത്. പാട്ടുകൾ ഏറെയും ശ്രീകുമാരൻ തമ്പി എഴുതിയതാണ്. രാഘവൻമാഷും അർജുനൻ മാഷും ദക്ഷിണാമൂർത്തിയും ആർ.കെ.ശേഖറും എ.ടി.ഉമ്മറുമാണ് ബ്രഹ്മാനന്ദന്റെ ശബ്ദം കൂടുതൽ ഉപയോഗപ്പെടുത്തിയത്. ദേവരാജൻ ആറു പാട്ടേ പാടിച്ചിട്ടുള്ളൂ അതൊന്നും നല്ല സോളോ അല്ല.

ബാബുരാജിന്റെ പ്രതാപകാലം അസ്തമിച്ച സമയത്താണ് ബ്രഹ്മാനന്ദന്റെ വരവ്. എന്നിട്ടും മൂന്നു സിനിമകളിൽ ബാബുരാജ് ബ്രഹ്മാനന്ദനെ പാടിച്ചു. സംവിധായകൻ എന്ന നിലയിൽ തന്റെ ആദ്യസിനിമയായ ‘നിർമ്മാല്യ’ത്തിൽ എംടി പാടിച്ചത് ബ്രഹ്മാനന്ദനെയാണ്. അതും ഇടശ്ശേരി കവിത. സംഗീതത്തിന്റെ സ്വാതന്ത്ര്യം തന്റെ ഭാവനക്കനുസരിച്ച്  ഉപയോഗിച്ച ഗായകനാണ് ബ്രഹ്മാനന്ദൻ എന്ന് എംടി പറഞ്ഞിട്ടുണ്ട്. ‘നിർമ്മാല്യ’ത്തിലെ ഗാനം മറ്റാര് പാടിയാലും അത്ര തിളങ്ങില്ല. ആ സിനിമയോട് അത്രയ്ക്ക് അത് ചേർന്നുനിൽക്കുന്നുണ്ട്.

ADVERTISEMENT

സവിശേഷമായ ആവിഷ്ക്കാരമായിരിക്കണം ഒരു പാട്ട് എന്ന നിർബന്ധമുള്ള ഗായകനായിരുന്നു ബ്രഹ്മാനന്ദൻ. തന്റേടിയായിരുന്നു. ആരോടും അങ്ങോട്ട് കയറി അവസരം ചോദിച്ചില്ല അദ്ദേഹം വിചാരിച്ചിരുന്നെങ്കിൽ കുറേ സിനിമകൾ കിട്ടുമായിരുന്നു എന്ന് രാഘവൻ മാഷ് പറയാറുണ്ട്. അങ്ങനെ ചെയ്യാത്തതുകൊണ്ട് മികച്ച കുറേ പാട്ടുകൾ കിട്ടി. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ

ദേവഗായകനെ ദൈവം ശപിച്ചു... (വിലയ്ക്കു വാങ്ങിയ വീണ), ഉദയസൂര്യൻ നമ്മെ ഉറക്കുന്നു... (നൃത്തശാല), ‘ചന്ദ്രികാചർച്ചിതമാം രാത്രിയോടോ...’ (പുത്രികാമേഷ്ടി), ‘താരക രൂപിണീ നീയെന്നുമെന്നുടെ...’ (ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു) എം.കെ.അർജുനന്റെ സംഗീതത്തിൽ ‘ഇന്ദുകമലം ചൂടി...’ (അഷ്ടമംഗല്യം), ‘നീലനിശീഥിനീ...’ (സിഐഡി നസീർ) ആർ.കെ.ശേഖറിന്റെ സംഗീതത്തിൽ ‘താമരപ്പൂ നാണിച്ചു...’ (ടാക്സികാർ) എ.ടി. ഉമ്മറിന്റെ സംഗീതത്തിൽ ‘പ്രിയമുള്ളവളേ...’ (തെക്കൻ കാറ്റ്), കെ.രാഘവൻ മാഷ് തന്നെയാണ് ബ്രഹ്മാനന്ദന് കുറേ നല്ല പാട്ടുകൾ നൽകിയത്. ‘മാനത്തെ കായലിനു’ പുറമെ ‘മാരിവിൽ ഗോപുര വാതിൽ...’ (അനന്തശയനം), ‘കണ്ണീരാറ്റിലെ തോണീ ...’ (പാതിരാവും പകൽ വെളിച്ചവും), ‘ക്ഷേത്രമേതെന്നറിയാത്ത...’ (പൂജയ്ക്കെടുക്കാത്ത പൂക്കൾ),  ‘ശ്രീമഹാദേവൻ തന്റെ...’ (നിർമ്മാല്യം) എന്നിവ പെട്ടെന്ന് ഓർമ്മയിലെത്തുന്നവ.

