നാലുകെട്ടിന്‍ തിരുമുറ്റത്ത് ഇളവെയില്‍ ഏറ്റു നില്‍ക്കുന്ന കൃഷ്ണതുളസിക്കതിര്‍ പോലെ നിര്‍മല സൗന്ദര്യം തുളുമ്പുന്ന പാട്ടുകള്‍. പാട്ടെഴുത്തുകാരന്റെ പേരിനേക്കാള്‍ മലയാളിക്ക് പരിചിതം ആ പാട്ടുകള്‍ തന്നെ. അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴുന്ന പരബ്രഹ്‌മമൂര്‍ത്തിയെ പാടി പുകഴ്ത്തിയ പാദമുദ്രയിലെ ഒരു ഗാനം മാത്രം

നാലുകെട്ടിന്‍ തിരുമുറ്റത്ത് ഇളവെയില്‍ ഏറ്റു നില്‍ക്കുന്ന കൃഷ്ണതുളസിക്കതിര്‍ പോലെ നിര്‍മല സൗന്ദര്യം തുളുമ്പുന്ന പാട്ടുകള്‍. പാട്ടെഴുത്തുകാരന്റെ പേരിനേക്കാള്‍ മലയാളിക്ക് പരിചിതം ആ പാട്ടുകള്‍ തന്നെ. അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴുന്ന പരബ്രഹ്‌മമൂര്‍ത്തിയെ പാടി പുകഴ്ത്തിയ പാദമുദ്രയിലെ ഒരു ഗാനം മാത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാലുകെട്ടിന്‍ തിരുമുറ്റത്ത് ഇളവെയില്‍ ഏറ്റു നില്‍ക്കുന്ന കൃഷ്ണതുളസിക്കതിര്‍ പോലെ നിര്‍മല സൗന്ദര്യം തുളുമ്പുന്ന പാട്ടുകള്‍. പാട്ടെഴുത്തുകാരന്റെ പേരിനേക്കാള്‍ മലയാളിക്ക് പരിചിതം ആ പാട്ടുകള്‍ തന്നെ. അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴുന്ന പരബ്രഹ്‌മമൂര്‍ത്തിയെ പാടി പുകഴ്ത്തിയ പാദമുദ്രയിലെ ഒരു ഗാനം മാത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാലുകെട്ടിന്‍ തിരുമുറ്റത്ത് ഇളവെയില്‍ ഏറ്റു നില്‍ക്കുന്ന കൃഷ്ണതുളസിക്കതിര്‍ പോലെ നിര്‍മല സൗന്ദര്യം തുളുമ്പുന്ന പാട്ടുകള്‍. പാട്ടെഴുത്തുകാരന്റെ പേരിനേക്കാള്‍ മലയാളിക്ക് പരിചിതം ആ പാട്ടുകള്‍ തന്നെ. അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴുന്ന പരബ്രഹ്‌മമൂര്‍ത്തിയെ പാടി പുകഴ്ത്തിയ പാദമുദ്രയിലെ ഒരു ഗാനം മാത്രം മതി ഹരി കുടപ്പനക്കുന്നിനെ അളക്കാനും അറിയാനും. നേടിയതൊക്കെയും വലിയ നേട്ടങ്ങളായി കണ്ട് കൂടുതല്‍ നേട്ടങ്ങള്‍ക്കു പിന്നാലെ പായാത്ത സൗമ്യനായ പാട്ടെഴുത്തുകാരന്‍, ഹരി കുടപ്പനക്കുന്ന് അങ്ങനെയൊക്കെയാണ്.

