‘ശെടാ...ഈ പാട്ടെന്താ ഇങ്ങനെ? മൊത്തത്തിലുള്ള പാട്ടുസങ്കൽപം തന്നെ മാറ്റി കളഞ്ഞു’ എന്നൊക്കെ തോന്നാറില്ലേ ചില പാട്ടുകൾ കേൾക്കുമ്പോൾ. അതിന്റെ വരിയോ ഈണമോ ഒക്കെയാകാം ഒരു പാട്ടുപ്രേമിയെ ആകർഷിക്കുന്നത്. ഇവ രണ്ടും ഒരുപോലെ ഇഷ്ടമാകുന്നത് വിരളം. വരിയും ഈണവും ഒരുപോലെ ഇഷ്ടപ്പെട്ട പാട്ടായി മാറി ‘തണ്ണീർമത്തൻ

‘ശെടാ...ഈ പാട്ടെന്താ ഇങ്ങനെ? മൊത്തത്തിലുള്ള പാട്ടുസങ്കൽപം തന്നെ മാറ്റി കളഞ്ഞു’ എന്നൊക്കെ തോന്നാറില്ലേ ചില പാട്ടുകൾ കേൾക്കുമ്പോൾ. അതിന്റെ വരിയോ ഈണമോ ഒക്കെയാകാം ഒരു പാട്ടുപ്രേമിയെ ആകർഷിക്കുന്നത്. ഇവ രണ്ടും ഒരുപോലെ ഇഷ്ടമാകുന്നത് വിരളം. വരിയും ഈണവും ഒരുപോലെ ഇഷ്ടപ്പെട്ട പാട്ടായി മാറി ‘തണ്ണീർമത്തൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ശെടാ...ഈ പാട്ടെന്താ ഇങ്ങനെ? മൊത്തത്തിലുള്ള പാട്ടുസങ്കൽപം തന്നെ മാറ്റി കളഞ്ഞു’ എന്നൊക്കെ തോന്നാറില്ലേ ചില പാട്ടുകൾ കേൾക്കുമ്പോൾ. അതിന്റെ വരിയോ ഈണമോ ഒക്കെയാകാം ഒരു പാട്ടുപ്രേമിയെ ആകർഷിക്കുന്നത്. ഇവ രണ്ടും ഒരുപോലെ ഇഷ്ടമാകുന്നത് വിരളം. വരിയും ഈണവും ഒരുപോലെ ഇഷ്ടപ്പെട്ട പാട്ടായി മാറി ‘തണ്ണീർമത്തൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ശെടാ...ഈ പാട്ടെന്താ ഇങ്ങനെ? മൊത്തത്തിലുള്ള പാട്ടുസങ്കൽപം തന്നെ മാറ്റി കളഞ്ഞു’ എന്നൊക്കെ തോന്നാറില്ലേ ചില പാട്ടുകൾ കേൾക്കുമ്പോൾ. അതിന്റെ വരിയോ ഈണമോ ഒക്കെയാകാം ഒരു പാട്ടുപ്രേമിയെ ആകർഷിക്കുന്നത്. ഇവ രണ്ടും ഒരുപോലെ ഇഷ്ടമാകുന്നത് വിരളം. വരിയും ഈണവും ഒരുപോലെ ഇഷ്ടപ്പെട്ട പാട്ടായി മാറി ‘തണ്ണീർമത്തൻ ദിനങ്ങളി’ലെ ‘ജാതിക്കാ തോട്ടം’. യൂട്യൂബിലെത്തി മണിക്കൂറുകൾക്കകം ട്രാന്റിങ്ങിൽ ഒന്നാമതെത്തി ഗാനം. തൊട്ടു പിറകെ വന്ന ശ്യാമവർണ രൂപിണിയും തരംഗമായി. സോഷ്യൽമീഡിയയിൽ തരംഗം തീർത്ത ഈ ഗാനങ്ങള്‍ക്കു പിന്നിൽ ജസ്റ്റിൻ വർഗീസ് എന്ന ചെറുപ്പക്കാരന്റെ സംഗീതമാണ്. സംഗീതത്തിൽ വ്യത്യസ്ത വഴികൾ തേടുന്ന ജസ്റ്റിൻ തന്റെ പാട്ടുവിശേഷങ്ങൾ പങ്കുവെക്കുകയാണ് മനോരമ ഓൺലൈനിലൂടെ.

