'ഹേ രാമാ, ഞാൻ മൂളുന്ന പാട്ടുകളെല്ലാം എന്നിൽ താനേ ജനിച്ചതാണെന്നു ഞാൻ ഗർവോടെ ധരിച്ചുപോയിരുന്നു! ഞാൻ പാടുന്ന പാട്ടുകളുടെ ഈണങ്ങൾ നീ കനിവോടെ തന്നതാണെന്ന സത്യം ഇന്നിപ്പോൾ മനസിലായി.' പഴയൊരു ഭക്തകവി, ഭിഖാരി ദാസൻ, വ്രജഭാഷയിൽ എഴുതിയ ഈ നാലു വരികളുടെ സാരാംശം പല സന്ദർഭങ്ങളിലും അർഥവത്തായിട്ടുണ്ട്. സംഗീതകലയുടെ മൗലികതയെക്കുറിച്ചുള്ള വർത്തമാനങ്ങളിലും ഇതിനെ കൊണ്ടുവരാൻ കഴിയും. കാരണം സംഗീതത്തെ സംബന്ധിച്ചിടത്തോളം പൂർണമായും മൗലികമായിരിക്കാൻ ഒരുതരത്തിലും സാധിക്കുകയില്ല. ഏതു പേരിട്ടുവിളിച്ചാലും പുഴയിലെ വെള്ളത്തിനുമേൽ ആർക്കും ശാശ്വതമായ അവകാശം സ്ഥാപിക്കാൻ കഴിയുന്നതല്ല എന്ന പഴമൊഴിയെ സ്വീകരിച്ചാൽ ജനപ്രിയസംഗീതത്തിനു മുകളിൽ കെട്ടിപ്പൊങ്ങുന്ന സകല വിവാദങ്ങളും താഴെ വീണുപോകും. വമ്പൻ ചർച്ചകളിൽ തുളുമ്പിനിൽക്കുന്ന കന്നഡ സിനിമ ‘കാന്താര’യിലെ ‘വരാഹരൂപം’, കേരളത്തിലെ അറിയപ്പെടുന്ന സംഗീത ബാൻഡായ തൈക്കുടം ബ്രിഡ്‌ജിന്റെ ‘നവരസം’ എന്നീ ഗാനങ്ങൾ കോപ്പിയടി വിവാദത്തിൽ കുടുങ്ങി കോടതിമുറിയിൽ നിൽക്കുമ്പോൾ, ഇതിൽ ഇത്തിരികൂടി ചിന്തിച്ചേക്കാം എന്നൊരു സ്വാഭാവിക തോന്നൽ മനസ്സിൽ പിന്നെയും ഉയിർക്കുന്നു. അതിനു കാരണമായി വന്നു, ഒരു മുതിർന്ന മാധ്യമസൗഹൃദം! അദ്ദേഹം ആവശ്യപ്പെട്ടപ്രകാരം കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ ഒരു ചെറു പ്രതികരണം ഞാൻ കൊടുത്തു. 'വരാഹരൂപ'വും 'നവരസ'വും തമ്മിലുള്ള പോരിൽ, സമൂഹമാധ്യമങ്ങളിലെമ്പാടും ‘വരാഹരൂപം’ വിലക്കപ്പെടുന്ന സാഹചര്യത്തിൽ ഇതിനെ മറ്റു ചില തലങ്ങളിലേക്കുകൂടി വികസിപ്പിക്കേണ്ടതുണ്ടെന്ന വിചാരം എന്നിലും ഗൗരവംകൊള്ളുന്നു. ഇവിടെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടിയുടെ പ്രതിരോധവും പരിശോധിക്കേണ്ടതാകുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

'ഹേ രാമാ, ഞാൻ മൂളുന്ന പാട്ടുകളെല്ലാം എന്നിൽ താനേ ജനിച്ചതാണെന്നു ഞാൻ ഗർവോടെ ധരിച്ചുപോയിരുന്നു! ഞാൻ പാടുന്ന പാട്ടുകളുടെ ഈണങ്ങൾ നീ കനിവോടെ തന്നതാണെന്ന സത്യം ഇന്നിപ്പോൾ മനസിലായി.'