 

ADVERTISEMENT

ആനുകാലികങ്ങളില്‍ കവിതകളെഴുതിയും കവിയരങ്ങുകളില്‍ സാന്നിധ്യമറിയിച്ചുമായിരുന്നു അക്ഷരലോകത്തെ തുടക്കം. യുവകവി എന്ന നിലയില്‍ അക്കാലത്ത് വേദികളില്‍ ശ്രദ്ധേയനാവുകയും ചെയ്തു. ഇതിനിടയില്‍ ചില സുഹൃത്തുക്കള്‍ വഴിയാണ് 1982ല്‍ പുറത്തിറങ്ങിയ 'ജലരേഖ' എന്ന ചിത്രത്തില്‍ പാട്ടുകെളെഴുതുവാന്‍ അവസരം ലഭിക്കുന്നത്. എം. ബി. ശ്രീനിവാസായിരുന്നു സംഗീതം. കോളജ് വിദ്യാർഥിയായിരിക്കെ തന്നെ ചലച്ചിത്ര ഗാനം രചിക്കുവാന്‍ കഴിഞ്ഞത് ഹരിയുടെ വലിയ നേട്ടമായി. ചിത്രത്തില്‍ യേശുദാസ് ആലപിച്ച നാലുകെട്ടിന്‍ തിരുമുറ്റത്ത് വലിയ ഹിറ്റായെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല.

 

'അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴും

ഓംകാര മൂര്‍ത്തി ഓച്ചിറയില്‍

ADVERTISEMENT

പരബ്രഹ്‌മമൂര്‍ത്തി ഓച്ചിറയില്‍....'

 

ഓച്ചിറ പരബ്രഹ്‌മത്തെ പാടി പുകഴ്ത്താന്‍ ഇതോളം ഒരു ഗാനം ഇന്നും മലയാളത്തില്‍ ഉണ്ടായിട്ടില്ല. പാട്ടു പാടിയ യേശുദാസും സംഗീതം ചെയ്ത വിദ്യാധരന്‍ മാസ്റ്ററുമൊക്കെ പാട്ടിന്റെ പേരില്‍ ചര്‍ച്ചയായപ്പോള്‍ പാട്ടെഴുതിയ ഹരി കുടപ്പനക്കുന്നിനെ മാത്രം പലരും തിരിച്ചറിഞ്ഞില്ല. 1988ല്‍ പുറത്തിറങ്ങിയ 'പാദമുദ്രയിലെ' ഈ ഗാനം ദേശീയ പുരസ്‌കാരപ്പട്ടികയിലുണ്ടായിട്ടും ലഭിക്കാതെ പോയത് മലയാളത്തിന്റെ നഷ്ടമെന്നല്ലാതെ എന്തു പറയാന്‍.

 

ADVERTISEMENT

ഹരി കുടപ്പനക്കുന്നിന്റെ ആദ്യ ചിത്രമായ 'ജലരേഖയില്‍' കലാസംവിധായകനായിരുന്നു 'പാദമുദ്രയുടെ' സംവിധായകനായ ആര്‍. സുകുമാരന്‍. ജര്‍മനിയില്‍ നടത്തിയ അദ്ദേഹത്തിന്റെ ചിത്ര പ്രദര്‍ശനം കണ്ട് ഇഷ്ടം തോന്നിയ ചിലര്‍ സിനിമാമോഹവുമായി സമീപിക്കുകയായിരുന്നു. അങ്ങനെയാണ് ആര്‍. സുകുമാരന് തന്റെ ആദ്യ ചിത്രമായ 'പാദമുദ്ര' ചെയ്യാന്‍ അവസരം ലഭിക്കുന്നത്. ആദ്യം അദ്ദേഹം ഈ വിവരം അറിയിക്കുന്നതും സുഹൃത്തായ ഹരി കുടപ്പനക്കുന്നിനെയാണ്.

 