ബ്രോ അത് വലിയൊരു ഹിറ്റൊന്നും പ്രതീക്ഷിക്കണ്ട. നമ്മുടെ പാട്ട് അത്ര ഹിറ്റാകുന്ന ഒന്നാണെന്നു തോന്നുന്നില്ല.

ദുഃഖമായാലും ‘ഫൺ’ ആയിരിക്കണം

ADVERTISEMENT

കംപ്ലീറ്റായി മ്യൂസിക് ഡയറക്ടറായി എത്തുന്ന എന്റെ രണ്ടാമത്തെ ചിത്രമാണ് തണ്ണീർ മത്തൻ ദിനങ്ങൾ. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയായിരുന്നു ആദ്യ ചിത്രം. അതിനു ശേഷം തൊട്ടപ്പനിലെ പശ്ചാത്തല സംഗീതം ചെയ്തു. പിന്നീട് സംഗീത സംവിധായകനായി എത്തുന്ന ചിത്രം ഇപ്പോൾ ഇതാണ്.നാലുപാട്ടുകളാണ് ഈ ചിത്രത്തിലുള്ളത്. എല്ലാം ഫൺ‌ടൈപ്പ് പാട്ടുകളാണ്.ചിത്രത്തിന്റെ ഡയറക്ടർ എന്നോട് ആവശ്യപ്പെട്ടതും അങ്ങനെ തന്നെയായിരുന്നു. റൊമാന്റിക് സോങ്ങായാലും സാഡ് സോങ്ങായാലും ഒരു ഫൺ എലമെന്റ് വേണം. ടിപ്പിക്കൽ പ്രണയഗാനമോ ദുഃഖഗാനമോ ആകരുത് അതെന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഐഡിയ അനുസരിച്ച് കമ്പോസ് ചെയ്യാനാണ് ഞാൻ ശ്രമിച്ചത്. ചിത്രത്തിലെ എല്ലാ ഗാത്തിലും ഒരു പുതുമ കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്.  ജാതിക്കാ തോട്ടമായാലും ശ്യാമവർണ രൂപിണിയായാലും അങ്ങനെ വ്യത്യസ്തമായ രീതിയിൽ ചെയ്തതു കൊണ്ടായിരിക്കും കേൾക്കുന്നവർക്ക് ഇഷ്ടമായത്. – ജസ്റ്റിൻ പറഞ്ഞു തുടങ്ങി. 

ഇങ്ങനെയും ഒരു ഡയറക്ടറോ? 