പഴയൊരു ഭക്തകവി, ഭിഖാരി ദാസൻ, വ്രജഭാഷയിൽ എഴുതിയ ഈ നാലു വരികളുടെ സാരാംശം പല സന്ദർഭങ്ങളിലും അർഥവത്തായിട്ടുണ്ട്. സംഗീതകലയുടെ മൗലികതയെക്കുറിച്ചുള്ള വർത്തമാനങ്ങളിലും ഇതിനെ കൊണ്ടുവരാൻ കഴിയും. കാരണം സംഗീതത്തെ സംബന്ധിച്ചിടത്തോളം പൂർണമായും മൗലികമായിരിക്കാൻ ഒരുതരത്തിലും സാധിക്കുകയില്ല. ഏതു പേരിട്ടുവിളിച്ചാലും പുഴയിലെ വെള്ളത്തിനുമേൽ ആർക്കും ശാശ്വതമായ അവകാശം സ്ഥാപിക്കാൻ കഴിയുന്നതല്ല എന്ന പഴമൊഴിയെ സ്വീകരിച്ചാൽ ജനപ്രിയസംഗീതത്തിനു  മുകളിൽ കെട്ടിപ്പൊങ്ങുന്ന സകല വിവാദങ്ങളും താഴെ വീണുപോകും.

ADVERTISEMENT

വമ്പൻ ചർച്ചകളിൽ തുളുമ്പിനിൽക്കുന്ന കന്നഡ സിനിമ ‘കാന്താര’യിലെ ‘വരാഹരൂപം’, കേരളത്തിലെ അറിയപ്പെടുന്ന സംഗീത ബാൻഡായ തൈക്കുടം  ബ്രിഡ്‌ജിന്റെ ‘നവരസം’ എന്നീ ഗാനങ്ങൾ കോപ്പിയടി വിവാദത്തിൽ കുടുങ്ങി കോടതിമുറിയിൽ നിൽക്കുമ്പോൾ, ഇതിൽ ഇത്തിരികൂടി ചിന്തിച്ചേക്കാം എന്നൊരു സ്വാഭാവിക തോന്നൽ മനസ്സിൽ പിന്നെയും ഉയിർക്കുന്നു. അതിനു കാരണമായി വന്നു, ഒരു മുതിർന്ന മാധ്യമസൗഹൃദം! അദ്ദേഹം ആവശ്യപ്പെട്ടപ്രകാരം കഴിഞ്ഞ ദിവസം ഈ വിഷയത്തിൽ ഒരു ചെറു പ്രതികരണം ഞാൻ കൊടുത്തു. 'വരാഹരൂപ'വും 'നവരസ'വും തമ്മിലുള്ള പോരിൽ,   സമൂഹമാധ്യമങ്ങളിലെമ്പാടും ‘വരാഹരൂപം’ വിലക്കപ്പെടുന്ന സാഹചര്യത്തിൽ ഇതിനെ മറ്റു ചില തലങ്ങളിലേക്കുകൂടി വികസിപ്പിക്കേണ്ടതുണ്ടെന്ന വിചാരം എന്നിലും ഗൗരവംകൊള്ളുന്നു. ഇവിടെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടിയുടെ പ്രതിരോധവും പരിശോധിക്കേണ്ടതാകുന്നു.