ചിത്രത്തില്‍ മോഹന്‍ലാല്‍ അവസ്മരണീയമാക്കിയ മാതുപ്പണ്ടാരവും സോപ്പു കുട്ടപ്പനും. രണ്ടു വീക്ഷണകോണുകളിലൂടെ സഞ്ചരിക്കുന്ന രണ്ടുപേര്‍. മാതുപ്പണ്ടാരത്തിലേക്കു വരുമ്പോഴും നമുക്ക് കാണാന്‍ കഴിയുന്നത് ദ്വന്ദ്വവ്യക്തിത്വത്തെയാണ്. ഓച്ചിറക്കാളയുമായി സഞ്ചരിക്കുന്ന പരമഭക്തനാകുമ്പോഴും കാമക്കണ്ണുമായി മാത്രം സ്ത്രീകളെ സമീപിക്കുന്ന മറ്റൊരു മുഖം അയാള്‍ക്കുണ്ടായിരുന്നു. ഈ ദ്വന്ദ്വവ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന വരികളായിരുന്നു പാട്ടിലുടനീളം. സിനിമയുടെ തിരക്കഥാരചനയിലടക്കം സജീവ സാന്നിധ്യമായിരുന്നതുകൊണ്ട് ഹരിക്ക് പാട്ടിന്റെ പശ്ചാത്തലം എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. മാതുപ്പണ്ടാരത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഭജന. അവിടെ നിറഞ്ഞു നില്‍ക്കുന്നത് ഭക്തി മാത്രമല്ല. ഇതിനിടയിലും അയാളുടെ ചില ശൃംഗാര ഭാവങ്ങള്‍ കാണാം. ചിത്രത്തിന്റെ പശ്ചാത്തലമായി ഓച്ചിറ ക്ഷേത്രം വരുന്നുമുണ്ട്. മലയാള സിനിമയിലെ പാട്ടു പശ്ചാത്തലങ്ങളില്‍ തന്നെ അപൂര്‍വം എന്നല്ലാതെ എന്തു പറയാന്‍. ഇത്തരമൊരു സന്ദര്‍ഭത്തില്‍ പാട്ടെഴുതുന്നത് ഹരിക്കും എളുപ്പമായിരുന്നില്ല.

 

ആലോചനകള്‍ക്കിടയില്‍ ഓച്ചിറത്തേവരെ പോയി കണ്ടൊന്നു തൊഴുതു. അമ്പലമില്ലാതെ ആല്‍ത്തറയില്‍ കുടികൊള്ളുന്ന പരബ്രഹ്‌മമൂര്‍ത്തി. നെറ്റിയില്‍ ഭസ്മക്കുറി ചാര്‍ത്തി ശങ്കരരൂപം ധ്യാനിച്ചു, ഇപ്പോഴും നിലനില്‍ക്കുന്ന പരമ്പരാഗത ഗാനങ്ങള്‍ കേട്ടു. അവിടെ നിന്നു തന്നെ ഭഗവത്പ്രസാദമെന്നവണ്ണം ആദ്യ വരികള്‍ കടന്നെത്തി. ചുറ്റും കണ്ട ചുറ്റുവിളക്കും മീനാക്ഷിക്കാവും കല്‍ച്ചിറയും ഒരു ചിത്രത്തിലെന്നപോലെ പാട്ടിലേക്കും പറിച്ചു നട്ടു. നൊന്തു വിളിക്കുകില്‍ കാരുണ്യമേകുന്ന ശംഭുവിനൊപ്പം ഇനി കഥാപാത്രത്തെയും എത്തിക്കാനായി ശ്രമങ്ങള്‍.  

 

ഹരി കുടപ്പനക്കുന്നെന്ന പാട്ടുകാരന്റെ പ്രതിഭ തെളിഞ്ഞു നിന്നത് അവിടെയായിരുന്നു. പാട്ടില്‍ പ്രകടമായി നിറഞ്ഞത് കൈലാസനാഥനാണെങ്കിലും സൂക്ഷ്മമായി പരിശോധിച്ചാല്‍ അതില്‍ ചിത്രത്തിലെ കഥാപാത്രവും അവരുടെ മാനസിക സഞ്ചാരവുമുണ്ട്. നിറഞ്ഞും തെളിഞ്ഞും നില്‍ക്കുന്ന ദ്വന്ദ്വഭാവങ്ങളുണ്ട്. കഥാപാത്രമായ മാതുപ്പണ്ടാരം പാടുകയാണ്, 'അരൂപിയാകിലും ശങ്കരലീലകള്‍ ഭക്തര്‍ക്കുള്ളില്‍ കണ്ടീടാം,' നിങ്ങള്‍ക്ക് ഏതു ഭാവത്തിലും ഭഗവത് ചൈതന്യത്തെ ദര്‍ശിക്കാം. 'വെള്ളിക്കുന്നും ചുടലക്കാടും വിലാസനര്‍ത്തന രംഗങ്ങള്‍,' കൈലാസത്തിലും ചുടലക്കാട്ടിലും ശിവന്‍ നര്‍ത്തനമാടിടും. ഭഗവാനെപോലെ മാതുപ്പണ്ടാരത്തിനും എവിടെയും നിറഞ്ഞാടാം.