സത്യത്തിൽ ഇങ്ങനെ ട്രന്റിങ്ങാകുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല. പാട്ടുകളിൽ ഒരു ഫ്രഷ്നസ് വേണമെന്നു മാത്രമാണ് ചിന്തിച്ചിരുന്നത്. യൂഷ്വലിയുള്ള പാട്ടുകളല്ലാതെ ചെയ്യുന്ന പാട്ടുകളിൽ ഒരു സിഗ്നേച്ചർ കൊണ്ടുവരണമെന്നാണ് ചിന്തിച്ചിരുന്നത്. പക്ഷേ, അങ്ങനെ ചെയ്യുമ്പോൾ ചിലപ്പോൾ ആളുകൾക്ക് ആ ഗാനങ്ങള്‍ ഇഷ്ടപ്പെടാതിരിക്കാനും സാധ്യതയുണ്ട്. എന്റെ ആശങ്ക ഞാൻ ഡയറക്ടറെ അറിയിച്ചു. പാട്ട് ഹിറ്റാകുമോ എന്നോർത്തുള്ള ആകുലതകൾ വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. താങ്കൾ ഈ സിനിമയിലേക്ക് പാട്ട് ചെയ്താൽ മതി. ഹിറ്റാകണമെന്ന് യാതൊരു നിർബന്ധവുമില്ല. അങ്ങനെ പറയുന്ന ഡയറക്ടർമാർ വളരെ കുറവായിരിക്കും. സാധാരണ എല്ലാവരും പറയുന്നത് പാട്ട് ഹിറ്റാകണം എന്നായിരിക്കും. പക്ഷേ,  ഡയറക്ടർ ഗിരീഷ് എന്നോടു പറഞ്ഞത് പാട്ട് പടത്തിൽ ഫിറ്റായിരിക്കണം എന്നായിരുന്നു. അദ്ദേഹംനൽകിയ ആ സ്വാതന്ത്ര്യത്തിൽ തന്നെ എനിക്ക് ഇഷ്ടമുള്ള പോലെ പാട്ട് ചിട്ടപ്പെടുത്താൻ സാധിച്ചു. അതുപോലെ തന്നെയായിരുന്നു പ്രൊഡ്യൂസർ ഷെബിനിക്കയും. ഇങ്ങനെയൊരു പ്രൊഡ്യൂസറിനെയും ഡയറക്ടറെയും എനിക്കിനി കിട്ടുമെന്നു തോന്നുന്നില്ല. 

ഹിറ്റാകുമെന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല

ADVERTISEMENT

യൂത്തിന്റെ ട്രന്‍ഡ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. അതിനോടൊപ്പം തന്നെ എനിക്കെപ്പോഴും തോന്നിയിരിക്കുന്നത് നമ്മൾ പ്രതീക്ഷിക്കുന്ന പോലെയായിരിക്കില്ല പാട്ടുകൾ ഹിറ്റാകുന്നത്. ഹിറ്റാകുമെന്നു പ്രതീക്ഷിച്ചു ചെയ്യുന്ന പാട്ടുകൾ ചിലപ്പോൾ ഹിറ്റാകണമെന്നില്ല. നേരെ തിരിച്ചും സംഭവിക്കാം.അധികം ശ്രദ്ധിക്കപ്പെടില്ലെന്നു ചിന്തിക്കുന്ന പാട്ടുകൾ ചിലപ്പോൾ ഭയങ്കര ഹിറ്റായി മാറുകയും ചെയ്യും. എന്റെ പാട്ടുകൾ എനിക്ക് ജഡ്ജ് ചെയ്യാൻ പറ്റാറില്ല. പക്ഷേ, ജാതിക്കാത്തോട്ടവും ഞണ്ടുകളിലെ എന്താവോയുമൊക്കെ ചെയ്യുമ്പോൾ ഇതാ ഇങ്ങനെ ചെയ്താൽ നന്നായിരിക്കും എന്നു വിചാരിക്കും. പക്ഷേ, ഹിറ്റാകുമെന്നൊന്നും തോന്നാറില്ല. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലെ പാട്ടുകൾ ചെയ്ത അത്രപോലും ഈ പാട്ടുകൾ ചെയ്തപ്പോൾ ആളുകൾ സ്വീകരിക്കുമെന്നു പ്രതീക്ഷയുണ്ടായിരുന്നില്ല. 

നമ്മളൊന്നും ചിന്തിക്കുന്നതു പോലെയായിരിക്കില്ല ബിജി ചേട്ടൻ ഒരുകാര്യം ചിന്തിക്കുന്നത്. അതു ഭയങ്കര വ്യത്യസ്തമായിരിക്കും. ചിലകാര്യങ്ങൾ നമ്മെ ഞെട്ടിച്ചു കളയും.

ബ്രോ...ജാതിക്കാതോട്ടത്തിൽ വലിയ പ്രതീക്ഷവേണ്ട!