കോപ്പിയടിയുടെ പേരിൽ പാട്ടുകൾ ഇതിനുമുമ്പും ശൂലമുനയിൽ ചോരവാർന്നു കിടന്നിട്ടുണ്ട്. സംഗീതസംവിധായകരുടെ വിശ്വാസ്യത ഇരുട്ടിൽ ചെന്നുവീണിട്ടുണ്ട്. അവയിൽ ചിലതെല്ലാം ചർച്ചകളിലൂടെ ഒത്തുതീർക്കപ്പെട്ടു. പിന്നെയും ബാക്കിവന്നവ വഴിയിൽ ഉപേക്ഷിക്കപ്പെട്ടു. മുകളിൽ പരാമർശിച്ച ഗാനങ്ങളുടെ മൗലികത ഇപ്പോൾ കോടതി പരിശോധിച്ചു വരികയാണല്ലോ! താൽക്കാലികമായി ചില ഉത്തരവുകളും പുറപ്പെട്ടുവന്നു. പരമോന്നത കോടതിയിലെ അഭിഭാഷകർ അണിനിരന്നതോടെ വിഷയം ദേശീയ ശ്രദ്ധയിലും പതിഞ്ഞു. അതിനാൽ ഇതിന്മേൽ ഉണ്ടാവാനിടയുള്ള തീർപ്പുകളും വിധികളും ജനപ്രിയ സംഗീതമേഖലയിൽ ചലനങ്ങളുണ്ടാക്കും, കുറച്ചുകാലം നിലനിന്നെന്നും വരാം. തീർച്ചയായും, അവയൊന്നും പാട്ടുപ്രേമികളെ  ബാധിക്കുന്നതാവില്ല. ആസ്വാദകരുടെ അഭിരുചികളിൽ ഇടപെടാനും മാറ്റം വരുത്താനും കോടതി ഉത്തരവുകൾക്കു സാധിക്കുമെന്നു കരുതാനും നിവൃത്തിയില്ല. എങ്കിലും, സൃഷ്ടിയുടെ മേൽ സ്രഷ്ടാവിനുള്ള അധികാരങ്ങളെ നിയമപരമായിത്തന്നെ സംരക്ഷിക്കേണ്ടതുണ്ട്. തൈക്കുടം ബ്രിഡ്ജ് ഉന്നയിക്കുന്ന നീതിയുക്തമായ വാദവും അതാണല്ലോ!

ADVERTISEMENT

ലോകത്തിൽ പാട്ടുകേൾക്കുന്നവരുടെ സംഖ്യ പുസ്‌തകം വായിക്കുന്നവരുടെ പതിനായിരം ഇരട്ടിയെങ്കിലും വരും. ഓരോ നാടിനും അവരുടേതായ സംഗീതവഴികളുണ്ട്. അതിലൂടെ ഒരാവർത്തി നടന്നുവരാൻ മനുഷ്യജന്മം മതിയാകില്ല! ഇപ്പറഞ്ഞ അവസ്ഥയെ വലിയൊരു കർണാടക സംഗീതവിദ്വാൻ ഇങ്ങനെ പരിഭാഷപ്പെടുത്തിയിരിക്കുന്നു -