'സംഹാരതാണ്ഡവമാടുന്ന നേരത്തും ശൃംഗാര കേളികളാടുന്നു.' പാതിമെയ്യായി പാര്‍വതിയും ഉള്ളതിനാലാകാം സംഹാരതാണ്ഡവത്തിനിടയിലും മഹാദേവനില്‍ ശൃംഗാരം. സന്ദര്‍ഭത്തോടു ചേര്‍ന്നു നില്‍ക്കുന്ന ഭക്തിരസം, അപ്പോഴും ഓര്‍മപ്പെടുത്തുന്നത് ചിത്രത്തിലെ മാതുപ്പണ്ടാരത്തെ തന്നെ.

 

'കാമനെ ചുട്ടോരു കണ്ണില്‍ കനലല്ല

കാമമാണിപ്പോള്‍ ജ്വലിപ്പതെന്നോ

കുന്നിന്‍ മകളറിയാതെ ആ ഗംഗയ്ക്ക്

ഒളിസേവ ചെയ്യുന്നു മുക്കണ്ണന്‍'  

 

മാതുപ്പണ്ടാരത്തിന്റെ പാട്ടില്‍ തെളിയുന്നത് അയാളുടെയും കൂടി മാനസിക അവസ്ഥയായിരുന്നു. കാമനെ ചുട്ടൊരു ശിവന്റെ മൂന്നാംകണ്ണിലും കാമമെന്ന് പാടിയ ആ ഭാവനയേയും അംഗീകരിക്കാതെ വയ്യ. കുന്നിന്‍ മകളായ പാര്‍വതി അറിയാതെ ശിവന്‍ തന്റെ മൂന്നാം കണ്ണു തുറന്നത് ഗംഗയ്ക്കു വേണ്ടിയായിരുന്നു. ഗംഗയേയും പാര്‍വതിയേയും ഇഷ്ടപ്പെടുന്ന മഹാശിവന്‍. മാതുപ്പണ്ടാരത്തിനും ഇഷ്ടം ഇങ്ങനെ പലരോടാണല്ലോ. അയാളുടെ ഉള്ളിലിരുപ്പുകളുടെ പാട്ടുഭാവംകൂടിയായിരുന്നു ഈ ഗാനം.

 

ഇങ്ങനെയൊക്കെ എഴുതിയ പാട്ടിന് ദേശീയ പുരസ്‌കാരം ലഭിക്കാതെ പോകുമ്പോള്‍ ഏത് ആസ്വാദകനാണ് നിരാശ തോന്നാതിരിക്കുക. ഭക്തിഗാനമാണെന്ന് ജൂറിയില്‍ ചിലര്‍ തെറ്റിദ്ധരിച്ചെന്നും അതുകൊണ്ട് 'ഒളിസേവ' എന്ന പ്രയോഗം ശരിയാണോ എന്ന വാദം ഉന്നയിച്ചു എന്നും കേള്‍ക്കുന്നു. ഉടുക്കു കെട്ടി ഇളകിയാടി അനായാസ മെയ്‌വഴക്കത്തോടെ ദൃശ്യങ്ങളിലവതരിച്ച മോഹന്‍ലാലിന്റെ പാട്ടുകൂടിയാണ് ഇത്.

 

'കാട്ടില്‍ വന്നു ഞാന്‍ കൂട്ടുവിളിച്ചു

കൂട്ടിനു നീ വന്നു...'