ജാതിക്കാതോട്ടം റിലീസായപ്പോൾ തന്നെ എന്നെ ഡയറക്ടർ വിളിച്ചു. എന്നിട്ടു പറഞ്ഞു. എടാ...അധികം ടാഗിങ്ങ് ഒന്നും കാണുന്നില്ലല്ലോ. അപ്പോൾ ഞാൻ പറഞ്ഞു. ബ്രോ അത് വലിയൊരു ഹിറ്റൊന്നും പ്രതീക്ഷിക്കണ്ട. നമ്മുടെ പാട്ട് അത്ര ഹിറ്റാകുന്ന ഒന്നാണെന്നു തോന്നുന്നില്ല. പക്ഷേ, കുറച്ചു കഴിഞ്ഞപ്പോൾ വ്യൂസൊക്കെ കൂടുകയും എല്ലാവരും വിളിക്കാൻ തുടങ്ങുകയും ചെയ്തു. അപ്പോഴാണ് സത്യത്തില്‍ രക്ഷപ്പെട്ടു എന്നു മനസ്സിലായത്. ഇപ്പോഴും ഇങ്ങനെ ചെയ്താൽ ഹിറ്റാകുമെന്ന് ഞാൻ കരുതുന്നില്ല. ആൾക്കാർക്ക് എന്ത് ഇഷ്ടപ്പെടുമെന്നത് ഒരുപിടിയും ഇല്ല. അതവർക്കേ അറിയൂ. അതാണ് സത്യം.

ചിന്തകൊണ്ടും പ്രവർത്തികൊണ്ടും ഞെട്ടിക്കുന്ന ബിജിച്ചേട്ടൻ

ADVERTISEMENT

കോഴ്സ് കഴിഞ്ഞു നിൽക്കുന്ന സമയത്ത് അഫ്സലേട്ടനെ(മ്യൂസിക് ഡയറക്ടർ അഫ്സൽ യൂസഫ്)നെ പരിചയപ്പെട്ടു.അദ്ദേഹമാണ് എന്നെ ബിജിച്ചേട്ടനും, ഗോപിച്ചേട്ടനുമൊക്കെ പരിചയപ്പെടുത്തിയത്. പിന്നെ ഞാൻ ബിജിച്ചേട്ടന്റെ കൂടെയായി. ഒരു പത്തുവർഷമായി ബിജിച്ചേട്ടനൊപ്പമാണ്. ബിജിച്ചേട്ടൻ എന്നു പറഞ്ഞാല്‍ എനിക്കെന്റെ ചേട്ടനെ പോലെയാണ്. ഗുരുവിനെ പോലെയാണ്. ഇങ്ങനെയൊക്കെ പറഞ്ഞാൽ തന്നെ ചിലപ്പോൾ എന്നെ ഓടിക്കും. അതുകൊണ്ട് അങ്ങനെ പറയാൻ എനിക്കു പേടിയാണ്. എന്റെ ജീവിതത്തിൽ എന്നെ ഏറ്റവും സ്വാധീനിച്ച ആളാണ് ബിജിച്ചേട്ടൻ. അദ്ദേഹത്തെക്കാൾ കൂടുതൽ എന്നെ ആരും സ്വാധീനിച്ചിട്ടില്ലെന്നു തന്നെ പറയണം. സംഗീതത്തിൽ മാത്രമല്ല ജീവിതത്തിലായാലും അദ്ദേഹത്തിന്റെ ഫിലോസഫിയും കാര്യങ്ങളുമെല്ലാം എന്നെ സ്വാധീനിച്ചിട്ടുണ്ട്. നമ്മളൊന്നും ചിന്തിക്കുന്നതു പോലെയായിരിക്കില്ല ബിജി ചേട്ടൻ ഒരുകാര്യം ചിന്തിക്കുന്നത്. അതു ഭയങ്കര വ്യത്യസ്തമായിരിക്കും. ചിലകാര്യങ്ങൾ നമ്മെ ഞെട്ടിച്ചു കളയും.