‘കടൽക്കരയിൽ ചെന്നുനിൽക്കുമ്പോൾ കടലിനെ പൂർണമായും മനസ്സിലാക്കാൻ നമുക്കു കഴിയില്ല. പക്ഷേ, കടലിനെപ്പറ്റി ഒരു ധാരണയുണ്ടാക്കാൻ അതത്രയും മതി.’ ഇത്തരത്തിൽ ലോകസംഗീതത്തെ പശ്ചാത്തലത്തിൽ നിർത്തിനോക്കുമ്പോൾ ഇന്ത്യൻ സംഗീതത്തിനും  സ്വതന്ത്രമായ വ്യക്തിത്വമുണ്ടെന്നു ഞാൻ മനസ്സിലാക്കുന്നു. അന്തമെഴാത്ത വർഷങ്ങളുടെ സ്വരസാധന അതിനുപിന്നിലുണ്ട്. എന്നാൽ ഇന്ത്യൻ ചലച്ചിത്രസംഗീതം അതിനെ യഥാർഥത്തിൽ പ്രതിഫലിപ്പിക്കുന്നില്ല, പ്രതിനിധീകരിക്കുന്നുമില്ല. അതേസമയം ഇന്ത്യൻ സംഗീതത്തിലെ ചില ഘടകങ്ങളെ, സൗന്ദര്യഭാവങ്ങളെ വലിയതോതിൽ നമ്മുടെ ജനപ്രിയസംഗീതം സ്വീകരിക്കുകയും ചെയ്യുന്നു. ഇതിനെ സർവഥാ അംഗീകരിച്ചുകൊണ്ട് വിഖ്യാത സംഗീതസംവിധായകൻ നൗഷാദ് അലി പതിറ്റാണ്ടുകൾക്കുമുമ്പേ പറഞ്ഞുവച്ചു - 'ഞങ്ങളുടെ സംഗീതം ഭാരതീയ സംഗീതത്തിൽനിന്നും വളരെ ദൂരെയാണ്. അതിനോടു കടപ്പെടുന്നതല്ലാതെ അതിനെ കടപ്പെടുത്തുന്നതരത്തിൽ ഞങ്ങൾ വലുതായൊന്നും ചെയ്യുന്നില്ല.' ഇന്ത്യയിലെ സിനിമാഗാനങ്ങൾ ഇന്ത്യൻ സംഗീതത്തിനു നൽകുന്ന സംഭാവനകളെപ്പറ്റി പഠിക്കുന്നവർ ഈ തുറന്നുപറച്ചിലിനെ വേണ്ടവണ്ണം പരിഗണിക്കണം. 

ADVERTISEMENT

ലോകസംഗീതത്തിലെങ്ങും കേട്ടുപരിചയമില്ലാത്ത രാഗപദ്ധതി ഇന്ത്യൻ സംഗീതത്തെ വേറിട്ടതാക്കുന്നു. കാടോടി- നാടോടി ശീലുകളിൽനിന്നു രൂപപ്പെട്ട രാഗസ്വരൂപങ്ങൾ സിനിമാഗാനങ്ങളുടെ നിർമിതിയിൽ വളരെ സഹായകമായി. ബോളിവുഡിൽ മാത്രമല്ല, ദക്ഷിണ ദേശത്തെമ്പാടുമുള്ള സിനിമാഗാനങ്ങൾ ഏതെങ്കിലും തരത്തിൽ ഇന്നും ശാസ്ത്രീയ രാഗങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. സിനിമാസംഗീതത്തിൽ നവതരംഗങ്ങൾ ഉയർത്തിയ എ.ആർ.റഹ്‌മാൻ രചിച്ച ഒട്ടേറെ മെലഡികളിലും തട്ടുപൊളി ഗാനങ്ങളിലും രാഗങ്ങളുടെ സാന്നിധ്യം തിരിച്ചറിയാൻ കഴിയുന്നുണ്ട്. പ്രവൃത്തിപരിചയംകൊണ്ടു പറയട്ടെ, നമ്മുടെ പുതുതലമുറ ഗാനങ്ങളും പൂർണമായും രാഗവിമോചിതങ്ങളല്ല. അവയെ ബലത്താൽ വേർപെടുത്തണമെന്നു ഞാൻ പറയുകയുമില്ല. കാരണം അത്തരം രാഗഛായകൾ പലപ്പോഴും നിനച്ചിരിക്കാതെ വന്നുപോകുന്നതാണ്. ബോധത്തിൽ പണ്ടേ പതിഞ്ഞുചേർന്ന ഈണങ്ങളുടെ സ്വാഭാവികമായ കടന്നുവരവിനെ,  സന്ദർഭം ആവശ്യപ്പെടുന്നുവെങ്കിൽ തിരിച്ചുകൊണ്ടുവരുന്നതിനെ എതിർക്കാനോ അവമതിക്കാനോ പ്രതിഭാദാരിദ്ര്യമായി പരിഹസിക്കാനോ ഞാൻ തയ്യാറല്ല. എന്തെന്നാൽ, ജനങ്ങൾക്കു വേണ്ടതു നൽകാൻ ഇന്നത്തെ ഏതൊരു സംഗീതസംവിധായകനും തൊഴിൽപരമായും ബാധ്യസ്ഥനാണ്. ഇപ്പറഞ്ഞ സ്ഥിതിവിശേഷം ചിലപ്പോഴെങ്കിലും കോപ്പിയടിയായി കരുതപ്പെടാം. അതിൽ അസ്വസ്ഥപ്പെടുന്നവർ പ്രചോദനത്തെയും കോപ്പിയടിയെയും സൈദ്ധാന്തികമായി വ്യാഖാനിച്ചുകൊണ്ട് കലർപ്പില്ലാത്ത ശുദ്ധസംഗീതം എന്ന മായയെ നിർമിക്കാൻ പെടാപ്പാടുപെടുന്നു.