 

'പാദമുദ്ര'യിലെ പാട്ടുപാടി സ്റ്റുഡിയോയില്‍ നിന്ന് പുറത്തിറങ്ങിയ യേശുദാസിന് ഓച്ചിറ പരബ്രഹ്‌മത്തെ തൊഴുത അനുഭൂതിയായിരുന്നു. വിദ്യാധരന്‍ മാസ്റ്ററെയും ഹരി കുടപ്പനക്കുന്നിനെയും ചേര്‍ത്തു പിടിച്ചു. 'ഇക്കൊല്ലത്തെ തരംഗിണിയുടെ ഭക്തിഗാനങ്ങള്‍ നിങ്ങള്‍ ചെയ്യണം.' 'പാദമുദ്രയിലെ' പാട്ടുകളുടെ ആദ്യത്തെ അംഗീകാരം അങ്ങനെ യേശുദാസിലൂടെയായി. തരംഗിണിയുടെ തന്നെ ഏറ്റവും ശ്രദ്ധേയമായ അയ്യപ്പഭക്തിഗാനമാണ് ഹരി കുടപ്പനക്കുന്ന് - വിദ്യാധരന്‍ കൂട്ടുകെട്ടില്‍ അക്കൊല്ലം പുറത്തിറങ്ങിയത്.

 

'സ്മൃതിതന്‍ ചിറകിലേറി ഞാനെന്‍

ശ്യാമ ഗ്രാമഭൂവിലണയുന്നു

അരയാലും കുളവും ഈ കല്‍പടവും

പുനര്‍ജന്‍മം എനിക്കേകുന്നു....'

 

മലയാളിയുടെ ഗൃഹാതുരമായ ഓര്‍മകളിലേക്കുള്ള ദൂരദര്‍ശന്റെ സംഭാവനയായിരുന്നു ഹരി കുടപ്പനക്കുന്ന് രചിച്ച ഈ ഗാനം. എം. ജയചന്ദ്രനെന്ന സംഗീത സംവിധായകന്റെ ദൂരദര്‍ശനിലേക്കുള്ള കാല്‍വയ്പ്പും ആദ്യ ഹിറ്റുമാണ് ഇത്. പി. ജയചന്ദ്രന്‍ പാടി അഭിനയിച്ച ഈ ഗാനം ഒരു കാലത്ത് ദൂരദര്‍ശന്റെ സ്ഥിരം കാഴ്ചകളില്‍ ഒന്നായിരുന്നു.

 

ഹരി കുടപ്പനക്കുന്നിന്റെ വീട്ടിലിരുന്നാണ് എം. ജയചന്ദ്രന്‍ ഈ ഗാനം സംഗീതം ചെയ്യുന്നത്. ചുറ്റുപാടും  നിറഞ്ഞു നില്‍ക്കുന്ന ഗ്രാമീണതയുടെ കാഴ്ചകള്‍.  നെല്‍പ്പാടങ്ങളും നടവരമ്പുകളും തലോടി വരുന്ന കാറ്റിന്റെ ലാളനയേറ്റു പിറന്ന ഗ്രാമീണ വിശുദ്ധിയുള്ള ഗാനം.

 