ഏത് പാട്ട് ചെയ്താലും ഏറ്റവും അവസാനം മാത്രമേ ഞാൻ ബിജിച്ചേട്ടനെ കേൾപ്പിക്കുകയുള്ളൂ. അത് മറ്റൊന്നും കൊണ്ടല്ല. എനിക്ക് പേടിയാണ് ബിജിച്ചേട്ടനെ പാട്ടു കേൾപ്പിക്കാൻ. കാരണം ഒരു പാട്ട് വിലയിരുത്തുമ്പോൾ ബിജിച്ചേട്ടന്റെ ഇഷ്ടാനിഷ്ടങ്ങൾ അറിയാവുന്നതു കൊണ്ടു പേടി തോന്നും. കേൾപ്പിക്കുമ്പോൾ അതു ബിജിച്ചേട്ടന് ഇഷ്ടപ്പെടാത്ത കാറ്റഗറിയിൽ വരുമോ എന്നൊക്കെയാണ് എന്റെ പേടി. ഈ പാട്ടു തന്നെ ഞാൻ ചെയ്ത് ബിജിച്ചേട്ടന്റെ മോനെ കൊണ്ടു പാടിച്ചു കുറച്ചു ദിവസം കഴിഞ്ഞാണ് അദ്ദേഹത്തെ കേൾപ്പിച്ചത്. ഇതുകേട്ടപ്പോൾ അദ്ദേഹം ഇഷ്ടമായി എന്നു തന്നെയാണ് പറഞ്ഞത്. 

സംഗീതം അറിയില്ല; പക്ഷേ, ചെയ്യും

ഞാൻ സൗണ്ട് എഞ്ചിനീയറിങ്ങ് പഠിക്കാൻ പോയപ്പോൾ തൈക്കുടം ബ്രിഡ്ജിലെ ഗോവിന്ദ്, നിതിൻ ലാൽ, ക്രിസ്റ്റി ഇവരെല്ലാം ചെന്നൈയിലുണ്ടായിരുന്നു. എല്ലാവരും സൗണ്ട് എഞ്ചിനീയറിങ്ങ് പഠിക്കാൻ വന്നവരാണ്. എങ്കിലും മ്യൂസിക്കിൽ താത്പര്യമുള്ളവരായിരുന്നു. പിന്നീട് ബിജിച്ചേട്ടന്റെയും ഗോപിച്ചേട്ടന്റെയും എല്ലാം കുടെ ജോലി ചെയ്തു. അങ്ങനെയാണ് സിനിമയിലേക്ക് എത്തുന്നത്. സംഗീതം അങ്ങനെ പഠിച്ചിട്ടൊന്നും ഇല്ല. ബിജിച്ചേട്ടനും (സംഗീത സംവിധായകൻ ബിജിബാല്‍), സുഹൃത്തുക്കളുമെല്ലാം പറഞ്ഞു തന്ന അറിവുമാത്രമാണ് സംഗീതത്തെ കുറിച്ചുള്ളത്. 

എന്നെക്കോണ്ട് കഴിയുന്ന ഒരുപാട്ട് ഞാൻ ചെയ്യുന്നു അത്രമാത്രമേ പാട്ടുകളെ കുറിച്ചു പറയാനുള്ളൂ. കാരണം വലിയ സംഗീത പരിജ്ഞാനം ഒന്നും ഇല്ലാത്തതുകൊണ്ടു തന്നെയാണ്. പക്ഷേ, ചെറിയ പാട്ടുകളും ആളുകൾ സ്വീകരിക്കുന്നുണ്ട് എന്നതു കൊണ്ടുതന്നെ എന്നെക്കൊണ്ട് കഴിയുന്ന കാര്യങ്ങൾ ഞാൻ ചെയ്യുന്നു. അത്രമാത്രം. പിന്നെ കൂടുതൽ അറിവുള്ളവരോടു ചോദിച്ചും, ചെയ്യുന്ന പാട്ടുകൾ എല്ലാം അവരെ കേൾപ്പിച്ചുമെല്ലാമാണ് മുന്നോട്ടു പോകുന്നത്. – ജസ്റ്റിൻ പറഞ്ഞു നിർത്തി.