കലയിൽ മതമൗലികവാദം ഉയർത്തുന്നതിനോടു യോജിക്കാൻ സാധിക്കാത്തവരായി വളരെയധികം കലാസ്വാദകരുണ്ട്. മറുഭാഗത്തായി, കലയുടെ ശുദ്ധിയിലും ചാരിത്ര്യത്തിലും കടുംപിടുത്തം പിടിക്കുന്നവരും സമൂഹത്തിലുണ്ട്. സത്യത്തിൽ ഒരേ ഗാനം രണ്ടുപേർ പാടിയാൽ രണ്ടും രണ്ടായിമാറും! അത്രയും വ്യത്യാസം കൊണ്ടുവരാനുള്ള സാധ്യത സകല ഗാനങ്ങളിലുമുണ്ട്. ഇതിനെ അംഗീകരിക്കാൻ സാധിച്ചാൽ സംഗീതവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉച്ചാടനംകൂടാതെ താനേ ഒഴിഞ്ഞുപോകും. സംഗീതവും അതു നൽകുന്ന അനുഭവങ്ങളുടെ സാന്ദ്രതയുംമാത്രം ബാക്കിയാകും. ഈയിടെയായി നമ്മുടെ സംഗീതചിന്തകൾ ഇത്തരത്തിൽ ഏറെ മുന്നോട്ടുപോകുന്നു. ദേശീയതലത്തിൽ ഏറ്റവും മികച്ച ഗായികയായി അറുപത്തിരണ്ടുകാരി നഞ്ചിയമ്മ തെരഞ്ഞെടുക്കപ്പെടുമ്പോൾ, അതിനെ സമൂഹം സഹർഷം സ്വീകരിക്കുമ്പോൾ നമ്മുടെ ചില പഴകിയ സംഗീതധാരണകൾ നിലംപൊത്തുന്നുണ്ട്. അതിനു സാക്ഷിനിൽക്കേ, പത്തു-നാൽപതുവർഷത്തെ വൈവിധ്യപൂർണമായ സംഗീതാനുഭവങ്ങൾ അർഥവത്താകുന്നതായി ഞാനും മനസ്സിലാക്കുന്നു.

സംഗീതത്തെ സ്വതന്ത്രമായി വളരാൻ സിനിമാഗാനങ്ങൾ അനുവദിക്കുന്നില്ല എന്നൊരു വാദം സംഗീതാസ്വാദകർക്കിടയിൽ നിലനിൽക്കുന്നുണ്ട്. തൽക്കാലം അതിൽ ഞാൻ കക്ഷിചേരുന്നില്ലെങ്കിലും കേരളത്തിൽ യുവാക്കളുടെ നേതൃത്വത്തിൽ ഉയർന്നുവന്നുകൊണ്ടിരിക്കുന്ന മ്യൂസിക് ബാൻഡുകൾ ഈ സ്ഥിതിയെ തിരിച്ചറിയുന്ന സത്യം ഞാനും മനസിലാക്കുന്നു. പുതിയതരം സംഗീത കല്പനകൾ, വിചിത്രങ്ങളായ വരികൾ, ചിന്തകൾ, അവതരണരീതികൾ, വീക്ഷണങ്ങൾ, വിശ്വസംഗീതത്തോടുള്ള സാഹോദര്യം, സാമൂഹിക പ്രതിജ്ഞാബദ്ധതകൾ എന്നിങ്ങനെ സംഗീതം വളരുന്നതായ പ്രതീക്ഷ പങ്കിടുന്ന ധാരാളം മ്യൂസിക് ബാൻഡുകളെ ഞാൻ പരിചയപ്പെട്ടുകൊണ്ടേയിരിക്കുന്നു. അവരുടെ പരിമിതികളിലേക്കു കൺപായിക്കുന്നതിനേക്കാൾ, സാധ്യതകൾക്കു  കാതോർക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 