റെക്കോഡിങ് വേളയിലെ രസകരമായ അനുഭവം പങ്കുവയ്ക്കാനുണ്ട് എം. ജയചന്ദ്രന്. പാട്ടിലെ ഒരു ഭാഗം താനാഗ്രഹിച്ചപോലെ കിട്ടാതെ വന്നതോടെ എം. ജയചന്ദ്രന്‍ മാറ്റി പാടിച്ചുകൊണ്ടിരുന്നു. പി. ജയചന്ദ്രന് അതത്ര സുഖിച്ചില്ല. ടേക്ക് റെഡിയായപ്പോഴേക്കും മൈക്ക്‌റൂമില്‍ പി. ജയചന്ദ്രന്റെ ശബ്ദമൊന്നും കേള്‍ക്കാനില്ല. അദ്ദേഹം അപ്രത്യക്ഷന്‍ ആയിരിക്കുന്നു. എം. ജയചന്ദ്രന്‍ പുറത്തിറങ്ങി നോക്കുമ്പോള്‍ കാണുന്നത് അദ്ദേഹം സ്റ്റുഡിയോയ്ക്ക് പുറത്ത് എന്തോ ആലോചനയില്‍ നടക്കുകയാണ്. ഇത്തിരി ഭയത്തോടെ അദ്ദേഹത്തിനരികിലെത്തി. 'നിനക്ക് അങ്ങനെ പാടാനാണെങ്കില്‍ നീ തന്നെ പാടിക്കോ' എന്നായി പി. ജയചന്ദ്രന്‍. ക്ഷമാപണത്തോടെ എം. ജയചന്ദ്രന്‍ അദ്ദേഹത്തെ തിരികെ വിളിച്ചു. 'പിന്നെ അദ്ദേഹം എന്നെ ഞെട്ടിയ്ക്കുകയായിരുന്നു. എത്ര മനോഹരമായി ആയിരുന്നു ആ ആലാപനം.' എം. ജയചന്ദ്രന്‍ പറയുന്നു.

 

രവീന്ദ്രന്‍ മാഷിനൊപ്പം 'മഹസര്‍' എന്ന ചിത്രത്തിലും ഹരി കുടപ്പനക്കുന്ന് പാട്ടുകളെഴുതി. ദക്ഷിണാമൂര്‍ത്തി സ്വാമികള്‍ക്കൊപ്പം 'വീണ്ടുമൊരു ഗാനം' എന്ന ചിത്രത്തിനു വേണ്ടി എഴുതിയ ഗാനങ്ങള്‍ ശ്രദ്ധേയമായെങ്കിലും ചിത്രം റിലീസാവാതെ പോയി. 1988ല്‍ പുറത്തിറങ്ങിയ 'ചിങ്ങപ്പൂക്കണി' എന്ന ഓണപ്പാട്ടുകള്‍ക്ക് സംഗീതം നല്‍കിയത് പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥായിരുന്നു. ദൂരദര്‍ശനിലെ ഉദ്യോഗസ്ഥനായി ജോലിയില്‍ പ്രവേശിച്ചതോടെ ജോലിത്തിരക്കുകളും നിയന്ത്രണങ്ങളും കാരണം ഗാനരചനയില്‍ കൂടുതല്‍ സജീവമാകാന്‍ കഴിയാതെ പോയി. എങ്കിലും ഇക്കാലയളവില്‍ ദൂരദര്‍ശനിലേക്കു വേണ്ടിയും ഗാനങ്ങളെഴുതി. ദൂരദര്‍ശന്‍ ദേശീയ ചാനലിനു വേണ്ടിയടക്കം നിരവധി ശ്രദ്ധേയമായ ഡോക്യുമെന്ററികളും ടെലിഫിലിമുകളും സംവിധാനം ചെയ്തിട്ടുണ്ട്. പത്ത് വര്‍ഷത്തിലധികം ദൂരദര്‍ശനിലെ ന്യൂസ് പ്രൊഡ്യൂസറായും സേവനം അനുഷ്ഠിച്ചു.

 

ആഴമുള്ള പാട്ടുകള്‍ തന്നില്‍ നിന്നു ജനിക്കണം എന്നുള്ളതുകൊണ്ട്, പാട്ടെഴുത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടുന്നതിനാല്‍ ചില അവസരങ്ങള്‍ അദ്ദേഹത്തിനു നഷ്ടമാവുകയും ചെയ്തു. വിട്ടുവീഴ്ചകളില്ലാത്ത, കാവ്യാംശമുള്ള പാട്ടുകള്‍ തന്നിലൂടെ ജനിക്കണമെന്ന നിര്‍ബന്ധം എക്കാലവും വച്ചു പുലര്‍ത്തിയ ഗാനരചയിതാവു കൂടിയാണ്. 1998ല്‍ പുറത്തിറങ്ങിയ 'ഇളമുറത്തമ്പുരാന്‍' എന്ന ചിത്രം സംവിധാനം ചെയ്തതും ഹരി കുടപ്പനക്കുന്നായിരുന്നു.