മാപ്പിള പാട്ടായാലും പുള്ളുവൻ പാട്ടായാലും തമാശപാട്ടായാലും അർമാദപാട്ടായാലും, ഭക്തിഗാനമായാലും യുഗ്മഗാനമായാലും തന്റെ സ്വതന്ത്രസഞ്ചാരത്തിലൂടെ ബ്രഹ്മാനന്ദൻ ആലാപനത്തിന് ഗുരുത്വം നൽകി. മുല്ലനേഴി എഴുതി ശ്യാം സംഗീതം നൽകിയ ‘മാനത്തു താരങ്ങൾ...’ (ലക്ഷ്മി വിജയം) ഉശിരുള്ള അർമാദപ്പാട്ടിന് ഉദാഹരണമാണ്. പി.ടി.അബ്ദു റഹിമാൻ എഴുതി രാഘവൻ മാഷ് സംഗീതം നൽകിയ ‘പെരുത്തുമൊഞ്ചുള്ളൊരുത്തി...’ (പതിനാലാം രാവ്) മികച്ച മാപ്പിളപ്പാട്ട് തന്നെ.

ബ്രഹ്മാനന്ദൻ സംഗീത സംവിധാനം നിർവഹിച്ച ‘മലയത്തിപ്പെണ്ണ്’ 1989 ലാണ് പുറത്തു വരുന്നത്. സിനിമ മസാലയാണെങ്കിലും പാട്ടുകൾ ജനം ഏറ്റെടുത്തു. ‘മട്ടിച്ചാറു മണക്കണ്’ എന്ന ഉണ്ണിമേനോന്റെയും ചിത്രയുടെയും യുഗ്മഗാനം ഇന്നും ജനം കോരിത്തരിപ്പോടെ കേൾക്കുന്നു. ബ്രഹ്മാനന്ദൻ ഈ ചിത്രത്തിൽ പാടിയ‘ കളകളം കിളിചിലച്ചു പാടണ...’ എന്ന ഗാനം അവസാന കാലത്തും അദ്ദേഹം സൂക്ഷിച്ച ശബ്ദഗാംഭീര്യം വിളിച്ചു പറയും. വ്യത്യസ്തനടയിലാണ് ആ പാട്ടിന്റെ യാത്ര. ബ്രഹ്മാനന്ദൻ എന്ന സംഗീതജ്ഞന്റെ പ്രതിഭ പ്രതിഫലിക്കുന്ന സംവിധാനം. ‘മലയത്തിപ്പെണ്ണി’ലെ പാട്ടുകളിലൂടെ ബ്രഹ്മാനന്ദന് ഒരുപാട് ആരാധകരെ ലഭിച്ചെങ്കിലും ആ സ്റ്റാർവാല്യൂ കൊണ്ട് മെച്ചമൊന്നുമുണ്ടായില്ല. പിന്നീട് സംഗീതം നൽകിയ കന്നിനിലാവ്  (1996) പുറത്തിറങ്ങിയില്ല. തുടർന്നുള്ള വർഷങ്ങളിൽ സിനിമയൊന്നുമില്ലാതെ ഓൾഡ് ഈസ് ഗോൾഡ് ഗാനമേള ട്രൂപ്പിൽ പാടി നടന്നു. അപ്പോഴേക്കും പ്രമേഹരോഗം അദ്ദേഹത്തെ അവശനാക്കിയിരുന്നു.

ചെറുപ്പക്കാരനായ ബ്രഹ്മാനന്ദനെയും രോഗം അവശനാക്കിയ ബ്രഹ്മാനന്ദനെയും ഞാൻ നേരിൽ കണ്ടിട്ടുണ്ട്. ബ്രഹ്മാനന്ദന്റെ മരണശേഷമാണ് ആ കുടുംബവുമായി വലിയ അടുപ്പമുണ്ടാകുന്നത്. മകൻ രാകേഷ് ബ്രഹ്മാനന്ദൻ എനിക്ക് അനുജനാണ്. രാകേഷിന്റെ പാട്ടുകളിലൂടെ ബ്രഹ്മാനന്ദന്റെ ശബ്ദം എനിക്കു മുന്നിൽ ജീവിക്കുന്നു. ദക്ഷിണാമൂർത്തി സ്വാമിയോട് ഒരിക്കൽ ഒരു ആരാധകൻ ചോദിക്കുകയുണ്ടായി.സ്വാമിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടുകാരൻ ആരാണ്? ഒട്ടും ആലോചിച്ചു നിൽക്കാതെ സ്വാമി ഉത്തരം നൽകി – ‘‘അത് ബ്രഹ്മാനന്ദൻ തന്നെ!’’