‘13 ഏഡി’യുടെ പിൻഗാമികളായ തൈക്കുടം ബ്രിഡ്ജ്, അഗം, അവിയൽ, തകര, മസാല കോഫീ,  മദർ ജെയിൻ, സ്ട്രീറ്റ് അക്കാഡമിക്സ്, അമോർഫിയ, ദ് ഡൗൺ ട്രോഡൻസ്. വെൻ ചായ മെറ്റ് ടോസ്റ്, ഊരാളി, ശങ്ക ട്രൈബ്, മാറ്റഡോറിയ, സംതിങ് സേജ് എന്നിവ കേരളത്തിനു വെളിയിലും പതിയേ ഫാൻസുകളുടെ ശൃഖലകൾ നിർമിച്ചുകൊണ്ടിരിക്കുന്ന പരിസരത്താണ് തൈക്കുടത്തുകാരുടെ ‘നവരസം’ വിവാദമായി കടന്നുവരുന്നതും. അതിൽപ്പിന്നെ ‘നവരസ’വും ‘വരാഹരൂപ’വും ഞാൻ പലകുറി കേട്ടുനോക്കി. രണ്ടുപക്ഷങ്ങളുടെയും വാദമുഖങ്ങൾ മാധ്യമങ്ങളിൽ വായിച്ചു. ഇനി സംഗീതവിദഗ്ദ്ധരുടെകൂടി നിരീക്ഷണങ്ങൾ സ്വീകരിച്ചുകൊണ്ട് കോടതി ഇതിന്മേൽ വൈകാതെ അന്തിമവിധി പുറപ്പെടുവിക്കും എന്നു കരുതാം. അതെന്തായാലും അവയൊന്നും ആരെയും ഈ പാട്ടുകൾ കേൾക്കുന്നതിൽനിന്നു വിലക്കുന്നതാകില്ല, കേൾക്കണമെന്നു നിർബന്ധിക്കുന്നതുമാകില്ല! 

ഇങ്ങനെ പറഞ്ഞുപോകുമ്പോൾത്തന്നെ ഈ രണ്ടു പാട്ടുകളിലും ആധാരമായി സ്വീകരിച്ചിട്ടുള്ള ശാസ്ത്രീയരാഗങ്ങൾ ഏതേതെന്ന തിരിച്ചറിവും ഞാൻ ഉള്ളിൽ സൂക്ഷിക്കുന്നു. സംഗീതശാസ്ത്രത്തിൽ അറിവുള്ളവർ ചന്ദ്രജ്യോതി, കനകാംഗി, തോടി, ധന്യാസി, മുഖാരി തുടങ്ങിയ രാഗങ്ങളുടെ ഛായകൾ ഇവയിൽ തിരിച്ചറിയാതിരിക്കുന്നില്ല. പക്ഷേ, വിചിത്രമായ സംഗതി, രാഗങ്ങൾ പ്രധാനമല്ലാതായിക്കഴിഞ്ഞ പുതുസംഗീതയുഗത്തിലും ഗാനനിർമിതിയിൽ രാഗങ്ങൾ  വേണ്ടിവരുന്നു! കൂടാതെ, ഈ പാട്ടുകളുടെ വിഷയത്തിൽ ശ്രവ്യാനുഭവത്തെക്കാൾ ദൃശ്യാനുഭവം മുന്നിട്ടുനിൽക്കുന്നുവെന്ന വിശേഷ സാഹചര്യവും ഉണ്ടായി വന്നിരിക്കുന്നു. ഇപ്പോഴത്തെ വിവാദത്തിൽ എണ്ണപകരാൻ ഇതും കാരണമായിട്ടുണ്ടാകാം.

സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ വിഖ്യാത പാശ്ചാത്യ ഗായകൻ ബോബ് ഡിലൻ ഗാനജീവിതം തുടങ്ങിയ നാൽപതുകളിലെ  ഇരുണ്ട അനുഭവങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിലെ ജനപ്രിയ ഫോക് ഗായകനും ഗാനരചയിതാവുമായ വുഡീ  ഗഫ്രിയുടെ പ്രേതമായി അദ്ദേഹം എല്ലാവരാലും പരിഹസിക്കപ്പെട്ടു. 'കോമൺ ഗ്രൗൻഡ്' എന്ന സാഹിത്യമാസികയിൽ ഡിലനെ കീറിയെറിയുന്ന ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു. ന്യുയോർക്കിൽ വുഡീ ഗഫ്രിയെ നേരിൽ കാണാനെത്തിയ ഡിലൻ ഹോട്ടൽ മുറിയിൽ ഗഫ്രിയുടെ സാന്നിധ്യത്തിൽ മറ്റുള്ളവരാൽ ചിത്രവധം ചെയ്യപ്പെട്ടു. പക്ഷേ ഗഫ്രി അതിൽ പങ്കുചേർന്നില്ല. ബോബ് ഡിലൻ എഴുതിക്കൂട്ടുന്നതിലും പാടിനടക്കുന്നതിലും പ്രത്യക്ഷമായ അനുകരണങ്ങൾ ബോധ്യപ്പെട്ടിട്ടും വുഡീ ഗഫ്രിയുടെ പ്രതികരണം ഉന്നതമായ കലാമൂല്യം വച്ചുപുലർത്തി - 'മിസ്റ്റർ ഡിലൻ നിങ്ങൾ ലിറിക്സിൽ എന്നെ കോപ്പിചെയ്യുമ്പോൾ, പാട്ടിൽ എന്നെ അങ്ങനെതന്നെ സങ്കോചമില്ലാതെ പകർത്തിക്കളയുമ്പോൾ സത്യത്തിൽ നിങ്ങൾ ഇല്ലാതായിപ്പോകുകയാണ്. നിങ്ങൾ ഉണ്ടാവേണ്ടിടത്തെല്ലാം ഈ ഞാൻ വന്നു നിൽക്കുന്നു. ഇക്കാര്യം മനസ്സിൽ വച്ചേക്കുക.' 

എത്ര ലളിതമായിരിക്കുമ്പോഴും വുഡീ ഗഫ്രി പറഞ്ഞ ഈ ചെറിയ വരികൾ ഇന്നും ഉള്ളിൽ വലിയ മുഴക്കങ്ങൾ സൃഷ്ടിക്കുന്നു. അടിസ്ഥാനപരമായി ഒരിക്കലും സ്വകാര്യസ്വത്തായിരിക്കാൻ സാധിക്കാത്ത കലാരൂപമായ ജനപ്രിയസംഗീതം, മൗലികതയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കു വിധിക്കപ്പെടുന്നതു കണ്ടുനിൽക്കേ,   നമ്മുടെ യോജിപ്പുകൾക്കും വിയോജിപ്പുകൾക്കും സൗന്ദര്യമുള്ള ഔന്നിത്യം നിലനിർത്താൻ കഴിയണം എന്നു ഞാൻ മോഹിച്ചുപോകുന്നു. ഇന്നത്തേക്കാൾ മൂല്യവത്തായ സംഗീതനിർമിതികൾ നാളെയുമുണ്ടാകാൻ ഇതിലേറെ പ്രചോദനം വേറേ വേണമെന്നുണ്ടോ?

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും എറണാകുളം മഹാരാജാസ് കോളേജിൽ പ്രഫസറുമാണ്.)